ഓഗസ്റ്റ് 6 വരെ ജാഗ്രത! ഗൾഫ് രാജ്യങ്ങളിൽ കാലാവസ്ഥ മുന്നറിയിപ്പ്

524862

അബുദബി: ഗൾഫ് മേഖലയിൽ കനത്ത വേനൽച്ചൂടിനിടെ അസ്ഥിരമായ കാലാവസ്ഥ തുടരുന്നു. യുഎഇ, സഊദി അറേബ്യ, ഒമാൻ എന്നീ രാജ്യങ്ങളിൽ ഓഗസ്റ്റ് 6 വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അതത് രാജ്യങ്ങളിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകി.

APPLY NOW FOR THE LATEST VACANCIES

കിഴക്കൻ മേഖലയിൽ രൂപപ്പെട്ട ഉപരിതല ന്യൂനമർദ്ദവും നിലവിലുള്ള ‘എൽ നിനോ’ (El Niño) പ്രതിഭാസവുമാണ് വേനൽക്കാലത്ത് അസാധാരണമായ ഈ മഴയ്ക്ക് കാരണമാകുന്നതെന്ന് യുഎഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) വ്യക്തമാക്കി. ഓഗസ്റ്റ് 2 മുതൽ 6 വരെയുള്ള ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ കനത്ത മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. ഞായറാഴ്ച ഫുജൈറയിലെ മസാഫിയിൽ കനത്ത മഴ രേഖപ്പെടുത്തിയിരുന്നു. അബുദാബിയിലെ അൽ ഷവാമേഖിൽ താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന സമയത്താണ് ഈ മഴ പെയ്യുന്നത്.

സഊദി അറേബ്യയിലും വരും ദിവസങ്ങളിൽ മഴ ശക്തമാകും. അസീർ, ജസാൻ, അൽ ബഹ, മക്കയുടെ ഉയർന്ന പ്രദേശങ്ങൾ, നജ്‌റാൻ എന്നിവിടങ്ങളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് സഊദി നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി പ്രവചിക്കുന്നു. ഔദ്യോഗിക ചാനലുകൾ വഴി കാലാവസ്ഥാ മുന്നറിയിപ്പുകൾ നിരീക്ഷിക്കാൻ അധികൃതർ താമസക്കാർക്ക് നിർദ്ദേശം നൽകി.

ഒമാനിലെ ഹജർ പർവതനിരകളിൽ കുമുലോനിംബസ് മേഘങ്ങൾ രൂപപ്പെടുന്നതിനാൽ ശക്തമായ കാറ്റോടു കൂടിയ ഇടിമിന്നലുള്ള മഴ തുടരും. വടക്കൻ അൽ ഷർഖിയ, സൗത്ത് അൽ ഷർഖിയ, അൽ ദാഹിറ തുടങ്ങിയ ഗവർണറേറ്റുകളിലേക്ക് മഴ വ്യാപിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

യുഎഇയിൽ പലർക്കും ആഭരണങ്ങൾ വേണ്ട!!പകരം സ്വർണ ബാറുകൾക്കും കോയിനുകൾക്കും ആവശ്യക്കാരേറുന്നു;എന്തു കൊണ്ട്??അറിയാം

UAE July 31, 2026

i gold price
gold price

ദുബായ്∙ വർഷത്തിന്റെ രണ്ടാം പകുതിയിലും പഴയ സ്വർണാഭരണങ്ങളുടെ ആവശ്യകത മന്ദഗതിയിൽ തന്നെ തുടരാൻ സാധ്യത. എന്നാൽ രാജ്യാന്തര തലത്തിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങളും പണപ്പെരുപ്പ ആശങ്കകളും കാരണം സ്വർണ ബാറുകളിലും കോയിനുകളിലും ഉള്ള നിക്ഷേപം ശക്തമായി തുടരുമെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ

രാജ്യാന്തര സ്വർണ വ്യാപാരികളുടെ കൂട്ടായ്മയായ വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ട് അനുസരിച്ച് വർഷത്തിന്റെ ബാക്കി മാസങ്ങളിൽ സ്വർണ വിപണിയിലെ പ്രധാന വളർച്ചാ സ്രോതസ്സ് നിക്ഷേപങ്ങളായിരിക്കും.

ഉയർന്ന സ്വർണവിലയും പണപ്പെരുപ്പവും കാരണം 2026ന്റെ രണ്ടാം പാദത്തിൽ സ്വർണാഭരണ ആവശ്യകത കോവിഡ് കാലത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ അളവിലേക്ക് (278 ടൺ) കൂപ്പുകുത്തി. എന്നാൽ ആഗോളതലത്തിൽ ആഭരണങ്ങൾക്കായുള്ള ആകെ ചെലവ് മുൻവർഷത്തെ അപേക്ഷിച്ച് 14 ശതമാനം വർധിച്ച് 4000 കോടി ഡോളറിലെത്തി. മധ്യപൂർവദേശത്തും ആഭരണ വിപണി ദുർബലമായി തുടരുകയാണ്. 

ഉയർന്ന സ്വർണവിലയും പണപ്പെരുപ്പവും കാരണം 2026ന്റെ രണ്ടാം പാദത്തിൽ സ്വർണാഭരണ ആവശ്യകത കോവിഡ് കാലത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ അളവിലേക്ക് (278 ടൺ) കൂപ്പുകുത്തി. എന്നാൽ ആഗോളതലത്തിൽ ആഭരണങ്ങൾക്കായുള്ള ആകെ ചെലവ് മുൻവർഷത്തെ അപേക്ഷിച്ച് 14 ശതമാനം വർധിച്ച് 4000 കോടി ഡോളറിലെത്തി. മധ്യപൂർവദേശത്തും ആഭരണ വിപണി ദുർബലമായി തുടരുകയാണ്. 

യുഎഇയിൽ തുടർച്ചയായ 14-ാം പാദത്തിലും വിൽപനയിൽ ഇടിവുണ്ടായി. യുഎസ്-ഇറാൻ സംഘർഷത്തെ തുടർന്ന് വിനോദസഞ്ചാരികളുടെ വരവ് കുറഞ്ഞതാണ് യുഎഇ വിപണിയെ പ്രധാനമായും ബാധിച്ചത്. അതേസമയം സൗദി അറേബ്യയിൽ ഇടിവിന്റെ നിരക്ക് 8 ശതമാനമായി കുറഞ്ഞു.

ആഭരണ വിപണി മന്ദഗതിയിലാണെങ്കിലും മേഖലയിലെ സ്വർണ നിക്ഷേപ ആവശ്യകത ശക്തമായി തുടരുകയാണ്. യുഎഇയിൽ ബാറുകളിലും കോയിനുകളിലുമുള്ള നിക്ഷേപം രണ്ടാം പാദത്തിൽ 30 ശതമാനം വർധിച്ചു. ഇന്ത്യ ഇറക്കുമതി തീരുവ കൂട്ടിയതും യുഎഇയിൽ നിന്ന് സ്വർണം വാങ്ങുന്നത് കൂടുതൽ ആദായകരമാക്കി. ഇന്ത്യക്കാരായ പ്രവാസികളുടെ ആവശ്യകതയും വിപണിക്ക് നേരിയ ആശ്വാസം നൽകുന്നുണ്ട്.

രണ്ടാം പാദത്തിൽ ലോകമെമ്പാടുമുള്ള ആകെ സ്വർണ ആവശ്യകത മാറ്റമില്ലാതെ 1,269 ടണ്ണായി തുടരുന്നു. എന്നാൽ ഉയർന്ന വില കാരണം ആകെ ആവശ്യകതയുടെ മൂല്യം റെക്കോർഡ് തുകയായ 38000 കോടി ഡോളറിലെത്തി. ഭാവിയിലും സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ ബാറുകളിലേക്കും കോയിനുകളിലേക്കും ആളുകൾ കൂടുതൽ ആകർഷിക്കപ്പെടുമെന്നാണ് വിലയിരുത്തൽ

Related Posts

Leave a Reply

Your email address will not be published. Required fields are marked *