Posted By Ansa Staff Editor Posted On

UAE rain disaster; യുഎഇയിലെ കനത്ത മഴയ്ക്കുശേഷം ജലാശയങ്ങളില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നു; കാരണമിതാണ്

ദുബായിലെ ചില ജലാശയങ്ങളില്‍ ചത്ത മത്സ്യങ്ങളെ കണ്ടെത്തി. കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും ശേഷം വെള്ളച്ചാലുകളില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നത് സ്വാഭാവിക പ്രതിഭാസമാണെന്ന് ദുബായ് മുനിസിപ്പാലിറ്റി (ഡിഎം) വ്യക്തമാക്കി. എമിറേറ്റിലെ നടപ്പാതകളിലും ജല ചാലുകളിലും ചത്ത മത്സ്യങ്ങളെ കണ്ടതായി നിരവധി മാധ്യമങ്ങളും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/Ja8PlJ1kLAg0I7UsIBTTsq

സിവിക് ബോഡി പുറത്തിറക്കിയ പ്രസ്താവന പ്രകാരം ഇതൊരു സ്വാഭാവിക പ്രതിഭാസമാണ്. പല കാരണങ്ങളാല്‍ സംഭവിക്കാം. ”മഴ വര്‍ധിക്കുന്നതോ സമുദ്രോപരിതലത്തിലെ താപനില ഉയരുന്നതോ പോലുള്ള കാലാവസ്ഥാ വ്യതിയാനങ്ങള്‍ മൂലമാണ് പലപ്പോഴും മത്സ്യങ്ങള്‍ ചത്തു പൊങ്ങുന്നത്,” വക്താവ് പറഞ്ഞു.

സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിന് പ്രത്യേക ടീമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഡിഎം വ്യക്തമാക്കി. ”പരിസ്ഥിതി സുരക്ഷയും പൊതുജനാരോഗ്യവും ഉറപ്പാക്കുന്നതിന് സ്ഥാപിത പ്രോട്ടോക്കോളുകള്‍ അനുസരിച്ച് മുനിസിപ്പാലിറ്റിയുടെ ടീമുകള്‍ പ്രശ്‌നം കൈകാര്യം ചെയ്യുകയും ആവശ്യമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നു,” വക്താവ് വിശദീകരിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *