Posted By Nazia Staff Editor Posted On

Emirates id in UAE; എമിറേറ്റ്സ് ഐഡി നഷ്ടപ്പെട്ടോ?എങ്കിൽ ഇനി മുട്ടൻ പണി കീട്ടും| പുതിയതെടുക്കാൻ വൈകേണ്ട; പ്രതിദിനം  എത്ര പിഴയേത്രയെന്നറിയാമോ?

Emirates id in UAE;ദുബായ് ∙ എമിറേറ്റ്സ് ഐഡി നഷ്ടപ്പെട്ടാൽ തുടർ നടപടികൾ വൈകരുതെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി സിറ്റിസൺഷിപ് കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു. ഐഡി നഷ്ടപ്പെടുകയോ പ്രവർത്തനരഹിതമാവുകയോ ചെയ്താൽ അടിയന്തരമായി പുതിയ കാർഡിന് അപേക്ഷിക്കണം. നഷ്ടപ്പെടുന്ന സാഹചര്യത്തിൽ എത്രയും വേഗം ഐസിപിയുടെ ഹാപ്പിനസ് സെന്ററിൽ നേരിട്ടറിയിക്കണം. നഷ്ടപ്പെട്ട ഐഡി കാർഡ് റദ്ദാക്കുകയും പകരം സ്ഥിരം നമ്പറുള്ള പുതിയ കാർഡിന് അപേക്ഷിക്കുകയും ചെയ്യുകയാണ് ആദ്യ നടപടി. അപേക്ഷകനു കാർഡ് നഷ്ടപ്പെട്ടതായി രേഖപ്പെടുത്തി സർട്ടിഫിക്കറ്റ്  ലഭിക്കും.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

ആവശ്യമായ രേഖകൾ
സ്വദേശികൾ പാസ്പോർട്ടും കുടുംബ പൗരത്വ വിശദാംശങ്ങളും അടങ്ങിയ രേഖ കാണിക്കണം. ജിസിസി രാജ്യക്കാർ താമസ രേഖയാണ് നൽകേണ്ടത്. വിദേശികൾ പാസ്പോർട്ടും കാലാവധിയുള്ള വീസ പകർപ്പും നൽകണം.15 വയസ്സിനു താഴെയുള്ളവർക്കാണ് പുതിയത് ആവശ്യമെങ്കിൽ ജനന സർട്ടിഫിക്കറ്റും കൂടെ വെള്ള നിറം പശ്ചാത്തലമായുള്ള കളർ ഫോട്ടോയും നൽകി നടപടികൾ പൂർത്തിയാക്കണം.

നിരക്ക്
അതോറിറ്റിയുടെ സ്മാർട് ആപ് വഴിയും അംഗീകൃത ടൈപ്പിങ് സെന്ററിലൂടെയും അപേക്ഷിക്കാം. പുതിയ കാർഡിന് 300 ദിർഹമാണ് നിരക്ക്. പുറമെ 70 ദിർഹം സേവന നിരക്കും സ്ഥാപനങ്ങൾ ഈടാക്കും. ഡിജിറ്റൽ പ്ലാറ്റ്ഫോം വഴിയാണ് അപേക്ഷിക്കുന്നതെങ്കിൽ സേവന നിരക്ക് 40 ദിർഹമായി ചുരുങ്ങും. 150 ദിർഹം അധികം നൽകിയാൽ അതിവേഗ സേവനവും ലഭിക്കും.

അപേക്ഷ ലഭിച്ചാൽ 48 മണിക്കൂറിനകം പുതിയതു ലഭിക്കും. പഴയ കാർഡിന്റെ കാലാവധിയായിരിക്കും പകരം ലഭിക്കുന്നതിനും ഉണ്ടാവുക. ഓരോ ഘട്ടത്തിലും അപേക്ഷകനു മൊബൈൽ സന്ദേശം ലഭിക്കും. അതിവേഗ സേവനം വഴി 24 മണിക്കൂറിനകം കാർഡ് കൈപ്പറ്റാം. വിശദാംശങ്ങൾക്ക് ഐസിപിയുടെ 300036005 എന്ന നമ്പരിൽ ബന്ധപ്പെടാം.

പിഴ പരമാവധി 1000 ദിർഹം
പുതിയ ഐഡി കാർഡ് എടുക്കുന്നതു വൈകിയാൽ പിഴയുണ്ട്. കാലാവധി കഴിഞ്ഞ് 30 ദിവസം കഴിഞ്ഞ ഐഡി കാർഡുകൾ പുതുക്കുമ്പോൾ വൈകിയ ഓരോ ദിവസത്തിനും 20 ദിർഹമാണ് പിഴ. പുതിയ തൊഴിലാളികളുടെ ഐഡി കാർഡ് അപേക്ഷ 30 ദിവസത്തിലധികം വൈകിയാലും പ്രതിദിന പിഴ 20 ദിർഹമാണ്. പരമാവധി 1000 ദിർഹം വരെയാണ് ഈ നിയമലംഘനങ്ങൾക്ക് പിഴ ചുമത്തുക.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *