നബിദിനത്തിന് യുഎഇയില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി ലഭിക്കും: UAE GOVERMENT ANNOUCE CONTINUES THREE DAYS LEAVE

അബുദാബി: യുഎഇയില്‍ റബീഉല്‍ അവ്വല്‍ മാസപ്പിറവി ദൃശ്യമായതോടെ നബിദിനം പ്രമാണിച്ചുള്ള പൊതുഅവധി തീയതികള്‍ പ്രഖ്യാപിച്ചു. ആഗസ്റ്റ് 14 റബീഉല്‍ അവ്വല്‍ ഒന്നായി ആരംഭിച്ചതോടെ, ഹിജ്‌റ കലണ്ടര്‍ പ്രകാരം റബീഉല്‍ അവ്വല്‍ 12ന് വരുന്ന നബിദിനം ആഗസ്റ്റ് 25 ചൊവ്വാഴ്ചയാണ്.

യുഎയിലെ ഏറ്റവും പുതിയ വാർത്തകൾക്ക് ഗ്രൂപ്പ് ഫോളോ ചെയ്യൂ

https://chat.whatsapp.com/JndIF128tKCKclIOnUsERL?mode=gi_t

അതേ സമയം രാജ്യത്തെ വാരാന്ത്യ അവധി കൈമാറ്റ നയം അനുസരിച്ച് അവധി വെള്ളി ദിവസത്തേക്ക് മാറ്റിയതോടെ യുഎഇയിലെ ജീവനക്കാര്‍ക്ക് തുടര്‍ച്ചയായ മൂന്ന് ദിവസത്തെ നീണ്ട വാരാന്ത്യ അവധി ലഭിക്കും. ഈ വര്‍ഷത്തെ നബിദിന അവധിയുമായി ബന്ധപ്പെട്ട് പൊതു-സ്വകാര്യ മേഖലകള്‍ക്ക് ആഗസ്റ്റ് 28 വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് യുഎഇ സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.ശനി, ഞായര്‍ ദിവസങ്ങളില്‍ സാധാരണ വാരാന്ത്യ അവധിയുള്ള ജീവനക്കാര്‍ക്ക് ഇതോടെ മൂന്ന് ദിവസം തുടര്‍ച്ചയായി അവധി ലഭിക്കും. ദുബായ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ആഗസ്റ്റ് 28 ഒഫീഷ്യല്‍ അവധിയായിരിക്കുമെന്ന് ദുബായ് ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചിട്ടുണ്ട്. 2025ല്‍ പ്രാബല്യത്തില്‍ വന്ന പുതിയ നിയമമനുസരിച്ച്, ഈദുല്‍ ഫിത്ര്‍, ഈദുല്‍ അദ്ഹ എന്നീ പെരുന്നാള്‍ അവധികള്‍ ഒഴികെയുള്ള മറ്റ് പൊതുഅവധികള്‍ പ്രവൃത്തിദിവസങ്ങളിലാണ് വരുന്നതെങ്കില്‍, അവ വാരാന്ത്യത്തിന്റെ ആരംഭത്തിലേക്കോ അവസാനത്തിലേക്കോ മാറ്റാന്‍ വ്യവസ്ഥയുണ്ട് എന്നാണ് പുതിയ നിയമം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *