
പ്രവാസികള്‍ക്ക് ആശ്വാസമേകുന്ന നിരവധി പദ്ധതികള്‍ നിലവിലുണ്ട്. അതിലൊന്നാണ് സാന്ത്വന പദ്ധതി. വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന മലയാളി പ്രവാസികള്‍ക്ക് സമയബന്ധിതമായി സാമ്പത്തിക സഹായം നല്‍കുന്ന ദുരിതാശ്വാസ പദ്ധതിയാണിത്. പ്രവാസികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും ഒരുതവണ സാമ്പത്തിക സഹായം ഇതിലൂടെ ലഭിക്കും. ചികിത്സ, മരണം, വിവാഹം, സ്വദേശത്തേക്ക് മടങ്ങുന്ന ഭിന്നശേഷിയുള്ളവർക്ക് അവർക്ക് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങല്‍ എന്നിവയ്ക്കാണ് സാന്ത്വനം പദ്ധതിയിലൂടെ സഹായം ലഭിക്കുക.
APPLY NOW FOR THE LATEST VACANCIES
ഇതിലൂടെ മരിച്ച പ്രവാസികളുടെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപ വരെയും വൈദ്യ സഹായത്തിനായി 50,000 രൂപ വരെയും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പ്രവാസികളുടെ പെണ്‍മക്കളുടെ വിവാഹത്തിനായി 15000 രൂപ വരെയും ധനസഹായം ലഭിക്കും. ശാരീരിക ബുദ്ധിമുട്ടുള്ളവര്‍ക്ക് ഉപകരണങ്ങള്‍ വാങ്ങാന്‍ 10,000 രൂപയും ലഭിക്കുന്നതാണ്. കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് തിരിച്ചെത്തിയ വ്യക്തികള്‍ക്കാണ് പദ്ധതിയില്‍ അപേക്ഷിക്കാന്‍ സാധിക്കുക. അപേക്ഷകരുടെ വാര്‍ഷിക വരുമാനം 1.5 ലക്ഷം രൂപയില്‍ കവിയരുത്. കൂടാതെ അപേക്ഷിക്കുന്ന സമയത്തും സാമ്പത്തിക സഹായം സ്വീകരിക്കുന്ന സമയത്തും പ്രവാസി വിദേശത്ത് ആയിരിക്കരുത്.
ഈ പദ്ധതിയിലൂടെ ഒരു തവണ വൈദ്യസഹായം ലഭിച്ച പ്രവാസി പിന്നീട് മരിച്ചാല്‍ ആശ്രിതര്‍ക്ക് ധനസഹായം ലഭിക്കില്ല. മരിച്ച പ്രവാസി അവിവാഹിതനാണെങ്കില്‍ അപേക്ഷിക്കുന്നയാള്‍ പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. മെഡിക്കല്‍ ആവശ്യത്തിനാണ് അപേക്ഷ സമര്‍പ്പിക്കുന്നതെങ്കില്‍ അന്വേഷണ സമയത്ത് ഒറിജിനല്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്.
വൈദ്യസഹായത്തിനാണ് അപേക്ഷ സമര്‍പ്പിക്കുന്നതെങ്കില്‍ പാസ്പോര്‍ട്ട്, റേഷന്‍ കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ ബില്ലുകള്‍, അപേക്ഷകന്റെ ആധാറിന്റെ പകര്‍പ്പ്, ബന്ധുത്വ സര്‍ട്ടിഫിക്കറ്റ് (സാമ്പത്തിക സഹായം പ്രവാസിയുടെ ആശ്രിതര്‍ക്കാണെങ്കില്‍), ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് എന്നിവ ഹാജരാക്കണം.
മരണ സഹായത്തിനാണെങ്കില്‍ പാസ്പോര്‍ട്ട്, റേഷന്‍ കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ്, മരണ സര്‍ട്ടിഫിക്കറ്റ്, അപേക്ഷകന്റെ തിരിച്ചറിയല്‍ കാര്‍ഡിന്റെയോ ആധാറിന്റെയോ പകര്‍പ്പ്, ബന്ധുത്വ സര്‍ട്ടിഫിക്കറ്റ്, പുനര്‍വിവാഹമില്ലാത്ത സര്‍ട്ടിഫിക്കറ്റ് ( അന്വേഷണ സമയത്ത് ആവശ്യമെങ്കില്‍), അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് (അന്വേഷണ സമയത്ത് ആവശ്യമെങ്കില്‍), ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് എന്നിവ ഹാജരാക്കണം.
വിവാഹ ധനസഹായത്തിനാണെങ്കില്‍ പാസ്പോര്‍ട്ട്, റേഷന്‍ കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ്, വിവാഹ സര്‍ട്ടിഫിക്കറ്റ്, പ്രവാസിയുമായുള്ള ബന്ധം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (വില്ലേജ് ഓഫീസില്‍ നിന്ന് ലഭിച്ച ബന്ധുത്വ സര്‍ട്ടിഫിക്കറ്റ്), അപേക്ഷകന്റെ ആധാറിന്റെ പകര്‍പ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് എന്നിവയും ഉപകരണത്തിനാണെങ്കില്‍ പാസ്പോര്‍ട്ട്, റേഷന്‍ കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ്, വൈകല്യം തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ്, അപേക്ഷകന്റെ ആധാറിന്റെ പകര്‍പ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് എന്നിവയും ഹാജരാക്കണം. കൂടാതെ, അപേക്ഷാ പ്രക്രിയയ്ക്കിടെ അന്വേഷണ ഉദ്യോഗസ്ഥനോ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനമോ ആവശ്യപ്പെട്ടേക്കാവുന്ന ഏതെങ്കിലും അധിക രേഖകളും ഹാജരാക്കണം. . നോര്‍ക്ക-റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.org വഴി അപേക്ഷകള്‍ സമര്‍പ്പിക്കാം. വിജയകരമായ അപേക്ഷകള്‍ സര്‍ക്കാരിന് ശുപാര്‍ശ ചെയ്യുകയും സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുന്നതുമാണ് പദ്ധതിയുടെ രീതി.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
യുഎഇയിൽ പലർക്കും ആഭരണങ്ങൾ വേണ്ട!!പകരം സ്വർണ ബാറുകൾക്കും കോയിനുകൾക്കും ആവശ്യക്കാരേറുന്നു;എന്തു കൊണ്ട്??അറിയാം
UAE July 31, 2026

ദുബായ്∙ വർഷത്തിന്റെ രണ്ടാം പകുതിയിലും പഴയ സ്വർണാഭരണങ്ങളുടെ ആവശ്യകത മന്ദഗതിയിൽ തന്നെ തുടരാൻ സാധ്യത. എന്നാൽ രാജ്യാന്തര തലത്തിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങളും പണപ്പെരുപ്പ ആശങ്കകളും കാരണം സ്വർണ ബാറുകളിലും കോയിനുകളിലും ഉള്ള നിക്ഷേപം ശക്തമായി തുടരുമെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ
രാജ്യാന്തര സ്വർണ വ്യാപാരികളുടെ കൂട്ടായ്മയായ വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ട് അനുസരിച്ച് വർഷത്തിന്റെ ബാക്കി മാസങ്ങളിൽ സ്വർണ വിപണിയിലെ പ്രധാന വളർച്ചാ സ്രോതസ്സ് നിക്ഷേപങ്ങളായിരിക്കും.
ഉയർന്ന സ്വർണവിലയും പണപ്പെരുപ്പവും കാരണം 2026ന്റെ രണ്ടാം പാദത്തിൽ സ്വർണാഭരണ ആവശ്യകത കോവിഡ് കാലത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ അളവിലേക്ക് (278 ടൺ) കൂപ്പുകുത്തി. എന്നാൽ ആഗോളതലത്തിൽ ആഭരണങ്ങൾക്കായുള്ള ആകെ ചെലവ് മുൻവർഷത്തെ അപേക്ഷിച്ച് 14 ശതമാനം വർധിച്ച് 4000 കോടി ഡോളറിലെത്തി. മധ്യപൂർവദേശത്തും ആഭരണ വിപണി ദുർബലമായി തുടരുകയാണ്.
ഉയർന്ന സ്വർണവിലയും പണപ്പെരുപ്പവും കാരണം 2026ന്റെ രണ്ടാം പാദത്തിൽ സ്വർണാഭരണ ആവശ്യകത കോവിഡ് കാലത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ അളവിലേക്ക് (278 ടൺ) കൂപ്പുകുത്തി. എന്നാൽ ആഗോളതലത്തിൽ ആഭരണങ്ങൾക്കായുള്ള ആകെ ചെലവ് മുൻവർഷത്തെ അപേക്ഷിച്ച് 14 ശതമാനം വർധിച്ച് 4000 കോടി ഡോളറിലെത്തി. മധ്യപൂർവദേശത്തും ആഭരണ വിപണി ദുർബലമായി തുടരുകയാണ്.
യുഎഇയിൽ തുടർച്ചയായ 14-ാം പാദത്തിലും വിൽപനയിൽ ഇടിവുണ്ടായി. യുഎസ്-ഇറാൻ സംഘർഷത്തെ തുടർന്ന് വിനോദസഞ്ചാരികളുടെ വരവ് കുറഞ്ഞതാണ് യുഎഇ വിപണിയെ പ്രധാനമായും ബാധിച്ചത്. അതേസമയം സൗദി അറേബ്യയിൽ ഇടിവിന്റെ നിരക്ക് 8 ശതമാനമായി കുറഞ്ഞു.
ആഭരണ വിപണി മന്ദഗതിയിലാണെങ്കിലും മേഖലയിലെ സ്വർണ നിക്ഷേപ ആവശ്യകത ശക്തമായി തുടരുകയാണ്. യുഎഇയിൽ ബാറുകളിലും കോയിനുകളിലുമുള്ള നിക്ഷേപം രണ്ടാം പാദത്തിൽ 30 ശതമാനം വർധിച്ചു. ഇന്ത്യ ഇറക്കുമതി തീരുവ കൂട്ടിയതും യുഎഇയിൽ നിന്ന് സ്വർണം വാങ്ങുന്നത് കൂടുതൽ ആദായകരമാക്കി. ഇന്ത്യക്കാരായ പ്രവാസികളുടെ ആവശ്യകതയും വിപണിക്ക് നേരിയ ആശ്വാസം നൽകുന്നുണ്ട്.
രണ്ടാം പാദത്തിൽ ലോകമെമ്പാടുമുള്ള ആകെ സ്വർണ ആവശ്യകത മാറ്റമില്ലാതെ 1,269 ടണ്ണായി തുടരുന്നു. എന്നാൽ ഉയർന്ന വില കാരണം ആകെ ആവശ്യകതയുടെ മൂല്യം റെക്കോർഡ് തുകയായ 38000 കോടി ഡോളറിലെത്തി. ഭാവിയിലും സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ ബാറുകളിലേക്കും കോയിനുകളിലേക്കും ആളുകൾ കൂടുതൽ ആകർഷിക്കപ്പെടുമെന്നാണ് വിലയിരുത്തൽ