Posted By Ansa Staff Editor Posted On

SAUDI ARABIA; റിയാദിൽ പുലർച്ചെ വരെ ബസ് സർവീസ് ഉണ്ടാവുന്നതാണ്

വിശുദ്ധ റമദാനിൽ രാവിലെ ഏഴര മുതൽ പുലർച്ചെ മൂന്നര വരെ റിയാദിൽ ബസ് സർവീസുകളുണ്ടാകുമെന്ന് റിയാദ് ബസ് പ്രൊജക്ട് അറിയിച്ചു. കിംഗ് അബ്ദുൽ അസീസ് പൊതുഗതാഗത പദ്ധതിയുടെ ഭാഗമായി റിയാദിൽ ബസ് സർവീസിന്റെ ആദ്യ ഘട്ടത്തിന് തുടക്കമായതായി കഴിഞ്ഞ ഞായറാഴ്ച റിയാദ് റോയൽ കമ്മീഷൻ അറിയിച്ചിരുന്നു. റിയാദ് ബസ് ശൃംഖലയിൽ ആകെ 86 റൂട്ടുകളാണുള്ളത്.സൗദിയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/DmVCrAo3mVc3tzah09y6ju

ആദ്യ ഘട്ടത്തിൽ 15 റൂട്ടുകളും 633 ബസ് സ്റ്റേഷനുകളും സ്റ്റോപ്പുകളുമുണ്ട്. ഈ ഘട്ടത്തിൽ സർവീസിന് 340 ബസുകൾ ഉപയോഗിക്കുന്നു. പുണ്യറമദാനിലെ അവസാന പത്തിൽ വിശുദ്ധ ഹറമിൽ ഇഅ്തികാഫ് ഇരിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള രജിസ്‌ട്രേഷന് ഇന്നു മുതൽ തുടക്കമാകുമെന്ന് ഹറംകാര്യ വകുപ്പ് അറിയിച്ചു.
നുസുക് ആപ്പ് വഴിയാണ് രജിസ്‌ട്രേഷന് അവസരമുള്ളത്. സീറ്റുകൾ തീരുന്നതു വരെ രജിസ്‌ട്രേഷൻ തുടരുമെന്ന് ഹറംകാര്യ വകുപ്പ് പറഞ്ഞു.

https://www.seekguidelines.com/2023/03/18/pdf-scanner-cam-scan-kaagaz/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *