Posted By Nazia Staff Editor Posted On

Flight ticket booking; വിമാനം പൊട്ടിത്തെറിക്കും എന്ന് യാത്രക്കാരന്റെ ഭീഷണി;3 മണിക്കൂര്‍ പറന്ന വിമാനം തിരിച്ചിറക്കി;ഒടുവിൽ സംഭവിച്ചത്..

Flight ticket booking;വിമാനം പൊട്ടിത്തെറിക്കും എന്ന് യാത്രക്കാരന്‍ ഭീഷണി മുഴക്കിയതോടെ യാത്ര റദ്ദാക്കി മലേഷ്യന്‍ എയര്‍ലൈന്‍സ് തിരികെ പറന്നു.
മലേഷ്യയിലെ ക്വാലാലംപൂരിലേക്ക് ഓസ്‌ട്രേലിയയിലെ സിഡ്‌നി നഗരത്തില്‍ നിന്നും പറന്നുയര്‍ന്ന വിമാനമാണ് യാത്രക്കാരന്റെ ബഹളത്തെ തുടര്‍ന്ന് തിരിച്ച് സിഡിനിയിലേക്ക് തന്നെ തിരിച്ചിറക്കിയത്. 199 യാത്രക്കാരെയും 12 ജീവനക്കാരെയും കൊണ്ട് പറന്നുയരുകയായിരുന്ന എം.എച്ച് 122 എന്ന വിമാനമാണ് തിങ്കളാഴ്ച്ച വൈകിട്ടോടെ തിരിച്ചിറക്കിയത്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/K00sdUQdhiK3O9yzfeF2zV
പുറത്തു ബാഗ് തൂക്കിയ 45 വയസ്സുള്ള യാത്രക്കാരന്‍ സഹയാത്രികരെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ‘വിമാനം പൊട്ടിത്തെറിക്കും’ എന്നാണ് ഇയാള്‍ പറയുന്നത്. സുരക്ഷയെക്കരുതി വിമാനം അടിയന്തരമായി തിരിച്ചിറക്കാന്‍ ഫ്‌ലൈറ്റ് കമാന്‍ഡര്‍ തീരുമാനിക്കുകയായിരുന്നെന്നു വിമാനക്കമ്പനി വക്താവ് വ്യക്തമാക്കി.

ജീവനക്കാര്‍ ഈ യാത്രക്കാരന്റെ ബാഗ് പ്രത്യേകം പരിശോധിച്ചെങ്കിലും സ്‌ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയില്ലെന്നാണു റിപ്പോര്‍ട്ട്. പ്രശ്‌നമുണ്ടാക്കിയ യാത്രക്കാരനെ വിമാനം ലാന്‍ഡ് ചെയ്തയുടന്‍ ലോക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. വിമാനം തിരിച്ചിറങ്ങിയതിനെ ‘അടിയന്തര സാഹചര്യം’ എന്നാണ് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ് വിശേഷിപ്പിച്ചത്. യാത്രക്കാര്‍ സുരക്ഷിതരാണെന്നും വേറെ പ്രശ്‌നങ്ങളില്ലെന്നും പൊലീസ് അറിയിച്ചു.
The passenger threatened that the plane would explode; the plane that had flown for 3 hours was brought back; what finally happened..

Comments (0)

Leave a Reply

Your email address will not be published. Required fields are marked *