Posted By Ansa Staff Editor Posted On

SAUDI ARABIA; സൗദിയിലെ മിക്ക പ്രദേശങ്ങളിലും കാലാവസ്ഥാ വ്യതിയാനത്തിനു സാധ്യത; മുന്നറിയിപ്പുമായി അധികൃതർ

സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും തിങ്കളാഴ്ച വരെ കാലാവസ്ഥാ വ്യതിയാനങ്ങൾക്ക്‌ സാധ്യത. ജാഗ്രത പുലർത്താൻ സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് ജനങ്ങളോട് ആഹ്വാനം ചെയ്തു.നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) പ്രവചനം അനുസരിച്ച് ഇന്നലെ മുതൽ നാലു ദിവസത്തേയ്ക്ക് രാജ്യത്തിന്റെ പല പ്രദേശങ്ങളിലും ഇടി മിന്നലിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നു സിവിൽ ഡിഫൻസ് അറിയിച്ചു.സൗദിയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/DmVCrAo3mVc3tzah09y6ju

മക്ക മേഖല, തായിഫ്, റിയാദ്, തലസ്ഥാന നഗരി ഉൾപ്പെടെ, അസിർ, അൽ ബാഹ, ജിസാൻ, നജ്‌റാൻ, മദീന, ഹായിൽ, തബൂക്ക്, അൽ-ജൗഫ്, അൽ ഖസിം, ഷർഖിയ, വടക്കൻ അതിർത്തികൾ എന്നിവിടങ്ങളിൽ സാമാന്യം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ജിദ്ദ, റാബഗ് എന്നിവയുൾപ്പെടെ മക്ക മേഖലയിലെ ചില ഭാഗങ്ങളിൽ പൊടിക്കാറ്റിന് കാരണമായ കാറ്റിനൊപ്പം മിതമായ മഴ ലഭിക്കും. മദീന, തബൂക്ക് പ്രദേശങ്ങളുടെ ചില ഭാഗങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാക്ഷ്യം വഹിക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *