ടിക്കറ്റിൽ വൻ ഇളവുകള്‍ ; 40 കിലോ വരെ ലഗേജ് പരിധി പ്രഖ്യാപിച്ചു പ്രമുഖ എയർലൈൻ, അറിയാം വിശദമായി

1 16a084ce581.2203289 1689209610 16a084ce581 large

മസ്‌കത്ത്∙ ഇക്കോണമി ക്ലാസ് ടിക്കറ്റുകളില്‍ ഒമാന്‍ എയര്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. പുതിയ പരിഷ്‌കാരം അനുസരിച്ച് തിരഞ്ഞെടുത്ത റൂട്ടുകളില്‍ ചെക്ക്ഇന്‍ ലഗേജ് പരിധി 20 കിലോ വരെയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ നഗരങ്ങള്‍ക്ക് പുറമെ, കൈറോ, മനില, ദാര്‍ എസ് സലാം, ബാഗ്ദാദ്, സാന്‍സിബാര്‍ എന്നീ റൂട്ടുകളിലാണ് ഈ ആനുകൂല്യം ലഭിക്കുക

മുൻപ് കാബിൻ ബാഗേജ് മാത്രം അനുവദിച്ചിരുന്ന ‘സൂപ്പര്‍ സേവര്‍’ ടിക്കറ്റുകളില്‍ ഇപ്പോള്‍ 20 കിലോ ചെക്ക് ഇന്‍ ലഗേജ് സൗജന്യമായി അനുവദിക്കും. കംഫര്‍ട്ട് ടിക്കറ്റുകളുടെ വിഭാഗത്തില്‍ ലഗേജ് പരിധി 30 കിലോയായി ഉയര്‍ത്തി. ഫ്‌ലെക്‌സ് ടിക്കറ്റുകളില്‍ യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് ഈ വിഭാഗത്തില്‍ 40 കിലോ വരെ ലഗേജ് അനുവദിക്കും.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Expat dead in uae; പ്രവാസി മലയാളി യുഎഇയിൽ കുഴഞ്ഞുവീണു മരണപ്പെട്ടു

UAE April 24, 2026

2836516 untitled 1

Expat dead in uae; അൽഐൻ: ​പാലക്കാട്​ സ്വദേശി​ അൽഐനിൽ ഹൃദയാഘാതം മൂലം മരിച്ചു. കൊപ്പം തിരുവേഗപ്പുറ പുത്തൻകുഴിയിൽ മുഹ്സിൻ (34) ആണ്​ മരിച്ചത്​. അൽഐൻ ത്വിവിയ്യയിലെ ഇമാറാത്തിയുടെ വീട്ടിൽ ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന്​ കുഴഞ്ഞുവീണ മുഹ്​സിനെ ഉടൻ അൽഐനിലെ ജീമി ആശുപത്രിയിൽ എത്തിച്ചെങ്കിലും ബുധനാഴ്ച പുലർച്ചെ മരിച്ചു.

അബൂദബിയിൽ പ്രവാസിയായ അസൈനാറിന്‍റെയും സാഹിറാബാനുവിന്‍റെയും മകനാണ്. ഭാര്യ: തബ്ഷീറ. നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക്​ കൊണ്ടുപോകുന്ന മയ്യിത്ത്​ വെള്ളിയാഴ്ച നാട്ടിൽ ഖബറടക്കുമെന്ന്​ കെ.എം.സി.സി ഭാരവാഹികൾ അറിയിച്ചു

നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികളുടെ ശ്രദ്ധയ്‌ക്ക്; ഫോണിലേക്ക് വരുന്ന സന്ദേശത്തിന് മറുപടി നൽകരുത്, സുരക്ഷ ഉറപ്പാക്കാൻ അറിയേണ്ടത്

UAE April 23, 2026

330969

ദുബായ്: വാട്‌സാപ്പ് പോലുള്ള ഇൻസ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ചുള്ള ബാങ്കിംഗ് സേവനങ്ങൾ ഉടനടി നിർത്തണമെന്ന നിർദേശവുമായി സെൻട്രൽ ബാങ്ക് ഓഫ് യുഎഇ (സിബിയുഎഇ). സാമ്പത്തിക സേവനങ്ങൾ, ഉപഭോക്തൃ വിവരശേഖരണം തുടങ്ങി ഒരു സേവനങ്ങളും ഇത്തരത്തിൽ നടത്താൻ പാടില്ലെന്നാണ് സിബിയുഎഇയുടെ നിർദേശം.

ഉപഭോക്താവിന്റെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും യുഎഇയുടെ സാമ്പത്തിക സംവിധായത്തിലുടനീളം ഉയർന്ന നിലവാരം കൈവരിക്കുന്നതിനുമാണ് ഈ നീക്കം ലക്ഷ്യമിട്ടിരിക്കുന്നതെന്നാണ് സിബിയുഎഇയുടെ നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. ഉപഭോക്തൃ സംരക്ഷണ നിയന്ത്രണത്തിനും മാനദണ്ഡങ്ങൾക്കും കീഴിലുള്ള എല്ലാ ലൈസൻസുള്ള സ്ഥാപനങ്ങൾക്കും ഈ നിർദേശം ബാധകമാണ്.

ഇൻസ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗം നിലവിൽ കൂടുതലാണെന്നും ഇത് ഒന്നിലധികം അപകടസാദ്ധ്യതകൾ ഉയർത്തുന്നുണ്ടെന്നും സിബിയുഎഇ തിരിച്ചറിഞ്ഞിട്ടുണ്ട്. വഞ്ചന, ആൾമാറാട്ടം, സൈബർ ആക്രമണങ്ങൾ, തട്ടിപ്പുകൾ തുടങ്ങി സ്വകാര്യതയെക്കുറിച്ചുള്ള ആശങ്കകൾ വരെ ഉയർന്നതായി നോട്ടീസിലുണ്ട്. രാജ്യത്തെ ബാങ്കിംഗ് ഇടപാടുകളുടെ വിവരങ്ങൾ മറ്റ് രാജ്യങ്ങളിലേക്ക് ചോർത്താനും ഇതിലൂടെ സാധിക്കുമെന്നും സിബിയുഎഇ തിരിച്ചറിഞ്ഞു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *