Posted By Nazia Staff Editor Posted On

Uae weather alert; ഒന്നും അവസാനിച്ചിട്ടില്ല.. യുഎഇയില്‍ വരാനിക്കുന്നത് വമ്പന്‍ കാലാവസ്ഥാ മാറ്റങ്ങള്‍.. മുന്നറിയിപ്പ്, ആശങ്ക

Uae weather alert;ദുബായ്: യു എ ഇയില്‍ ഭാവിയില്‍ കൂടുതല്‍ തീവ്രമായ കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഉണ്ടാകുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. സമീപകാലത്തുണ്ടായത് പോലെ പെട്ടെന്നുള്ള അതിതീവ്ര മഴക്കും കൊടുംചൂടിനും രാജ്യം സാക്ഷ്യം വഹിക്കും എന്നാണ് മുന്നറിയിപ്പ്. ഖലീഫ സര്‍വകലാശാലയിലെ സീനിയര്‍ റിസര്‍ച്ച് സയന്റിസ്റ്റും എന്‍വയോണ്‍മെന്റല്‍ ആന്‍ഡ് ജിയോഫിസിക്കല്‍ സയന്‍സസ് ലാബ് മേധാവിയുമായ ഡോ. ഡയാന ഫ്രാന്‍സിസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

ഖലീജ് ടൈംസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഡോ. ഫ്രാന്‍സിസ്. ആഗോളതാപനം മൂലം രാജ്യത്ത് വസന്തകാലത്ത് മഴ വര്‍ധിക്കുകയും അതോടൊപ്പം ചൂടുള്ളതും ദൈര്‍ഘ്യമേറിയതുമായ വേനല്‍ കാലവും ഉണ്ടാകും എന്നാണ് ഡയാന ഫ്രാന്‍സിസ് പറയുന്നത്. അന്തരീക്ഷ പാറ്റേണിലെ വ്യതിയാനങ്ങളാണ് ഈ കഠിനമായ കാലാവസ്ഥാ സംഭവങ്ങള്‍ക്ക് കാരണം എന്നാണ് വിദഗ്ധരുടെ അഭിപ്രായം.

‘യഥാര്‍ത്ഥത്തില്‍ വര്‍ഷം തോറും ഇതിന്റെ ആവൃത്തി വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനര്‍ത്ഥം, വരും ദശകങ്ങളില്‍, ഈ സംഭവങ്ങള്‍ നമ്മള്‍ മുമ്പ് കണ്ടിരുന്നതിനേക്കാള്‍ കൂടുതല്‍ തവണ സംഭവിക്കും എന്നാണ്,’ ഡയാന പറഞ്ഞു. ഏപ്രില്‍ 16 ന് രാജ്യത്ത് പെയ്ത മഴ ആഗോളതാപനം മൂലമുണ്ടായതാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഒരു വര്‍ഷത്തില്‍ ആകെ പെയ്യേണ്ട മഴക്ക് സമാനമായ മഴയാണ് ഏപ്രില്‍ രണ്ടാം വാരത്തിന് ശേഷം യു എ ഇയില്‍ പെയ്തത്.

അന്തര്‍ദേശീയ കാലാവസ്ഥാ വ്യതിയാന പാനലിന്റെ (ഐപിസിസി) സമീപകാല റിപ്പോര്‍ട്ടുകളില്‍, ആഗോള താപനിലയിലെ വര്‍ധനവ് കാരണം ഉഷ്ണതരംഗങ്ങളോ മഴയോ പോലുള്ള തീവ്ര കാലാവസ്ഥാ സംഭവങ്ങള്‍ ഇടയ്ക്കിടെയും കൂടുതല്‍ തീവ്രതയോടെയും സംഭവിക്കുമെന്ന് സൂചനയുണ്ട്. ഇത് പ്രദേശത്തിനനുസരിച്ച് വ്യത്യാസപ്പെടാം. ഉദാഹരണത്തിന്, ഇത് ഏഷ്യയിലെ ചൂടോ യുഎഇയിലോ തീവ്രമായ മഴയോ ആയിരിക്കാം, ”അവര്‍ കൂട്ടിച്ചേര്‍ത്തു.

മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക മേഖലയിലെ കാലാവസ്ഥാ പാറ്റേണുകളിലെ സമീപകാലവും പ്രവചിക്കപ്പെട്ടതുമായ മാറ്റങ്ങള്‍ എന്ന ശീര്‍ഷകത്തില്‍ ഡോ. ഫ്രാന്‍സിസ് അടുത്തിടെ പ്രസിദ്ധീകരിച്ച പ്രബന്ധത്തിലും ഇക്കാര്യം പരാമര്‍ശിക്കുന്നുണ്ട്. വിദഗ്ധര്‍ താപനില, കാറ്റ്, ഋതുക്കള്‍ എന്നിവയിലെ മാറ്റങ്ങള്‍ തുടര്‍ച്ചയായി പരിശോധിക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. ഒരു സുസ്ഥിര പരിഹാരത്തിനായി രാജ്യങ്ങള്‍ കൂട്ടായി പ്രവര്‍ത്തിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഇതൊരു ആഗോള പ്രശ്‌നമാണ്, ഒരു അതിര്‍ത്തിയിലും അവസാനിക്കുന്നില്ല. അതിനാല്‍, ഓരോ രാജ്യവും പ്രദേശവും ഭൂഖണ്ഡവും അന്താരാഷ്ട്രതലത്തില്‍ പോലും സഹകരണം നിലനില്‍ക്കേണ്ടത് പ്രധാനമാണ്, അറിവും ഡാറ്റ പങ്കിടലും സംഭവിക്കണം,’ ഡയാന പറഞ്ഞു.

Huge Weather Changes Are Coming In The UAE Says Expert

Comments (0)

Leave a Reply

Your email address will not be published. Required fields are marked *