Posted By Nazia Staff Editor Posted On

X platform services; എക്‌സ് ഇനി സൗജന്യമാകില്ല; പോസ്റ്റ്, ലൈക്ക്, റിപ്ലൈ ചെയ്യുന്നതിന് പണം നല്‍കേണ്ടിവരും

X platform services;സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് ഇനിമുതല്‍ സൗജഎക്‌സില്‍ന്യമായിരിക്കില്ലെന്ന് റിപ്പോര്‍ട്ട്. എക്‌സില്‍ പുതിയ അക്കൗണ്ട് തുറക്കുന്ന പുതിയ ഉപയോക്താക്കളില്‍ നിന്ന് പണം ഈടാക്കാനൊരുങ്ങുകയാണ് കമ്പനി. ലൈക്ക് , പോസ്റ്റ് ,റിപ്ലൈ, ബുക്ക്മാര്‍ക്ക് എന്നിവ ചെയ്യുന്നതിന് ചെറിയൊരു തുക ഈടാക്കാനാണ് കമ്പനിയുടെ പദ്ധതിയെന്ന് കമ്പനി മേധാവി ഇലോണ്‍ മസ്‌ക് സ്ഥിരീകരിച്ചു. 

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FvjH2GWdxOVBPCvKNLtaCA

അതേസമയം തട്ടിപ്പുകള്‍ കുറയ്ക്കുന്നതിനും എല്ലാവര്‍ക്കും മെച്ചപ്പെട്ട അനുഭവം ലഭ്യമാക്കുന്നതിനും വേണ്ടിയാണ് പുതിയ തീരുമാനമെന്നാണ് കമ്പനിയുടെ പക്ഷം. എന്നാല്‍ ഫോളോ ചെയ്യുന്നതിനും എക്‌സില്‍ വിവരങ്ങളും അക്കൗണ്ടുകളും തിരയുന്നതിനും പണമീടാക്കില്ല. 

കഴിഞ്ഞ വര്‍ഷം ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ എക്‌സിലെ ബോട്ട് ആര്‍മികളെ നേരിടാനുള്ള മികച്ച മാര്‍ഗം നിശ്ചിത തുക ഈടാക്കുകയാണെന്ന് മസ്‌ക് അഭിപ്രായപ്പെട്ടിരുന്നു.

ന്യൂസിലന്‍ഡിലും ഫിലിപ്പീന്‍സിലും ഇതിനകം ഈ സംവിധാനം അവതരിപ്പിച്ചിട്ടുണ്ട്. ന്യൂസിലന്‍ഡില്‍ 1.75 ഡോളറാണ് ഈടാക്കിയിരുന്നത്. യുഎസില്‍ ഇത് അവതരിപ്പിക്കപ്പെട്ടാല്‍ 1 യുഎസ് ഡോളര്‍ ആയിരിക്കും നിരക്ക് എന്നാണ് കരുതുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *