Apple iphone 15;ഐഫോൺ 15 യുഎഇയിൽ എപ്പോൾ എത്തും? എന്തായിരിക്കും വില? ബുക്കിംഗ് ഈ ആഴ്ച ആരംഭിക്കും

Apple iphone 15;ദുബൈ: മൊബൈൽ ഫോണുകളുടെ കാര്യത്തിൽ പ്രീമിയം ബ്രാൻഡ് ഏതെന്ന് ചോദിച്ചാൽ കുട്ടികൾക്ക് വരെ ഒരൊറ്റ ഉത്തരമേ ഉണ്ടാകൂ. ആപ്പിൾ. ആപ്പിൾ അതിന്റെ ഏറ്റവും പുതിയ മോഡലായ ഐഫോൺ 15 കഴിഞ്ഞ ദിവസം അവതരിപ്പിച്ചതോടെ ലോകം മുഴവനുമുള്ള ആപ്പിൾ ആരാധകർ ഫോൺ കയ്യിലെത്തുന്നതിനായുള്ള കാത്തിരിപ്പാണ്. തങ്ങളുടെ രാജ്യത്ത് എപ്പോൾ ഫോൺ എത്തുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ആപ്പിളിന് ഏറെ ആരാധകരുള്ള യുഎഇ,കുവൈറ്റ്‌ മലയാളികൾ ഉൾപ്പെടെ കാത്തിരിക്കുന്നത് അതറിയാനാണ്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/HXT64OHKGTt3xmfyR6j2rP
ഐഫോൺ 15 ബുക്കിംഗ് സെപ്റ്റംബർ 15 മുതൽ ആരംഭിക്കും. യുഎഇയിലെയും കുവൈറ്റിലെയും ഉപഭോക്താക്കൾക്ക് സെപ്‌റ്റംബർ 22-ന് മുമ്പ് തന്നെ ആദ്യ യൂണിറ്റുകൾ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ തുടങ്ങിയ 4 ഫോണുകളും ആപ്പിൾ വാച്ച് സീരീസ് 9 , ആപ്പിൾ വാച്ച് അൾട്ര 2 എന്നീ വാച്ചുകളുമാണ് ആപ്പിൾ ഔദ്യോഗികമായി പുറത്തിറക്കിയത്.

ഐഫോൺ 15 പ്രോ മാക്സ് 5,099 ദിർഹത്തിലാണ് വില ആരംഭിക്കുന്നത് (ഇത് 256 ജിബി പതിപ്പാണ്, ആപ്പിൾ 128 ജിബി ഓപ്ഷൻ നീക്കം ചെയ്തു). പുതിയ സീരീസിലെ അടിസ്ഥാന മോഡൽ 3,399 ദിർഹം മുതൽ ലഭിക്കും. പ്ലസ് പതിപ്പ് 3,799 ദിർഹവും ഐഫോൺ 15 പ്രോയുടെ വില 4,299 ദിർഹവുമായിരിക്കും.

ഡൈനമിക് ഐലൻഡിനു പുറമെ ഐഫോണ്‍ 15, 15 പ്ലസ് മോഡലുകളുടെ ഏറ്റവും വലിയ പ്രത്യേകത ക്യാമറയാണ്. 48എംപി സെന്‍സര്‍ ലഭിക്കുന്നു. ഈ സെന്‍സറില്‍ നിന്ന് ബിന്‍ ചെയ്ത് 24എംപി മോഡില്‍ ചിത്രങ്ങള്‍ എടുക്കാം. പ്രധാന ക്യാമറ മൂന്നു ഫോക്കല്‍ ലെങ്തുകളില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന രീതിയിലാണ് ഇത്തവണ ആപ്പിള്‍ ഇറക്കിയിരിക്കുന്നത്. പ്രോ മാക്സിലാണ് ക്യാമറയുടെ പൂരം ഒരുക്കിയിരിക്കുന്നത്. 120എംഎം വരെ എത്തുന്ന ടെലി ലെൻസാണ് പ്രത്യേകത.

ഇന്ത്യയിൽ നിർമിച്ച ഐഫോണുകളാകും കുവൈറ്റിലും യുഎഇയിലും എത്തുകയെന്നാണ് വിവരം. ചൈനയ്‌ക്കപ്പുറം ബിസിനസ് വിശാലമാക്കിക്കൊണ്ട് ആപ്പിൾ അടുത്തിടെയാണ് ഐഫോണുകൾക്കായുള്ള നിർമ്മാണ/അസംബ്ലിംഗ് പ്രവർത്തനങ്ങൾ ഇന്ത്യയിൽ ആരംഭിച്ചത്.

അതേസമയം, ഐഫോൺ 15 പുറത്തിറക്കിയതോടെ യുഎഇയിലെയും കുവൈറ്റിലെയും റീട്ടെയ്ൽ, മൊത്തവ്യാപാര വിപണികൾ നേരത്തെയുള്ള മോഡലുകൾ വിറ്റഴിക്കാനുള്ള ശ്രമത്തിലാണ്. പ്രോ മാക്സ് സീരിയസുകൾക്ക് 1,000 ദിർഹം വരെ വില കുറച്ചാണ് വിൽപന നടക്കുന്നത്. മിക്കയിടത്തും വമ്പൻ ഓഫറുകളും നൽകിയിട്ടുണ്ട്.

https://www.expattechs.com/2023/07/07/duolingo-language-lessons/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *