Posted By Ansa Staff Editor Posted On

SAUDI ARABIA; സൗദിയിൽ ശക്തമായ മഴയും, കാറ്റും: വിവിധ ഭാഗങ്ങളിൽ സ്കൂളുകൾക്ക് അവധി

കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെത്തുടർന്ന് മക്ക പ്രവിശ്യയിലെ മക്ക അൽ മുകറമ, ജുമൂം, ബഹ്ര എന്നിവിടങ്ങളിലെ സ്കൂളുകൾക്ക് ഞായറാഴ്ച അവധി പ്രഖ്യാപിച്ചു.അതോടൊപ്പം അൽ ലൈത്, അളം, ഖുൻഫുദ, ത്വാഇഫ് എന്നിവിടങ്ങളിലെ സ്കൂളുകൾക്കും അധികൃതർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.സൗദിയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/DmVCrAo3mVc3tzah09y6ju

അൽബാഹയിലെ മിഖ് വായിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അധികൃതർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജിദ്ദയിലെ ഖുലൈസിലെ സ്കൂളുകൾക്കും വിദ്യാഭ്യാസ ഓഫീസുകൾക്കും ഞായറാഴ്ച അവധി പ്രഖ്യാപിച്ചു. അതേ സമയം പഠിതാക്കൾക്ക് മദ്രസതീ പ്ലാറ്റ്ഫോം വഴി പഠനം നടത്താൻ സൗകര്യമൊരുക്കിയിട്ടുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *