Silver Prices Decline in Bahrain Market വെള്ളി വിപണിയിൽ വിലത്തകർച്ച; വാങ്ങിക്കൂട്ടും മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

SILVER

Silver Prices Decline in Bahrain Market മനാമ: ബഹ്‌റൈനിലെ വെള്ളി വിപണിയിൽ കഴിഞ്ഞ നാല് മാസങ്ങൾക്കിടയിൽ ഉണ്ടായിരിക്കുന്നത് വലിയ വിലത്തകർച്ച. ഒരു കിലോഗ്രാം വെള്ളി ബാറിന് ഏകദേശം 1,000 ബഹ്‌റൈൻ ദീനാറിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിപണിയിൽ വില കുതിച്ചുയർന്ന സമയത്ത് 1,700 ദീനാർ വരെ എത്തിയിരുന്ന ഒരു കിലോ വെള്ളി ബാറിന്റെ വില ഇപ്പോൾ 792 ദീനാറിലേക്ക് താഴ്ന്നു. ആഗോള വിപണിയിലെ വിലയിടിവിനൊപ്പം, വെള്ളിയിലുണ്ടായിരുന്ന നിക്ഷേപകരുടെ വിശ്വാസം കുറഞ്ഞതും വിപണിയെ ബാധിച്ചിട്ടുണ്ട്. വില കുറഞ്ഞിട്ടും വാങ്ങാൻ ആളുകൾ മടിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. വില ഇനിയും താഴുമെന്ന ഭീതിയാണ് ഉപഭോക്താക്കളെ പിന്തിരിപ്പിക്കുന്നത്. സ്വർണ്ണത്തെ അപേക്ഷിച്ച് വെള്ളി വിലയിൽ പെട്ടെന്നുള്ള വലിയ മാറ്റങ്ങൾ സംഭവിക്കാൻ സാധ്യതയുള്ളതിനാൽ, ഉയർന്ന വിലയിൽ വെള്ളി വാങ്ങിയ നിക്ഷേപകർ വലിയ നഷ്ടത്തിലാണ്.

ചിലർ തങ്ങളുടെ കൈവശമുള്ള വെള്ളി വിൽക്കാൻ തയ്യാറെടുക്കുമ്പോൾ, മറ്റു ചിലർ വില തിരികെ കയറുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ്. വെള്ളി വിലയിലുണ്ടായ ഈ മാറ്റം സാധാരണ കാര്യം മാത്രമാണെന്നും ദീർഘകാലാടിസ്ഥാനത്തിൽ വില ഉയരാൻ സാധ്യതയുണ്ടെന്നും വിശ്വസിക്കുന്നവരും നിരവധിയാണ്.

വില കുറഞ്ഞിട്ടും വിപണിയിൽ ആവശ്യക്കാർ വർധിച്ചിട്ടില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. വില പെട്ടെന്ന് കുറഞ്ഞത് നിക്ഷേപകർക്കിടയിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയതെന്നും വില കുതിച്ചുയർന്നപ്പോൾ വലിയൊരു വിഭാഗം നിക്ഷേപകർ വെള്ളി വാങ്ങാൻ മുന്നോട്ടുവന്നിരുന്നുവെങ്കിലും, ഇപ്പോഴത്തെ തിരിച്ചടി നിക്ഷേപം എന്ന നിലയിൽ വെള്ളിയുടെ വിശ്വാസ്യതയെ ബാധിച്ചിരിക്കുകയാണെന്നും വ്യാപാരികൾ വ്യക്തമാക്കുന്നു.

Wage Growth in Gulf Countries Faces Uncertain Outlook പശ്ചിമേഷ്യൻ സംഘർഷം;ഗൾഫ് രാജ്യങ്ങളിൽ ശമ്പള വർദ്ധനവ് മന്ദഗതിയിലേക്കോ?

Gulf Drisya Staff Editor — July 17, 2026 · 0 Comment

workplace

Wage Growth in Gulf Countries Faces Uncertain Outlook ദുബൈ:യുഎഇയിലും മറ്റ് ഗൾഫ് രാജ്യങ്ങളിലും ഈ വർഷം ശമ്പള വർദ്ധനവ് മന്ദഗതിയിലാകുമെന്ന് റിപ്പോർട്ട്. മേഖലയിലെ അസ്ഥിരമായ സാമ്പത്തിക സാഹചര്യങ്ങൾക്കിടയിൽ മുൻപ് പ്രവചിച്ച ശമ്പള വളർച്ച ഇനിയുണ്ടാകില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. എന്നാൽ, കമ്പനികൾ ശമ്പള വർദ്ധനവ് പൂർണ്ണമായി മരവിപ്പിച്ചിട്ടില്ലെന്നും മികച്ച പ്രകടനം നടത്തുന്നവർക്ക് ഇപ്പോഴും മിതമായ രീതിയിൽ പ്രതിഫലം നൽകുന്നുണ്ടെന്നുമാണ് റിപ്പോർട്ടുകൾ.

എണ്ണ, സ്വർണ്ണം, വജ്ര വിപണികളിലെ അസ്ഥിരതയും ഐപിഒ രംഗത്തെ മന്ദതയും ബിസിനസ്സ് മേഖലയിലെ ആത്മവിശ്വാസത്തെ ബാധിച്ചതായാണ് വിലയിരുത്തൽ. വിപണിയിലെ കടുത്ത സാമ്പത്തിക സാഹചര്യങ്ങളും ആവശ്യത്തിലധികം ഉദ്യോഗാർത്ഥികളുടെ സാന്നിധ്യവും കാരണം ഈ വർഷം ഗൾഫിൽ വലിയ ശമ്പള വളർച്ച പ്രതീക്ഷിക്കേണ്ടതില്ലെന്ന് മുൻനിര കൺസൾട്ടൻസിയായ ‘കൂപ്പർ ഫിച്ച്’ വ്യക്തമാക്കുന്നു. മുൻപ് പ്രവചിച്ച 2.5 മുതൽ മൂന്ന് ശതമാനം വരെയുള്ള വർദ്ധനവ് ഇനിയുണ്ടാകില്ല. പുതിയ പ്രതിഭകൾക്കായുള്ള ഡിമാൻഡ് കുറഞ്ഞതും കമ്പനികൾ യാത്രാ ബജറ്റുകളും മറ്റ് അധിക ചെലവുകളും കർശനമായി നിയന്ത്രിക്കുന്നതും കാരണം വലിയ ശമ്പളത്തിനായി ജീവനക്കാർ തുടർച്ചയായി ജോലി മാറുന്ന രീതിക്ക് ഇതോടെ ഏതാണ്ട് വിരാമമാകും.

പല കമ്പനികളും ശമ്പള വർദ്ധനവിന്റെ തോത് കുറച്ചിട്ടുണ്ടെങ്കിലും ബിസിനസ്സ് മികച്ച രീതിയിൽ മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ വർഷത്തിന്റെ രണ്ടാം പകുതിയിൽ ശമ്പള ഘടന പുനഃപരിശോധിക്കാൻ സാധ്യതയുണ്ട്. പണപ്പെരുപ്പ പ്രതിസന്ധികൾ മറികടക്കാൻ ജീവനക്കാരെ സഹായിക്കുന്നതിനായി പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള ഇൻസെന്റീവുകളിലും വേരിയബിൾ പേ സ്കീമുകളിലുമാണ് പല സ്ഥാപനങ്ങളും ഇപ്പോൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വെല്ലുവിളികളെ പ്രതിരോധിച്ച് മികച്ച രീതിയിൽ മുന്നേറാൻ യുഎഇ സമ്പദ്‌വ്യവസ്ഥയ്ക്ക് സാധിക്കുമെന്നാണ് തൊഴിൽ മേഖലയിലെ വിദഗ്ധർ പ്രത്യാശ പ്രകടിപ്പിക്കുന്നത്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

അതേസമയം, ഇത് ശമ്പള വിപണിയിലെ പൂർണ്ണമായ സ്തംഭനാവസ്ഥയാണെന്ന വിലയിരുത്തലുകളോട് റിക്രൂട്ട്മെന്റ് സ്ഥാപനമായ ‘അഡെക്കോ’ യോജിക്കുന്നില്ല. മറിച്ച്, അച്ചടക്കമുള്ള ഒരു ശമ്പള ക്രമീകരണത്തിന്റെ കാലഘട്ടമാണിതെന്നാണ് അവരുടെ വിലയിരുത്തൽ. മികച്ച പ്രതിഭകളെ ആകർഷിക്കുന്നതിനും അവരെ നിലനിർത്തുന്നതിനും ജിസിസിയിലെ കമ്പനികൾ ഇപ്പോഴും വലിയ മുൻഗണന നൽകുന്നുണ്ട്. കമ്പനിയുടെ വിജയത്തിന് ഏറ്റവും നിർണ്ണായകമായ തസ്തികകളിൽ ഉള്ളവർക്കും മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നവർക്കും സ്ഥാപനങ്ങൾ ഇപ്പോഴും കൃത്യമായി പ്രതിഫലം നൽകുന്നുമുണ്ട്.

UAE Drunk Driving Law 2026 :മദ്യപിച്ച് വാ​ഹനം ഓടിക്കറുണ്ടോ… ? എന്നാൽ ദുബൈയിൽ നിങ്ങളെ കാത്തിരിക്കുന്നത്…. ഡ്രൈവിങിനോട് തന്നെ നിങ്ങൾക്ക് ബൈ പറയേണ്ടി വരും

UAE Greeshma Staff Editor — July 17, 2026 · 0 Comment

UAE SAV

UAE Drunk Driving Law 2026 : ദുബായ്: യുഎഇയിൽ മദ്യപിച്ചോ മയക്കുമരുന്നിന്റെ സ്വാധീനത്തിലോ വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടികളുമായി പുതിയ ട്രാഫിക് നിയമം. 2025 മാർച്ച് 29 മുതൽ പ്രാബല്യത്തിൽ വന്ന 2024-ലെ ഫെഡറൽ ഡിക്രി-നിയമം നമ്പർ 14 പ്രകാരം നിയമലംഘകർക്കെതിരെ വൻ പിഴ, ജയിൽ ശിക്ഷ, ലൈസൻസ് സസ്‌പെൻഷൻ, ലൈസൻസ് റദ്ദാക്കൽ എന്നിവ വരെ ലഭിക്കും.മദ്യപിച്ച് വാഹനമോടിക്കുന്നവർക്ക് 20,000 ദിർഹം മുതൽ 100,000 ദിർഹം വരെ പിഴയും തടവും, അല്ലെങ്കിൽ ഇവയിൽ ഏതെങ്കിലും ഒരു ശിക്ഷയും ലഭിക്കും.

ഡ്രൈവിംഗ് ലൈസൻസിനും കർശന നടപടികളുണ്ട്. ആദ്യ കുറ്റത്തിന് കുറഞ്ഞത് മൂന്ന് മാസത്തേക്ക് ലൈസൻസ് സസ്‌പെൻഡ് ചെയ്യും. രണ്ടാമത്തെ കുറ്റത്തിന് ആറുമാസത്തേക്കും, മൂന്നാം തവണ പിടിക്കപ്പെട്ടാൽ ലൈസൻസ് പൂർണമായും റദ്ദാക്കും.മയക്കുമരുന്ന് അല്ലെങ്കിൽ സൈക്കോട്രോപിക് വസ്തുക്കളുടെ സ്വാധീനത്തിൽ വാഹനമോടിക്കുന്നവർക്ക് 30,000 ദിർഹം മുതൽ 200,000 ദിർഹം വരെ പിഴയും തടവും ലഭിക്കും. ആദ്യ കുറ്റത്തിന് ആറുമാസം, രണ്ടാമത്തെ കുറ്റത്തിന് ഒരു വർഷം ലൈസൻസ് സസ്‌പെൻഡ് ചെയ്യും. മൂന്നാം തവണ കുറ്റം ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കും.

