Posted By Nazia Staff Editor Posted On

Watsapp new update;ഒറ്റ ക്ലിക്കിലൂടെ വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഇന്‍സ്റ്റഗ്രാമിലും ഷെയര്‍ ചെയ്യു

Watsapp new update; ഉപയോക്താക്കള്‍ക്ക് സൗകര്യപ്രദമായ ഫീച്ചര്‍ അവതരിപ്പിക്കുന്ന തിരക്കിലാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഈ വര്‍ഷത്തിന്റെ തുടക്കം മുതലേ നിരവധി ഫീച്ചറുകളാണ് വാടാസ്ആപ്പ് അവതരിപ്പിച്ചിട്ടുള്ളത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FvjH2GWdxOVBPCvKNLtaCA

ഇപ്പോഴിതാ സ്റ്റാറ്റസുകള്‍ ഇന്‍സ്റ്റഗ്രാമിലും പങ്കിടാന്‍ കഴിയുന്ന ഫീച്ചര്‍ വാട്‌സ്ആപ്പില്‍ ഉടന്‍ അവതരിപ്പിച്ചേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഫീച്ചര്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ്. ഉപയോക്താക്കള്‍ക്ക് വാട്‌സാപ്പ് സ്റ്റാറ്റസിലൂടെ മീഡിയ ഷെയറിങ് എളുപ്പത്തില്‍ സാധ്യമാക്കുന്നതാണ് ഫീച്ചര്‍. വാട്‌സ്ആപ്പില്‍ പങ്കിടുന്ന സ്റ്റാറ്റസുകള്‍ ഇന്‍സ്ഗ്രാം സ്‌റ്റോറിയില്‍ കാണാന്‍ കഴിയുന്നതാണ് ഫീച്ചര്‍.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GMahzIEXNbwAOtNNdTjDBm

 ഫീച്ചര്‍ അടുത്ത അപ്‌ഡേറ്റില്‍ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.അതേസമയം ഇന്‍സ്റ്റാഗ്രാമില്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ പങ്കിടണമെങ്കില്‍ ഉപയോക്താക്കള്‍ ക്രോസ്‌പോസ്റ്റിംഗ് ഓപ്ഷന്‍ ആക്ടീവ് ആക്കേണ്ടതുണ്ട്. ഉപയോക്താക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും പോസ്റ്റ് ആക്റ്റിവേഷന്‍ ഫീച്ചര്‍ ഒഴിവാക്കാനാകും, കൂടാതെ അവരുടെ ഇന്‍സ്റ്റാഗ്രാം സ്റ്റോറി ഓഡിയന്‍സ് സെറ്റിങ്‌സ് വഴി ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ട ഉള്ളടക്കത്തിന്റെ വിസിബിലിറ്റി നിയന്ത്രിക്കാനും കഴിയും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *