
അബുദബി: ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന യുഎഇ ദേശീയ എണ്ണക്കമ്പനിയായ അബുദാബി നാഷനല്‍ ഓയില്‍ കമ്പനി (അഡ്നോക്)യുമായി ബന്ധമുള്ള രണ്ട് കപ്പലുകള്‍ക്ക് നേരെ ഇറാന്റെ ആക്രമണം. ഇന്നലെ പ്രാദേശിക സമയം വൈകുന്നേരമാണ് ആക്രമണമുണ്ടായതെന്ന് അഡ്നോക് സ്ഥിരീകരിച്ചു. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയെന്നും എമിറാത്തി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
APPLY NOW FOR THE LATEST VACANCIES
അഡ്നോകുമായി ബന്ധമുള്ള രണ്ട് കപ്പലുകളെ ലക്ഷ്യമിട്ട ഇറാന്റെ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്കിനെ സാമ്പത്തിക സമ്മര്‍ദത്തിനുള്ള ഉപാധിയായി ഇറാന് ഉപയോഗിക്കുന്നത് കടല്‍ക്കൊള്ളയ്ക്ക് തുല്യമാണെന്നും മേഖലയുടെ സ്ഥിരതയ്ക്കും ജനങ്ങള്‍ക്കും ആഗോള ഊര്‍ജവിതരണത്തിനും നേരിട്ടുള്ള ഭീഷണിയാണെന്നും യു.എ.ഇ. ആരോപിച്ചു. ആക്രമണത്തെക്കുറിച്ചോ യു.എ.ഇയുടെ ആരോപണത്തെക്കുറിച്ചോ ഇറാന് ഇതുവരെ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ ശനിയാഴ്ചയും ഹോര്‍മുസില്‍ അഡ്നോകിന്റെ എണ്ണക്കപ്പലിന് നേരെ സമാനമായ ആക്രമണം നടന്നതായി യുഎഇ ആരോപിച്ചിരുന്നു. അന്നും ആളപായമുണ്ടായിരുന്നില്ല. ആ ആക്രമണത്തിന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്സിനെയാണ് (ഐ.ആര്.ജി.സി.) യുഎഇ കുറ്റപ്പെടുത്തിയത്.
ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതവുമായി ബന്ധപ്പെട്ട് ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം തുടരുന്നതിനിടെയാണ് പുതിയ സംഭവവും. കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളില്‍ നിന്ന് ഫീസ് ഈടാക്കണമെന്ന നിലപാടിലാണ് ഇറാന്. ഇതിനെ അമേരിക്ക ശക്തമായി എതിര്‍ക്കുകയാണ്. കടലിടുക്കിന്റെ ഭാവി നിയന്ത്രണം സംബന്ധിച്ച് ഇറാന് ഒമാനുമായി ചര്‍ച്ച നടത്തിവരികയാണ്.
ഹോര്‍മുസിലൂടെ സഞ്ചരിക്കുന്ന കപ്പലുകള്‍ ഇറാന്റെ എതിരാളികളുമായി ബന്ധമുള്ളവയാണെങ്കില്, അല്ലെങ്കില്‍ ഇറാന്റെ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഐ.ആര്.ജി.സി. നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
കണ്ണീരോടെ ഷാർജയിലെ ഇന്ത്യൻ സമൂഹം; പ്രവാസി വിദ്യാർത്ഥിനി മരണപ്പെട്ടു

ഷാർജ: തമിഴ്നാട് സ്വദേശിയായ പ്രവാസി വിദ്യാർത്ഥിനി യുഎഇയിൽ അന്തരിച്ചു. ഷാർജ ജെംസ് ഔർ ഓൺ ഇംഗ്ലീഷ് ഹൈസ്കൂളിലെ പന്ത്രണ്ടാം ക്ലാസ് സിബിഎസ്ഇ വിദ്യാർത്ഥിനിയായിരുന്ന ഗ്ലോവിൻ ചെൽ (18) ആണ് കാൻസർ രോഗബാധയെ തുടർന്ന് വിയോഗത്തിന് കീഴടങ്ങിയത്. ചൊവ്വാഴ്ച തമിഴ്നാട്ടിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്ത് നടന്ന സംസ്കാര ചടങ്ങുകളിൽ ഷാർജയിൽ നിന്നുള്ള അടുത്ത സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും അടക്കം നിരവധിയാളുകൾ പങ്കെടുത്തു.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഗ്ലോവിന് ക്യാൻസർ സ്ഥിരീകരിക്കുന്നത്. തുടർന്ന് രോഗാവസ്ഥ കാരണം താൽക്കാലികമായി പഠനം നിർത്തിവെക്കേണ്ടി വന്നു. രോഗാവസ്ഥയിൽ ചെറിയ മാറ്റം വന്നപ്പോൾ വീണ്ടും സ്കൂളിലെത്തിയെങ്കിലും ആരോഗ്യം വഷളായതോടെ പഠനം തുടരാനായില്ല.
ജൂണിൽ ഷാർജയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗ്ലോവിനെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലേക്ക് (സിഎംസി) മാറ്റുകയായിരുന്നു. ദുബൈയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ ഓഫീസറായ അച്ഛൻ ഡോ. വിജയകുമാറും ഗണിത അധ്യാപികയായിരുന്ന അമ്മ ശുഭമലറും മകളുടെ ചികിത്സയ്ക്കായി പൂർണ്ണ സമയവും കൂടെയുണ്ടായിരുന്നു.
ഒരു വയസ്സുള്ളപ്പോൾ യുഎഇയിലെത്തിയ ഗ്ലോവിൻ, അധ്യാപകർക്കും സഹപാഠികൾക്കും ഒരുപോലെ പ്രിയങ്കരിയായിരുന്നു. മകളുടെ വേർപാടിൽ കടുത്ത ദുഃഖത്തിലാണ് കുടുംബവും വിദ്യാലയവും. പ്രിയപ്പെട്ട വിദ്യാർത്ഥിനിയുടെ വിയോഗത്തിൽ ജെംസ് ഔർ ഓൺ ഇംഗ്ലീഷ് ഹൈസ്കൂൾ അധികൃതരും സഹപാഠികളും ആദരാഞ്ജലികൾ അർപ്പിച്ചു.