സസ്‌പെൻഡ് ചെയ്ത ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിച്ചാൽ മൂന്ന് മാസം വരെ തടവും 10,000 ദിർഹം പിഴയും, അല്ലെങ്കിൽ ഇവയിൽ ഏതെങ്കിലും ഒരു ശിക്ഷയും ലഭിക്കും.

മദ്യപിച്ചോ മയക്കുമരുന്നിന്റെ സ്വാധീനത്തിലോ വാഹനമോടിച്ച് അപകടമുണ്ടാക്കി ഒരാളുടെ മരണത്തിന് കാരണമായാൽ കുറഞ്ഞത് 100,000 ദിർഹം പിഴയും ഒരു വർഷത്തിൽ കുറയാത്ത തടവും ലഭിക്കുമെന്ന് നിയമം വ്യക്തമാക്കുന്നു.റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനുമായി പുതിയ നിയമം കർശനമായി നടപ്പാക്കുമെന്ന് യുഎഇ അധികൃതർ അറിയിച്ചു.

വാർത്ത തെറ്റ്, ദുബായ് നഗരത്തിൽ സ്ഫോടനമുണ്ടായിട്ടില്ല’; അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ തള്ളി ദുബായ് മീഡിയ ഓഫീസ്

UAE Greeshma Staff Editor — July 17, 2026 · 0 Comment

DHUBI

ദുബായ്: ദുബായിൽ സ്ഫോടനം ഉണ്ടായെന്ന അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസ് തള്ളി. റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന വിവരം ശരിയല്ലെന്നും ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ അറിയിച്ചു.

ദുബായിലെ ഡൗൺടൗൺ മേഖലയിൽ സ്ഫോടനം ഉണ്ടായെന്നും സ്ഫോടന ശബ്ദം കേട്ടെന്നുമായിരുന്നു ചില അന്താരാഷ്ട്ര മാധ്യമങ്ങളിൽ വന്ന റിപ്പോർട്ട്. ഈ വാർത്ത പുറത്തുവന്നതോടെ പ്രദേശത്ത് ആശങ്ക ഉയർന്നിരുന്നു.

എന്നാൽ, അത്തരത്തിൽ ഒരു സ്ഫോടനവും നടന്നിട്ടില്ലെന്ന് ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസ് വ്യക്തമാക്കി. വാർത്ത പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് വിവരങ്ങൾ കൃത്യമായി പരിശോധിക്കണമെന്ന് മാധ്യമങ്ങളോടും അധികൃതർ ആവശ്യപ്പെട്ടു.

തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.

അതേസമയം, കഴിഞ്ഞ 67 ദിവസമായി യുഎഇയിൽ വ്യോമഭീഷണി ഉണ്ടായിട്ടില്ലെന്നും അധികൃതർ അറിയിച്ചു. ഏറ്റവും ഒടുവിൽ ഈ വർഷം മേയ് 10-നാണ് രണ്ട് ഡ്രോണുകളെ സുരക്ഷാസേന ലക്ഷ്യമിട്ടത്. നിലവിൽ രാജ്യത്തെ സുരക്ഷാ സാഹചര്യം സാധാരണ നിലയിലാണെന്നും ഔദ്യോഗിക വിവരങ്ങൾ മാത്രമാണ് പൊതുജനങ്ങൾ വിശ്വസിക്കേണ്ടതെന്നും അധികൃതർ ആവർത്തിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *