Posted By Nazia Staff Editor Posted On

Uae school; യുഎഇയിൽ സ്‌കൂൾ ബസിൽ മണിക്കൂറുകളോളം നാലു വയസ്സുള്ള കുട്ടി ഉറങ്ങിക്കിടന്നു; ആരും അറിഞ്ഞില്ല;ഒടുവിൽ സംഭവിച്ചത്..

Uae school bus; യുഎഇയിൽ സ്‌കൂൾ ബസിൽ കുട്ടി കുടുങ്ങിപോയ ഒരു സംഭവം കൂടി അടുത്തിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഖലീജ് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

ഷാർജയിൽ നിന്നുള്ള നാലുവയസ്സുള്ള വിദ്യാർത്ഥിനിയെയാണ് ജീവനക്കാർ ഈയിടെ സ്‌കൂൾ ബസിൽ മറന്നുപോയത്. സൂപ്പർവൈസർമാരുടെയോ ഡ്രൈവർമാരുടെയോ മേൽനോട്ടത്തിൽ സ്‌കൂൾ ബസുകളിലോ സ്വകാര്യ വാഹനങ്ങളിലോ കുട്ടികൾ ഉറങ്ങിപ്പോയി ശ്വാസം മുട്ടി മരിച്ച സംഭവങ്ങൾ മുൻകാലങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിനാൽ ഈ സംഭവത്തിൽ നിന്ന് തങ്ങളുടെ മകൾ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണെന്ന് മാതാപിതാക്കൾ പറഞ്ഞു.

KG1 ലേക്ക് പോകാൻ തുടങ്ങിയിട്ട് കുറച്ച് ദിവസമായിട്ടേ ഉളളൂവെന്നും മകൾ രാവിലെ 5 മണിക്ക് ഉണരുകയും ബസ് 6 മണിക്ക് വരുകയും രാവിലെ 6.35ന് അവൾ സ്കൂളിലെത്തുകയുമാണ് പതിവെന്ന് മാതാപിതാക്കൾ പറഞ്ഞു. ഇത്രയും നേരത്തെ എഴുന്നേൽക്കുന്ന കുട്ടികൾ ഉറങ്ങിപ്പോകുമെന്നും അതിനാൽ, അവളെ പരിപാലിക്കാൻ കണ്ടക്ടറെ ഓർമ്മിപ്പിക്കാറുണ്ടെന്നും മാതാപിതാക്കൾ പറയുന്നു

എന്നാൽ സംഭവദിവസം രാവിലെ ആറുമണിയോടെ കുട്ടി സ്കൂൾ ബസിൽ കയറിയെങ്കിലും കൃത്യസമയത്ത് ക്ലാസ് മുറിയിൽ എത്തിയില്ല. പിന്നീട് കണ്ടക്ടർ വിളിച്ചുപറയുകയാണ് രാവിലെ 6 മുതൽ 8.40 വരെ കുട്ടി ബസിനുള്ളിലായിരുന്നെന്നും കുട്ടി ഉറങ്ങിപോയത് താൻ അറിഞ്ഞില്ലെന്നും സെക്കന്റ് ട്രിപ്പ് കുട്ടികളെ എടുക്കാൻ പോകുമ്പോൾ ഒരു കരച്ചിൽ കേട്ടാണ് കുട്ടി ബസ്സിൽ തന്നെ ഉള്ള കാര്യം അറിഞ്ഞതെന്നും കണ്ടക്ടർ അറിയിച്ചു.

പിന്നീട് സെക്കന്റ് ട്രിപ്പ് കുട്ടികളെ എടുത്ത് കഴിഞ്ഞ് രാവിലെ 8.40ഓടെ കുട്ടി സ്കൂളിൽ എത്തിയതെന്ന് ടീച്ചറെ വിളിച്ചപ്പോഴാണ് അറിയാൻ കഴിഞ്ഞതെന്ന് മാതാപിതാക്കൾ പറഞ്ഞു. ബസ് ജീവനക്കാർ ഇത് ഒരു ചെറിയ സംഭവം പോലെയാണ് പറഞ്ഞതെന്ന് മാതാപിതാക്കൾ പറഞ്ഞു.

”രണ്ടാം ട്രിപ്പിന് വേറെ ബസ് ഓടിക്കുകയോ ഈ ബസ് അടച്ചിടുകയോ ചെയ്തിരുന്നെങ്കിൽ തങ്ങളുടെ കുട്ടിക്ക് എന്ത് സംഭവിക്കുമായിരുന്നു, കുട്ടിയെ മടക്കയാത്രയിൽ മാത്രമേ കണ്ടെത്താൻ സാധിക്കുമായിരുന്നുള്ളൂ” അടുത്തിടെ ഏഴുവയസ്സുള്ള ആൺകുട്ടി കാറിനുള്ളിൽ കുടുങ്ങി ഉപേക്ഷിച്ച് മരിച്ചതും സമാനമായ മറ്റ് സംഭവങ്ങളും ചൂണ്ടിക്കാണിച്ചുകൊണ്ട് അമ്മ പറഞ്ഞു.

രാവിലെ 6 മുതൽ 8.40 വരെ ബസിനുള്ളിലിരിന്നതിനാൽ കുട്ടിക്ക് ചെറിയ അസുഖം ബാധിക്കുകയും ചെയ്തു. പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടിവന്നതായും മാതാപിതാക്കൾ പറഞ്ഞു. കൊച്ചു കുട്ടികൾ ഉറങ്ങിപോകുമെന്നതിനാൽ നമ്മുടെ കുട്ടികളെ നോക്കാൻ ബസ് ഡ്രൈവർമാരോടും കണ്ടക്ടർമാരോടും സംസാരിക്കുക, കുട്ടികളെ നോക്കാൻ അവരെ ഓർമ്മിപ്പിക്കണമെന്നും ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും മാതാപിതാക്കൾ പറഞ്ഞു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *