bank locker;മകളുടെ വിവാഹത്തിനായി സ്വരുക്കൂട്ടി ലോക്കറില്‍ സൂക്ഷിച്ച 18 ലക്ഷം ചിതലരിച്ചു പൊടിയായി;ഹൃദയം തകർന്ന് അമ്മ

bank locker; മകളുടെ കല്യാണത്തിന് വേണ്ടി ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന 18 ലക്ഷം രൂപ ചിതലരിച്ചു. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സംഭവം. പൊതുമേഖല ബാങ്കിന്‍റെ ശാഖയിലെ ലോക്കറില്‍  അല്‍ക്കാ പഥക്ക് എന്ന യുവതി സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടമായത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ്  പണം ലോക്കറില്‍ സൂക്ഷിച്ചത്. അടുത്തിടെ ലോക്കറിന്‍റെ കരാര്‍ പുതുക്കുന്നതിനായി അല്‍ക്കയോട് ബാങ്കിലേക്ക് വരണമെന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. ഇതനുസരിച്ച് ബാങ്കിലെത്തിയ അല്‍ക്ക ലോക്കര്‍ തുറന്നപ്പോഴാണ് 18 ലക്ഷം രൂപ ചിതലരിച്ചത്  കണ്ടത്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/HXT64OHKGTt3xmfyR6j2rP
ബാങ്ക് ഉദ്യോഗസ്ഥരും ഈ കാഴ്ച കണ്ട് ഞെട്ടി. സംഭവം മേലധികാരികളെ അറിയിച്ചിട്ടുണ്ടെന്നാണ് ബാങ്ക് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ബാങ്കില്‍ നിന്ന് അനുകൂലമായ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് അല്‍ക്ക് അറിയിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കൊണ്ടുവന്ന ഏറ്റവും പുതിയ നിയമങ്ങൾ അനുസരിച്ച് ലോക്കറില്‍ പണം സൂക്ഷിക്കാന്‍ പാടില്ല എന്ന നിയമമിറക്കിയിരുന്നു. സ്വര്‍ണാഭരണങ്ങളും രേഖകളും സൂക്ഷിക്കാനാണ് പൊതുവേ ലോക്കര്‍ ഉപയോഗിക്കുന്നത്.

Woman opened bank locker after a year: Termites ate 18 lakh cash she stored

https://www.expattechs.com/2023/09/26/emirates-lucky-draw-online/
https://www.pravasinewsdaily.com/2023/09/28/visa-free-period-is-coming-in-the-gulf-now-the-journey-will-be-easier-uae-ministers-revelation

Comments (0)

Leave a Reply

Your email address will not be published. Required fields are marked *