Posted By Nazia Staff Editor Posted On

Visa Debit Cards in UAE:ഡെബിറ്റ് കാർഡ് ക്രെഡിറ്റ് കാർഡ് സേവനങ്ങൾ ഒരൊറ്റ കാർഡിൽ; ഗൾഫിൽ പുതിയ സംവിധാനവുമായി

Visa Debit Cards in UAE: ദുബായ്: നിങ്ങളുടെ കൈവശമുള്ള ഡെബിറ്റ് കാർഡുകൾക്കും ക്രെഡിറ്റ് കാർഡുകൾക്കും പകരം അവയുടെയെല്ലാം സേവനങ്ങൾ ഉൾക്കൊള്ളുന്ന ഒരൊറ്റ കാർഡ് ആയാലോ? കാർഡ് പെയ്മെമെൻ്റുകൾ എത്ര മാത്രം എളുപ്പത്തിലും സുരക്ഷിതമായും നടത്താനാവുമെന്ന് ആലോചിച്ചു നോക്കൂ.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

എന്നാൽ അങ്ങനെയൊരു സംവിധാനവുമായി വന്നിരിക്കുകയാണ് പേയ്‌മെൻ്റ് കമ്പനിയായ വിസ.
credit, debit cards in new Visa feature ബൈ നൗ പേ ലേറ്റർ (BNPL -ഇപ്പോൾ വാങ്ങുക പിന്നീട് പണമടയ്ക്കുക) പ്ലാറ്റ്‌ഫോമുകൾക്ക് സമാനമായ രീതിയിൽ പ്രവർത്തിക്കുന്ന ഈ കാർഡിൽ ഡെബിറ്റ്, ക്രെഡിറ്റ് ഫീച്ചറുകൾ സംയോജിപ്പിക്കാനാവും എന്ന് കമ്പനി പറയുന്നു.

ഒരേ കാർഡിൽ എല്ലാ സേവനങ്ങളും ലഭ്യമാക്കുന്ന പ്രക്രിയയെ ടോഗ്ലിംഗ് എന്നാണ് വിസ അധികൃതർ വിളിക്കുന്നത്. കാർഡ് ഉടമയ്ക്ക് ഒരേ കാർഡ് ഉപയോഗിച്ച് ഒരു പ്രത്യേക ഇടപാടിൽ ഏത് പെയ്മെൻ്റ് ഓപ്ഷൻ ഉപയോഗിച്ച് പണമടയ്ക്കണമെന്ന് തീരുമാനിക്കാനും രണ്ടാമത്തേതിന് മറ്റൊരു പേയ്‌മെൻ്റ് ഓപ്ഷൻ ഉപയോഗിക്കാനും കഴിയും.
2024 ലെ ഗ്ലോബൽ ഷോപ്പിംഗ് സൂചികയുടെ ഭാഗമായി യുഎഇ ഉൾപ്പെടെ ഏഴ് രാജ്യങ്ങളിൽ വിസ കമ്പനി അധികൃതർ സർവേ നടത്തിയിരുന്നു. എന്നാൽ മികച്ച പ്രതികരണമാണ് യുഎഇയിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട് ലഭിച്ചത്. സർവ്വേയിൽ പങ്കെടുത്ത 4 ഉപഭോക്താക്കളിൽ 3 പേർക്കും ഒരു കാർഡ് കൊണ്ട് അവരുടെ ഇഷ്ടപ്പെട്ട പേയ്‌മെൻ്റ് രീതികൾ പൂർത്തീകരിക്കാനുള്ള അവസരം ആവശ്യമാണെന്ന് കണ്ടെത്തിയതായി വിസയുടെ സൊല്യൂഷൻസ് സീനിയർ വൈസ് പ്രസിഡൻ്റ് ഗോഡ്‌ഫ്രെ സള്ളിവൻ പറഞ്ഞു. തങ്ങളുടെ വിരൽത്തുമ്പിൽ പെയ്മെൻറ് ഓപ്ഷനുകൾക്കിടയിലെ തിരഞ്ഞെടുപ്പും വഴക്കവും ആഗ്രഹിക്കുന്ന ആളുകളുടെ ഗണ്യമായ ശതമാനമാണിത്. ഈ കാർഡ് ഫീച്ചർ യുഎഇ, ഗൾഫ് വിപണികളിൽ വരും മാസങ്ങളിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ടോഗിൾ പേയ്‌മെൻ്റ് പ്രക്രിയ കൂടുതൽ സജീവമാകുന്നതിനനുസരിച്ച്, ഉപഭോക്താക്കൾക്ക് കുറച്ച് കാർഡുകൾ മാത്രമേ കൈവശം വയ്ക്കേണ്ടിവരൂ.

“വിസ ഫ്ലെക്സ് ക്രെഡൻഷ്യൽ’ ഓരോ വ്യക്തിയുടെയും കൈകളിൽ തിരഞ്ഞെടുക്കാനുള്ള അധികാരം നൽകിക്കൊണ്ട് ചെക്ക്ഔട്ട് അനുഭവം ലളിതമാക്കുന്നു, ക്രെഡിറ്റ്, ഡെബിറ്റ് പെയ്മെമെൻ്റുകൾ, ഇൻസ്‌റ്റാൾമെൻ്റുകൾ, എന്തിനധികം, മൾട്ടി-കറൻസി പെയ്മെൻ്റുകൾ പോലും നടത്താൻ ഒരു കാർഡ് വഴി സാധിക്കും -സള്ളിവൻ പറഞ്ഞു.
വിസ കാർഡിൻ്റെ ‘പേയ്‌മെൻ്റ് പാസ്‌കീ’ ഫീച്ചറിലൂടെ ഇടപാടുകൾക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കാനും അതുവഴി ഓൺലൈൻ പെയ്മെൻ്റ് തട്ടിപ്പുകൾ തടയാനും സാധിക്കുമെന്നതാണ് ഇതിൻ്റെ മറ്റൊരു പ്രത്യേകത. കാർഡുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബെൽ ഫോൺ വഴി കാർഡ് ഉടമകളുടെ മുഖമോ വിരലടയാളമോ പോലുള്ള ബയോമെട്രിക്‌സിൻ്റെ ദ്രുത സ്കാൻ ഉപയോഗിച്ച് അവരുടെ ഓൺലൈൻ പേയ്‌മെൻ്റുകൾക്ക് അംഗീകാരം നൽകുന്നതാണ് ഈ സംവിധാനം. വിസ പാസ്‌കീകൾ പാസ്‌വേഡുകളുടെയോ ഒ ടി പികളുടെയോ ആവശ്യകതയെ ഇല്ലാതാക്കി, കൂടുതൽ കാര്യക്ഷമവും സുരക്ഷിതവുമായ ഇടപാടുകൾ സാധ്യമാക്കുന്നു’- അദ്ദേഹം പറഞ്ഞു

Comments (0)

Leave a Reply

Your email address will not be published. Required fields are marked *