Posted By Ansa Staff Editor Posted On

SAUDI ARABIA; റമളാനിലെ ജവാസാത്ത് ഓഫീസുകളുടെ പ്രവർത്തന സമയം പ്രഖ്യാപിച്ചു

രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിലെയും ഗവർണറേറ്റുകളിലെയും വിശുദ്ധ റമദാൻ മാസത്തിലെ ജവാസാത്ത് ഓഫീസുകളുടെ പ്രവർത്തന സമയവും തീയതികളൂം ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് വ്യക്തമാക്കി. റമളാൻ 22 വരെയുള്ള പ്രവർത്തന സമയം താഴെ കൊടുക്കുന്നു. റിയാദ് മേഖലാ ജവാസാത്ത് ഓഫീസ് ഞായറാഴ്ച മുതൽ വ്യാഴം വരെ രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ പ്രവർത്തിക്കും.സൗദിയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/DmVCrAo3mVc3tzah09y6ju

ഹയ്യു റിമാൽ ബ്രാഞ്ചും ഞായർ മുതൽ വ്യാഴം വരെ രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ പ്രവർത്തിക്കും. ഹയ്യു റിമാലിൽ രാത്രി 9 മുതൽ പുലർച്ചെ 1 മണി വരെ ഈവനിംഗ് ഷിഫ്റ്റ് എല്ലാ ദിവസവും പ്രവർത്തിക്കും. അൽ ഖർജിലെ റോഷൻ മാളിലെ ഇലക്ട്രോണിക് സേവന ബ്രാഞ്ച് ഞായർ മുതൽ വ്യാഴം വരെ രാത്രി 9 മുതൽ പുലർച്ചെ 1 മണി വരെ പ്രവർത്തിക്കും. മക്ക പ്രവിശ്യയിലെ ജവാസാത്ത് ഓഫീസ് ഞായർ മുതൽ വ്യാഴം വരെ രാവിലെ 10 മുതൽ വൈകുന്നേരം 3 മണി വരെ പ്രവർത്തിക്കും.

തഹ് ലിയ മാളിലെ ജവാസാത്ത് ബ്രാഞ്ച് ഞായർ മുതൽ വ്യാഴം വരെ ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 5 മണി വരെയും രാത്രി 9 മുതൽ പുലർച്ചെ 1 മണി വരെയും പ്രവർത്തിക്കും. സ്വീറഫി മാളിലെ ജവാസാത്ത് ബ്രാഞ്ച് ഞായർ മുതൽ വ്യാഴം വരെ ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 5 മണി വരെയും രാത്രി 9 മുതൽ പുലർച്ചെ 1 മണി വരെയും പ്രവർത്തിക്കും. മറ്റു പ്രവിശ്യകളികെയും മേഖലകളിലെയും ജവാസാത്ത് ഓഫീസുകൾ ഞായർ മുതൽ വ്യാഴം വരെ രാവിലെ 10 മുതൽ വൈകുന്നേരം 3 വരെയും പ്രവർത്തിക്കും എന്നും ജവാസാത്ത് അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *