Posted By Nazia Staff Editor Posted On

Iphone;ആറ് മിനിട്ട് കൂടുമ്പോള്‍ ഐഫോണ്‍ മോഷണം പോകുന്ന നഗരം; മറികടക്കാന്‍ മാര്‍ഗം തേടി പൊലിസ്

Iphone; ഐഫോണ്‍ എന്നത് ഭൂരിഭാഗം മൊബൈല്‍ഫോണ്‍ ഉപഭോക്താക്കളുടേയും സ്വപ്‌നമാണ്. ഫോണിന്റെ ഫീച്ചേഴ്‌സും, ബ്രാന്‍ഡ് മൂല്യവുമാണ് ഐഫോണിലേക്ക് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്.വില കൂടുതലായ പ്രീമിയം മൊബൈല്‍ഫോണ്‍ ആയതിനാല്‍ തന്നെ ഐഫോണ്‍ മോഷണം പോകാനുളള സാധ്യത വളരെ കൂടുതലാണ്. ഇത് തടയാന്‍ കമ്പനി നിരവധി മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും അത് എപ്പോഴും ഫലപ്രദമായിക്കൊളളണമെന്നില്ല. ഇംഗ്ലണ്ടിന്റെ തലസ്ഥാനമായ ലണ്ടനില്‍ മാത്രംഓരോ ആറു മിനിറ്റിലും ശരാശരി ഒരു മൊബൈല്‍ ഫോണ്‍ വീതം മോഷണം പോകുന്നു, എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/K00sdUQdhiK3O9yzfeF2zV
കഴിഞ്ഞ വര്‍ഷം മാത്രം ലണ്ടനില്‍ നിന്ന് 90,864 ഫോണുകളാണ് മോഷണം പോയത്. മെട്രോപൊളിറ്റന്‍ പോലീസ് നല്‍കിയതും ബിബിസി കണ്ടതുമായ സമീപകാല ഡാറ്റ അനുസരിച്ചാണ് റിപ്പോര്‍ട്ട്.ഏകദേശം 250 ഐഫോണ്‍ പ്രതിദിനം നഷ്ടപ്പെടുന്ന ബ്രിട്ടീഷ് നഗരത്തില്‍ ഈ പ്രശ്‌നത്തെ മറികടക്കാനുളള തയ്യാറെടുപ്പിലാണ് പൊലിസ്.

ഇതിനായി ലണ്ടന്‍ മേയര്‍ സാദിഖ് ഖാനും മെട്രോപൊളിറ്റന്‍ പോലീസ് കമ്മീഷണര്‍ സര്‍ മാര്‍ക്ക് റൗലിയും സംയുക്തമായി ഒരു തുറന്ന കത്ത് കമ്പനികള്‍ക്ക് നല്‍കിയിരുന്നു. സാംസങ്, ആപ്പിള്‍ തുടങ്ങിയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളോട് കുറ്റവാളികളെ ഈ ഉപകരണങ്ങള്‍ ടാര്‍ഗെറ്റുചെയ്യാന്‍ പ്രേരിപ്പിക്കുന്ന പ്രോത്സാഹനങ്ങളെ മുന്‍കൂട്ടി ചെറുക്കണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ടായിരുന്നു കത്ത്.
സഹകരണ പ്രവര്‍ത്തനത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട്, ഫോണ്‍ മോഷണത്തില്‍ ഇടപെടണമെന്ന് അവര്‍ സോഫ്റ്റ്‌വെയര്‍ ഡിസൈനര്‍മാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ ദാതാക്കള്‍ നിയമപാലകരുമായും നിയമനിര്‍മ്മാതാക്കളുമായും അടുത്ത് സഹകരിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും ഇതില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

Content Highlights:smartphone is stolen every 6 minutes in london

https://www.kuwaitofferings.com/2023/08/16/uae-job-vacancy-apple-uae-careers-2023-in-dubai-ksa-lucrative-job-opportunities/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *