മൊബൈൽ ബിൽ കുടിശ്ശിക വരുത്തിയാൽ കണക്ഷൻ വിച്ഛേദിക്കപ്പെടാം; ഉപഭോക്താക്കൾക്ക് നിർദ്ദേശങ്ങളുമായി കമ്പനി

529498

ദുബൈ: യുഎഇയിൽ പോസ്റ്റ്‌പെയ്ഡ് മൊബൈൽ ഫോൺ ബില്ലുകൾ കൃത്യസമയത്ത് അടച്ചില്ലെങ്കിൽ കണക്ഷനുകൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്നും ഇത് ഉപഭോക്താക്കളുടെ ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിക്കുമെന്നും ടെലികോം സേവന ദാതാക്കളായ ഇ & (e&), ഡു (du) എന്നിവർ മുന്നറിയിപ്പ് നൽകി. അൽ ഇത്തിഹാദ് ക്രെഡിറ്റ് ബ്യൂറോയിൽ (AECB) ക്രെഡിറ്റ് പ്രൊഫൈൽ സുരക്ഷിതമായി നിലനിർത്താൻ ബില്ലുകൾ സമയം തെറ്റാതെ അടയ്ക്കേണ്ടതുണ്ട്.

APPLY NOW FOR THE LATEST VACANCIES

ഇ & (e& UAE) ബില്ലിംഗ് രീതികൾ

ഇ & ഉപഭോക്താക്കൾക്ക് എല്ലാ മാസവും ഒന്നാം തീയതിയാണ് പ്രതിമാസ ബിൽ തയ്യാറാകുന്നത്. ബിൽ തുകയും അടയ്ക്കേണ്ട തീയതിയും അടങ്ങുന്ന എസ്എംഎസ് മൊബൈൽ നമ്പറുകളിലേക്ക് അയച്ചു നൽകും. സാധാരണയായി മാസത്തിലെ 15-ാം തീയതിയാണ് അവസാന അടവു തീയതി. നിശ്ചിത തീയതിക്കകം തുക അടച്ചില്ലെങ്കിൽ ഓർമ്മപ്പെടുത്തലുകൾ ലഭിക്കും. തുടർന്ന് ലൈൻ വിച്ഛേദിക്കുന്നതിന് 24 മണിക്കൂർ മുൻപ് അവസാന അറിയിപ്പ് നൽകും.

ഡു (du) ബില്ലിംഗ് രീതികൾ

ഡു ഉപഭോക്താക്കളുടെ ബില്ലിംഗ് സൈക്കിൾ കണക്ഷൻ എടുത്ത തീയതി അനുസരിച്ചാണ് നിശ്ചയിക്കുന്നത്. ഓരോ മാസത്തെയും ബില്ലിംഗ് കാലാവധി കഴിഞ്ഞ് നാല് ദിവസത്തിനുള്ളിൽ ഇൻവോയ്‌സുകൾ പുറത്തിറക്കും. ബിൽ തുകയടയ്ക്കാൻ ഉപഭോക്താക്കൾക്ക് 20 ദിവസത്തെ സമയപരിധി ലഭിക്കും. അവസാന തീയതി കഴിഞ്ഞാൽ ഇൻകമിംഗ്, ഔട്ട്‌ഗോയിംഗ് കോളുകൾ താൽക്കാലികമായി വിച്ഛേദിക്കപ്പെടും.

പണമടയ്ക്കാനുള്ള എളുപ്പവഴികൾ

ഇ & ആപ്പ്, ഡു ആപ്പ് എന്നിവ വഴിയും ഔദ്യോഗിക വെബ്‌സൈറ്റുകളിലെ ക്വിക്ക് പേ (Quick Pay) സംവിധാനത്തിലൂടെയും ബില്ലുകൾ അടയ്ക്കാം. ആപ്പിൾ പേ, ഗൂഗിൾ പേ, ഓൺലൈൻ ബാങ്കിംഗ്, മണി എക്‌സ്‌ചേഞ്ച് കേന്ദ്രങ്ങൾ, പേയ്‌മെന്റ് മെഷീനുകൾ എന്നിവയും ഉപയോഗപ്പെടുത്താവുന്നതാണ്. തടസ്സമില്ലാത്ത സേവനത്തിനായി മൊബൈൽ ആപ്പുകൾ വഴി ‘ഓട്ടോപേ’ (Auto-pay) സംവിധാനം ക്രമീകരിക്കാനും അധികൃതർ നിർദ്ദേശിക്കുന്നു.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

സ്വന്തം ജീവിതം ഉരുക്കി സഹോദരിമാരെ ഉയർത്തിയ പ്രവാസി;പതിനെട്ടാമത്തെ വയസിൽ പ്രവസം , 6 സഹോദരിമാരുടെ വിവാഹം നടത്തി; ഒടുവിൽ സുനിലിനെ തേടി കോടികളുടെ ഭാഗ്യം!

526710

അബുദാബി: യുഎഇ ലോട്ടറിയിലൂടെ വീണ്ടും ഭാഗ്യനേട്ടവുമായി മലയാളി. 52കാരനായ സുനിൽ കുമാർ സദാശിവൻ ആണ് 30 മില്യൺ ദിർഹമിന്റെ (ഏകദേശം 78 കോടി രൂപ) ജാക്ക്‌പോട്ടിനർഹനായത്.
വീട്ടിലെ മോശം സാമ്പത്തിക സ്ഥിതി കാരണം 18-ാം വയസിലാണ് സുനിൽ വീടുവിട്ട് വിദേശത്തെത്തിയത്. ആറ് സഹോദരിമാരുടെ വിവാഹമായിരുന്നു സുനിലിന്റെ മുന്നിലുണ്ടായിരുന്ന വലിയ ബാദ്ധ്യത. പ്രതീക്ഷ മാത്രമായിരുന്ന തന്റെ കൂട്ടെന്ന് സുനിൽ പറയുന്നു. ആറ് സഹോദരിമാരെയും വിവാഹം കഴിപ്പിച്ച് സ്ഥിരതാമസമാക്കുന്നതിനാണ് തന്റെ ചെറുപ്പത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചതെന്നും സുനിൽ പറഞ്ഞു. ഇതിനുശേഷമായിരുന്നു സുനിൽ സ്വന്തം ജീവിതത്തിന് പ്രാധാന്യം നൽകിയതും.
2006ൽ വിവാഹിതനായതിനുശേഷം മികച്ച ജോലിതേടി യുഎഇയിലെത്തി. പിന്നീട് ഇന്ത്യയിലേയ്ക്ക് മടങ്ങി ടൈൽ പണി ചെയ്തു. സാമ്പത്തിക സ്ഥിതി താളം തെറ്റിയതോടെ വീണ്ടും യുഎഇയിലെത്തി.

കഴിഞ്ഞ രണ്ടുവർഷമായി യുഎഇയിൽ മെയിന്റനൻസ് ടെക്‌നീഷ്യനായി ജോലി ചെയ്യുന്നു. തനിക്ക് യുഎഇ അവസരം നൽകിയതിൽ നന്ദിയുണ്ടെന്നും സുനിൽ പറഞ്ഞു.
എന്നാൽ 12 വർഷത്തോളം വീണ്ടും ജീവിതം സുനിലിനെ പരീക്ഷിച്ചു. ഒരു കുഞ്ഞിനായി സുനിലും ഭാര്യയും 12 വർഷമാണ് കാത്തിരുന്നത്. പിന്നീട് മകൾ പിറന്നതാണ് ജീവിതത്തിൽ ഏറ്റവും വലിയ സന്തോഷം നൽകിയതെന്നും സുനിൽ വെളിപ്പെടുത്തി. തന്റെ ജീവിതത്തിലെ എല്ലാ ഘട്ടത്തിലും ഒപ്പം നിന്നത് ഭാര്യയാണെന്നും സുനിൽ കൂട്ടിച്ചേർത്തു.

മകളുടെയും ഭാര്യയുടെയും തന്റെയും ജന്മദിനത്തിലെ അക്കങ്ങളുള്ള ടിക്കറ്റാണ് സുനിൽ എടുത്തത്. ചെറിയൊരു സമ്മാനമെങ്കിലുമടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന സുനിലിനെ അമ്പരപ്പിച്ചുകൊണ്ട് 30 മില്യൺ ദി‌ർഹം തേടിയെത്തുകയായിരുന്നു.
‘എന്റെ ഇപ്പോഴത്തെ പദ്ധതി ലളിതമാണ്. വീട്ടിലേക്ക് പോകണം, എന്റെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കണം, അടുത്തത് എന്തെന്ന് ആലോചിക്കണം. എന്റെ വീട് പൂർത്തിയാക്കണം, എന്റെ മകൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കണം, കുറച്ച് ആളുകൾക്ക് വീടുവച്ച് നൽകണം’- സുനിൽ വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *