Posted By Nazia Staff Editor Posted On

Ajman police; കണ്മുന്നിൽ ഉണ്ടായ വാഹനാപകടത്തിൽപെട്ടയാളുടെ ജീവൻ രക്ഷിക്കാൻ സഹായിച്ച ഡോക്ടർക്ക് അജ്മാൻ പോലീസിന്റെ ആദരം

വാഹനാപകടത്തിൽപെട്ടയാളുടെ ജീവൻ രക്ഷിക്കാൻ സഹായിച്ച ഓഫ് ഡ്യൂട്ടി ഡോക്ടറായ ഡോക്ടർ നൂർ സബാഹ് നസീറിനെ അജ്മാൻ പോലീസ് ആദരിച്ചു. ഡോക്ടർ നൂർ സബാഹ് നസീർ ഡ്യൂട്ടി കഴിഞ്ഞു വരുന്നതിനിടെ അജ്മാനിൽ മസ്ഫൂട്ട് ഏരിയയിൽ വെച്ച് ഓടിച്ചിരുന്ന കാറിന് മുന്നിൽ ഒരു വാഹനാപകടം ഉണ്ടാകുകയായിരുന്നു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GHSbYqrYiiH864uYNWL5ok

ഉടൻ തന്നെ ഡോക്ടർ തൻ്റെ വാഹനം പാർക്ക് ചെയ്ത് അപകടസ്ഥലത്തേക്ക് കുതിക്കുകയും പരിക്കേറ്റവരെ പരിശോധിക്കുകയും ദേശീയ ആംബുലൻസ് എത്തുന്നതുവരെ അവർക്ക് പ്രഥമശുശ്രൂഷ നൽകുകയും ചെയ്യുകയായിരുന്നു.

ഡോക്ടറുടെ പെട്ടെന്നുള്ള ഈ പ്രവർത്തനം പരിക്കേറ്റവരുടെ ജീവൻ രക്ഷിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിച്ചുവെന്നും വാഹനത്തിൽ കുടുങ്ങിയവരെ പുറത്തെടുക്കാനും അവർ സഹായിച്ചുവെന്ന് അജ്മാൻ പോലീസ് പറഞ്ഞു.

തുടര്ന്ന് അജ്മാൻ പോലീസ് ട്രാഫിക് ആൻഡ് പട്രോൾ ഡിപ്പാർട്ട്‌മെൻ്റ് ഡെപ്യൂട്ടി ഡയറക്ടർ ലെഫ്റ്റനൻ്റ് റാഷിദ് ഹമീദ് ബിൻ ഹിന്ദി, ഡോ. നൂറിൻ്റെ കർത്തവ്യബോധത്തെയും സമൂഹത്തോടുള്ള സേവനത്തെയും പ്രശംസിച്ചുകൊണ്ട് പ്രശംസാപത്രം നൽകുകയായിരുന്നു. രാജ്യത്തോടും ജനങ്ങളോടുമുള്ള ദേശീയവും ധാർമ്മികവുമായ കടമയാണ് താൻ ചെയ്തതെന്ന് ഡോ നൂർ നസീർ അജ്മാൻ പോലീസിൻ്റെ ആദരവിന് നന്ദി പറഞ്ഞു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *