UK Job vacancy; യുകെയില്‍ തൊഴില്‍ തേടുകയാണോ? എന്നാൽ നിങ്ങൾക്കായിതാ ഒരു സുവർണ്ണാവസറം: ഇപ്പോള്‍ തന്നെ അപേക്ഷിക്കാം

UK Job vacancy; യുകെയില്‍ തൊഴില്‍ തേടുകയാണോ? എന്നാൽ നിങ്ങൾക്കായിതാ ഒരു സുവർണ്ണാവസറം: ഇപ്പോള്‍ തന്നെ അപേക്ഷിക്കാം

UK Job vacancy; യുകെയിൽ ജോലി തേടുന്നവരാണോ നിങ്ങൾ. എങ്കിൽ നിങ്ങൾക്കായി ഒരു അവസരമൊരുക്കി റിക്രൂട്ട്മെന്റ് ഡ്രൈവ്. യു.കെ (യുണൈറ്റഡ് കിംങ്ഡം) യിലെ വിവിധ എന്‍.എച്ച്.എസ്സ് (NHS) ട്രസ്റ്റുകളിലേയ്ക്ക് നഴ്സുമാര്‍ക്ക് അവസരങ്ങളുമായി നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/HXT64OHKGTt3xmfyR6j2rP

https://www.expattechs.com/2023/09/23/milad-un-nabi-photo-frame/

2023 ഒക്ടോബറില്‍ മംഗളൂരുവില്‍ നടക്കുന്ന റിക്രൂട്ട്മെന്റിലേയ്ക്ക് നഴ്സിങ് പ്രൊഫഷണലുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്. കാലതാമസവും ഇടനിലക്കാരെയും ഒഴിവാക്കി ആരോഗ്യമേഖലയിലെ പ്രൊഫെഷനലുകൾക്ക് സുതാര്യമായ തൊഴില്‍ കുടിയേറ്റത്തിനുള്ള അവസരമാണ് ഈ ഡ്രൈവ് ലക്ഷ്യമിടുന്നത്. നഴ്സിങ്ങിൽ ബിരുദമോ ഡിപ്ലോമയോ വിദ്യാഭ്യാസ യോഗ്യതയും, ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം തെളിയിക്കുന്ന IELTS/ OET യു.കെ സ്കോറും ഉളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

നഴ്സുമാരുടെ അഭിമുഖം 2023 ഒക്ടോബര് 17, 18 ന് മംഗളൂരുവിലെ ഹോട്ടല്‍-താജ് വിവാന്ത യില്‍ നടക്കും. ജനറൽ മെഡിക്കൽ & സർജിക്കൽ/ എമർജൻസി നഴ്സ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് പ്രസ്തുത ഡിപ്പാര്‍ട്ടുമെന്റില്‍ കഴിഞ്ഞ 3 വർഷത്തിനുള്ളിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം വേണം. തീയറ്റർ നഴ്സ് തസ്തികയിലേക്ക് കഴിഞ്ഞ 2 വർഷത്തിനുള്ളിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയവും മെന്റൽ ഹെൽത്ത് നഴ്സ് തസ്തികയിലേക്ക് സൈക്യാട്രി വാർഡിൽ കുറഞ്ഞത് 6 മാസത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്.

നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷന് ശേഷം സൈക്കിയാട്രിക് വാർഡിൽ കുറഞ്ഞത് 6 മാസം എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർത്ഥികൾ (OET/IELTS പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍) തിരഞ്ഞെടുക്കപ്പെട്ടാൽ അവരുടെ OET ട്രൈനിങ്ങും പരീക്ഷാഫീസും NHS ട്രസ്റ്റ് തന്നെ വഹിക്കുന്നു എന്നുള്ള പ്രത്യേകതയും ഈ ഡ്രൈവിനുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് സ്ഥിരം നിയമനം ആണ് ലഭ്യമാകുന്നത്. രജിസ്റ്റേർഡ് നഴ്സ് ആവുന്ന മുറയ്ക്ക് ബാൻഡ് 5 പ്രകാരമുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ [email protected] എന്ന ഇമെയിൽ വിലാസത്തിൽ അവരുടെ ബയോഡാറ്റ, OET /IELTS സ്കോർ കാര്‍ഡ് , യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പാസ്സ്പോർട്ടിന്റെ പകർപ്പ് , എന്നിവ സഹിതം അപേക്ഷിക്കുക.

https://www.expattechs.com/2023/09/25/viator-dubai/
https://www.pravasivarthakal.com/2023/09/25/watsapp-new-feature-2/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *