Posted By Nazia Staff Editor Posted On

Flight ticket booking;ടേക്ക് ഓഫിന് കാത്തുനിൽക്കവേ വിമാനത്തിന് മിന്നലേറ്റു. പിന്നാലെ നടന്നത് ഞെട്ടിക്കുന്ന കാഴ്ചകൾ;കാണാം ആ വൈറല്‍ വീഡിയോ

Flight ticket booking; ഇന്നലെ ഉച്ച തിരിഞ്ഞ് ടേക്കോഫിന് നിമിഷങ്ങൾ മാത്രമുള്ളപ്പോള്‍ അമേരിക്കന്‍ എംബ്രയര്‍ E175 വിമാനത്തിന് മിന്നലേറ്റു. വീഡിയോകളില്‍ വിമാനത്തിന്‍റെ ഏറ്റവും പുറകില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഭാഗത്ത് മിന്നല്‍ വീഴുന്ന ദൃശ്യം വ്യക്തമാണ്. ഈ സമയം വിമാനത്തിന് ചുറ്റും അഭൗമമായ ഒരു പ്രകാശം സെക്കന്‍റ് നേരത്തേക്ക് ദൃശ്യമായത് ഏറെ ആശങ്ക സൃഷ്ടിച്ചു. എന്നാല്‍ യാത്രക്കാര്‍ക്ക് മറ്റ് പ്രശ്നങ്ങളില്ലെന്ന് എയര്‍വേയ്സ് അറിയിച്ചു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/BdU8ffM3BUIBS9uei4Y3qm
അർക്കൻസാസ് വിമാനത്താവളത്തില്‍ വിമാനം ടേയ്ക്ക് ഓഫിന് തയ്യാറെടുക്കുന്നതിനിടെയായിരുന്നു മിന്നല്‍ വീണത്. ഈ സമയം വിമാനത്തില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

Video captures lighting strike hitting an American Eagle Embraer-175 at Little Rock Airport in Arkansas yesterday.

???? GulfstreamGuy pic.twitter.com/8DoXRw1WRw

— Breaking Aviation News & Videos (@aviationbrk) June 26, 2023

Breaking Aviation News & Videos ട്വിറ്ററില്‍ പങ്കുവച്ച് വീഡിയോ ഇതിനകം മൂന്ന് ലക്ഷത്തോളം ആളുകള്‍ കണ്ട് കഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ അര്‍ക്കന്‍സാസില്‍ അതിശക്തമായ മഴയും ചുഴലിക്കാറ്റും രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിമാനത്തിന് മിന്നലേറ്റ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചത്. ഈ സമയം എയര്‍പോര്‍ട്ടില്‍ മറ്റൊരു വിമാനത്തിനായി കാത്ത് നില്‍ക്കുകയായിരുന്ന ജേസണ്‍ വില്യം ഹാം എന്ന ക്യാമറാമാനാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ‘അത് വിമാനത്തില്‍ അടിച്ചെന്ന് താന്‍ കരുതുന്നില്ലെന്ന്’ പറയുന്ന ഹാമിന്‍റെ ശബ്ദം വീഡിയോയില്‍ കേള്‍ക്കാം. തൊട്ട് മുമ്പ് പതിച്ച മറ്റൊരു മിന്നലിനെ ഉദ്ദേശിച്ചായിരുന്നു അദ്ദേഹം അങ്ങനെ പറ‍ഞ്ഞത്. എന്നാല്‍, അദ്ദേഹത്തിന്‍റെ വാക്കുകള്‍ പറഞ്ഞ് തീരും മുമ്പ് അടുത്ത മിന്നല്‍ വിമാനത്തിന്‍റെ വാലില്‍ പതിക്കുകയായിരുന്നു.  തൊട്ട് പിന്നാലെ ശക്തമായ ഇടിയുടെ ശബ്ദവും വീഡിയോയില്‍ കേള്‍ക്കാം. ഈ സമയം ചുറ്റുമുള്ളവര്‍ ആവേശത്തോടെ ശബ്ദമുണ്ടാക്കുന്നതും വീഡിയോയില്‍ വ്യക്തം. ഇതിനിടെ ‘അയ്യോ അത് നല്ലതല്ലെന്ന്’ ആരോ പറയുന്നതും കേള്‍ക്കാം. ‘വിമാനത്തിന് കുഴപ്പമൊന്നും ഉണ്ടായില്ലെന്നും നീണ്ട കാത്തിരിപ്പിന് ശേഷം അത് ടേയ്ക്കോഫ് ചെയ്തെന്നും ഹാം പിന്നീട് പറഞ്ഞു.

സാങ്കേതിക വിദഗ്ദരെത്തി വിമാനം പരിശോധിക്കുന്നതിന് മുമ്പ് തന്നെ യാത്രക്കാര്‍ പുറത്തിറങ്ങിയിരുന്നു. മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലെന്ന് കണ്ടതിനെ തുടര്‍ന്ന് വിമാനം യാത്ര തുടര്‍ന്നു. ഇത് ആദ്യമായല്ല വിമാനത്തിന് മിന്നല്‍ അടിക്കുന്നത്. ഇതിന് മുമ്പ് 30,000 അടി ഉയരത്തിൽ പറക്കുമ്പോള്‍ ബോയിംഗ് 737 മാക്‌സ് വിമാനത്തിനും  37,000 അടി ഉയരത്തിൽ പറക്കുമ്പോള്‍ ലുഫ്താൻസ ഫ്ലൈറ്റ് 469 നും ഇതിന് മുമ്പ് മിന്നലേറ്റിരുന്നു. അന്നൊക്കെ യാത്രക്കാര്‍ക്ക് ചെറിയ പരിക്കുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *