മക്കയിലെ തിരക്കേറിയ സ്ഥലങ്ങളില്‍ കൂടുതല്‍ പാര്‍ക്കിങ് സൗകര്യം അനുവദിച്ചതായി ട്രാഫിക് വകുപ്പ്, ചില ഇടങ്ങള്‍ ഗതാഗത നയന്ത്രണ പൊയന്റുകളാവും, parking facilities

parking facilities, ജി​ദ്ദ: റ​മ​ദാ​നി​ൽ മ​ക്ക​യി​ലേ​ക്കെ​ത്തു​ന്ന​വ​രു​ടെ തി​ര​ക്കേ​റി​യ​തോ​ടെ വാ​ഹ​ന പാ​ർ​ക്കി​ങ്ങു​ള്ള സ്ഥ​ല​ങ്ങ​ൾ ​ട്രാ​ഫി​ക്​ വ​കു​പ്പ്​ നി​ർ​ണ​യി​ച്ചു. മ​ക്ക പ​ട്ട​ണ​ത്തി​ന്​​ പു​റ​ത്ത്​ അ​ഞ്ചും​ അ​ക​ത്ത് ആ​റും പാ​ർ​ക്കി​ങ്​ സ്ഥ​ല​ങ്ങ​ൾ ഒ​രു​ക്കി​യ​താ​യി ട്രാ​ഫി​ക്​ വ​കു​പ്പ്​ വ്യ​ക്ത​മാ​ക്കി. മ​ക്ക പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ൾ​ക്ക​ടു​ത്താ​ണ്​ ബാ​ഹ്യ പാ​ർ​ക്കി​ങ്​ സ്ഥ​ല​ങ്ങ​ൾ.ഹ​ജ്​​സ്​ ശ​റാ​അ, ഹ​ജ്​​സ്​ അ​ൽ​ഹ​ദാ, ഹ​ജ്​​സ്​ നൂ​രി​യ, ഹ​ജ്​​സ്​ സാ​ഇ​ദി, ഹ​ജ്​​സ്​ അ​ലൈ​ത്​ എ​ന്നി​വ​യാ​ണ​ത്.​ മ​ക്ക​ക്ക്​ പു​റ​ത്തു​​നി​ന്നെ​ത്തു​ന്ന​വ​ർ​ക്ക്​ ഈ ​സ്ഥ​ല​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക്​ ചെ​യ്യാം.

സൗദിയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/DmVCrAo3mVc3tzah09y6ju

ഇ​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ ഹ​റ​മി​ലേ​ക്കും തി​രി​ച്ചും മു​ഴു​വ​ൻ സ​മ​യ ബ​സ്​ സ​ർ​വി​സു​ക​ളും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കൂ​ടാ​തെ​ ഹ​റ​മി​ലേ​ക്ക്​ എ​ത്തു​ന്ന​ത്​ എ​ളു​പ്പ​മാ​ക്കാ​ൻ മ​ക്ക​ക്കു​ള്ളി​ൽ ആ​റ്​ പാ​ർ​ക്കി​ങ്​ സ്ഥ​ല​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. അ​മീ​ർ മു​ത്​​ഇ​ബ്​ പാ​ർ​ക്കി​ങ്, ജം​റാ​ത്ത്, കു​ദാ​യ്, സാ​ഹി​ർ, റു​സൈ​ഫ, ദ​ഖം അ​ൽ​വ​ബ​ർ എ​ന്നീ പാ​ർ​ക്കി​ങ്ങു​ക​ളാ​ണ​വ. തീ​ർ​ഥാ​ട​ക​രെ കൊ​ണ്ടു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളെ നി​യു​ക്ത പാ​ർ​ക്കി​ങ്​ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് തി​രി​ച്ചു​വി​ടു​ന്ന​തി​ന് ട്രാ​ഫി​ക് വ​കു​പ്പ്​ നി​ര​വ​ധി ഗ​താ​ഗ​ത നി​യ​ന്ത്ര​ണ പോ​യ​ന്റു​ക​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

തീ​ർ​ഥാ​ട​ക​ർ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും അ​നു​യോ​ജ്യ​മാ​യ സ്​​റ്റോ​പ്പു​ക​ളും റോ​ഡു​ക​ളും തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നും പൊ​തു​ഗ​താ​ഗ​തം ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും ഹ​റ​മി​​ലെ​ത്തി​ച്ചേ​രു​ന്ന​തി​ന്​ എ​ളു​പ്പ​മാ​ക്കു​ന്ന ഇ​ന്റ​റാ​ക്ടി​വ് മാ​പ്പു​ക​ളും ട്വി​റ്റ​റി​ൽ ട്രാ​ഫി​ക്​ വ​കു​പ്പ്​ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്

സൗദിയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/DmVCrAo3mVc3tzah09y6ju

Comments (0)

Leave a Reply

Your email address will not be published. Required fields are marked *