Bank theft;‘ നല്ല ബാങ്കാണിത്’; കവര്‍ച്ചക്കെത്തിയ കള്ളന്‍ കത്തെഴുതിവെച്ച് മടങ്ങി, കാരണമിത്..

Bank theft: കവര്‍ച്ചയ്ക്കായി ബാങ്കിലെത്തിയ കള്ളന്‍ കത്തെഴുതിവച്ച് മടങ്ങി. തെലങ്കാനയിലെ മഞ്ചേരിയല്‍ ജില്ലയിലെ റൂറല്‍ ബാങ്കില്‍ മോഷ്ടിക്കാനായി കയറിയ കള്ളനാണ് കത്തെഴുതിവെച്ച് മടങ്ങിയത്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/K00sdUQdhiK3O9yzfeF2zV
കത്തിലെന്താണെന്നല്ലേ… ‘ എനിക്ക് ഒരു രൂപ പോലും കിട്ടിയില്ല. അതിനാല്‍ എന്നെ പിടികൂടരുത്. എന്റെ വിരലടയാളം ഇവിടെ ഉണ്ടാകില്ല, നല്ല ബാങ്ക്’ – ഇത്രയുമാണ് കത്തിലുള്ളത്.

പ്രധാന വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാവ് ബാങ്കിന്റെ ശാഖയുടെ ലോക്കറുകള്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.. ബാങ്കില്‍ നിന്ന് ഒറ്റ രൂപ പോലും എടുക്കാന്‍ സാധിക്കാത്ത നിരാശയിലാണ് ഇയാള്‍ കത്തെഴുതിയത്. ക്യാഷറുടേയും മറ്റ് ജീവനക്കാരുടേയും ക്യാബിനുകളിലും മറ്റും തെരച്ചില്‍ നടത്തിയെങ്കിലും വിലപിടിപ്പുള്ള വസ്തുക്കളോ പണമോ ഒന്നും ലഭിച്ചില്ല.

എന്നാല്‍ മോഷണശ്രമം നടന്നതിനെ തുടര്‍ന്ന് ബാങ്ക് അധികൃതര്‍ പരാതി നല്‍കുകയും അതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുക്കുകയും ചെയ്തു. മോഷ്ടാവിനെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.
This is a good bank’;  The thief who went to the robbery returned with a letter, because..

https://www.expattechs.com/2023/08/22/skyscannerae/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *