ഷാര്‍ജ: ശൈഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റിന്റെയും മലീഹ സ്ട്രീറ്റിന്റെയും കവലയില്‍ താത്കാലികമായി റോഡ് വഴിതിരിച്ചുവിടുമെന്ന് ഷാര്‍ജ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. നഗരത്തിലെ ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം
അതേ സമയം കവലകളുട നവീകരണ പ്രവൃത്തികള്‍ ഘട്ടംഘട്ടമായി പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നും അധികൃതര്‍ അറിയിച്ചു.
ഈ വരുന്ന ഓഗസ്റ്റ് 16 ഞായറാഴ്ച മുതലാണ് താത്കാലിക അടച്ചിടലും വഴിതിരിച്ചുവിടലും പ്രാബല്യത്തില്‍ വരുന്നത്. മേഖലയിലൂടെ യാത്ര ചെയ്യുന്ന ഡ്രൈവര്‍മാര്‍ ട്രാഫിക് ഡൈവേര്ഷന് മാപ്പില്‍ നല്‍കിയിട്ടുള്ള ബദല്‍ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കണമെന്ന് അതോറിറ്റി നിര്‍ദ്ദേശിച്ചു. വാഹനമോടിക്കുന്നവര്‍ യാത്ര തുടങ്ങുന്നതിന് മുമ്പ് തന്നെ സമയവും ബദല്‍ റോഡുകളും പ്ലാന്‍ ചെയ്യുക. താത്കാലിക ട്രാഫിക് സൈനുകളും സുരക്ഷാ നിര്‍ദ്ദേശങ്ങളും കര്‍ശനമായി പിന്തുടരുക. ഗതാഗത കുരുക്ക് കാരണം യാത്രയ്ക്ക് കൂടുതല്‍ സമയം എടുത്തേക്കാം എന്നതിനാല്‍ നേരത്തെ ഇറങ്ങുക.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
നവീകരണ പ്രവൃത്തികള്‍ നടക്കുന്ന പ്രധാന കവലയിലൂടെയുള്ള യാത്ര പരമാവധി ഒഴിവാക്കുക. ശരിയായ രീതിയിലുള്ള ഗതാഗത പ്രവാഹം ഉറപ്പാക്കുന്നതിനും റോഡ് ശൃംഖലയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനുമായി ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ നിയന്ത്രണങ്ങളോട് പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് അതോറിറ്റി അഭ്യര്‍ത്ഥിച്ചു. പ്രവൃത്തികള്‍ പൂര്‍ത്തിയായി റോഡ് സാധാരണ നിലയിലാകുന്നതുവരെ നിലവിലെ ക്രമീകരണങ്ങള്‍ തുടരും.