Posted By Ansa Staff Editor Posted On

SAUDI ARABIA; റി എൻട്രിയിൽ നാട്ടിലേക്ക് വന്ന വിദേശിക്ക് സൗദിയിലേക്ക് തിരികെ പ്രവേശിക്കാൻ സാധിക്കുന്ന അവസാന സമയ പരിധി എപ്പോൾ? അറിയാം വിശദമായി

സൗദിയിൽ നിന്ന് നാട്ടിലേക്ക് റി എൻട്രി വിസയിൽ അവധിക്ക് പോയ ഒരു വിദേശിക്ക് സൗദിയിലേക്ക് തിരികെ പ്രവേശിക്കാൻ സാധിക്കുന്ന അവസാന സമയ പരിധി എന്നാണെന്ന് വ്യക്തമാക്കി ജവാസാത്ത്. ഒരാളുടെ റി എൻട്രി വിസയുടെ കാലാവധി നില നിൽക്കുന്ന കാലത്തോളം അയാൾക്ക് സൗദിയിലേക്ക് മടങ്ങിയെത്താം എന്നാണ് ജവാസാത്ത് മറുപടി നൽകിയത്.സൗദിയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/DmVCrAo3mVc3tzah09y6ju

അതായത് ഒരാളുടെ റി എൻട്രി വിസാ കാലാവധി അയാൾ സൗദിയിലേക്ക് മടങ്ങുന്ന ദിവസമാണ് അവസാനിക്കുന്നതെങ്കിലും അയാൾക്ക് സൗദിയിലേക്ക് പ്രവേശിക്കാൻ സാധിക്കും എന്ന് സാരം. അതേ സമയം റി എൻട്രി വിസയിൽ വന്നവർ മടങ്ങാൻ അവസാന ദിവസം വരെ കാത്തിരിക്കുന്നത് ബുദ്ധിയല്ല എന്നാണ് പലരുടെയും അനുഭവം.

കാരണം ഫ്ലൈറ്റ് സർവീസുകൾ മുടങ്ങുകയോ വൈകുകയോ വ്യക്തിക്ക് രോഗം ബാധിക്കുകയോ മറ്റോ സംഭവിച്ച് വിസ കാലാവധി തീരും മുമ്പ് സൗദിയിലേക്ക് പ്രവേശനം സാധ്യമാകാതെ വന്നാൽ പിന്നീട് അത് പ്രയാസം സൃഷ്ടിക്കും. അതോടൊപ്പം രാത്രി 12 മണി കഴിയുന്നതോടെ സിസ്റ്റത്തിൽ അടുത്ത ദിവസം ആകുകയും ചെയ്യും എന്നുമോർക്കുക.

റി എൻട്രി കാലാവധി അവസാനിച്ചാൽ സ്പോൺസർക്ക് സൗദിയിൽ നിന്ന് കാലാവധി പുതുക്കാൻ ഇപ്പോഴും സാധിക്കും. അതേ സമയം റി എൻട്രി കാലാവധി അവസാനിച്ച് രണ്ട് മാസം കഴിഞ്ഞാൽ അയാളുടെ സ്റ്റാറ്റസ് സിസ്റ്റത്തിൽ മാറുമെന്നതിനാൽ പുതുക്കാൻ ആഗ്രഹിക്കുന്നവർ രണ്ട് മാസം തികയുന്നതിനു മുമ്പ് തന്നെ പുതുക്കുന്നതാണ് അഭികാമ്യം.

https://www.seekguidelines.com/2023/03/20/comera-video-calls-chat/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *