അബുദാബി: ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ആരോഗ്യകരമായ ഭക്ഷണ ഓപ്ഷനുകള്‍ ഉറപ്പാക്കുന്നതിനായി അബുദാബിയില്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നു. 2026 ഒക്ടോബര്‍ 1 മുതല്‍ പുതിയ നിയമം നടപ്പാക്കുമെന്ന് അബുദാബി ടൂറിസം ആന്‍ഡ് കള്‍ച്ചര്‍ അതോറിറ്റി അറിയിച്ചു.പുതിയ നിര്‍ദേശപ്രകാരം, ടൂറിസം ലൈസന്‍സുള്ള എല്ലാ ഹോട്ടല്‍-ഓപ്പറേറ്റഡ്, സ്വതന്ത്ര ഫുഡ് ആന്‍ഡ് ബെവറേജ് ഔട്ട്ലെറ്റുകളിലും ആരോഗ്യകരമായ ഭക്ഷണ ഓപ്ഷനുകള്‍ മെനുവില്‍ ഉള്‍പ്പെടുത്തണം.
പുതിയ തൊഴിലവസരങ്ങൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ
https://chat.whatsapp.com/JndIF128tKCKclIOnUsERL?mode=gi_t
മുതിര്‍ന്നവര്‍ക്കുള്ള മെനുവിലെ ഓരോ വിഭാഗത്തിലും കുറഞ്ഞത് ഒരു ആരോഗ്യകരമായ ഭക്ഷണ ഓപ്ഷന്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ഇതില്‍ അപ്പറ്റൈസറുകള്‍, സൈഡ് ഡിഷുകള്‍, പ്രധാന വിഭവങ്ങള്‍, ഡെസേര്‍ട്ടുകള്‍ എന്നിവ ഉള്‍പ്പെടും.ഉപഭോക്താക്കള്‍ക്ക് ആരോഗ്യകരമായ വിഭവങ്ങള്‍ എളുപ്പത്തില്‍ തിരിച്ചറിയുന്നതിനായി, ഇത്തരം ഭക്ഷണങ്ങള്‍ മെനുവില്‍ SEHHI ലോഗോ ഉപയോഗിച്ച് പ്രത്യേകം അടയാളപ്പെടുത്തണമെന്നും അതോറിറ്റി വ്യക്തമാക്കി.
പുതിയ സംവിധാനത്തിലൂടെ ഭക്ഷണം തിരഞ്ഞെടുക്കുമ്പോള്‍ ആരോഗ്യകരമായ ഓപ്ഷനുകള്‍ എളുപ്പത്തില്‍ തിരിച്ചറിയാനും കൂടുതല്‍ പോഷകഗുണമുള്ള ഭക്ഷണശീലങ്ങള്‍ പ്രോത്സാഹിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്.