Posted By Ansa Staff Editor Posted On

SAUDI ARABIA; സന്തോഷവാർത്ത… റമളാനിൽ 42 ഉത്പന്നങ്ങൾക്ക് വില കുറക്കാനൊരുങ്ങി സൗദി

വിശുദ്ധ റമദാൻ മാസത്തിൽ ഉപഭോക്താക്കൾ ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന 42 ഉൽപ്പന്നങ്ങളുടെ” വില കുറയ്ക്കുന്നതിനുള്ള പദ്ധതി ആരംഭിക്കാനുള്ള തീരുമാനം സൗദി ചേംബേഴ്‌സ് ഫെഡറേഷൻ വെളിപ്പെടുത്തി. ഇതിന് പുറമെ നിത്യോപയോഗ സാധനങ്ങളിൽ പെട്ട മറ്റു ഉൽപ്പന്നങ്ങൾ അടക്കം 141 വസ്തുക്കൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കും. സൗദിയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/DmVCrAo3mVc3tzah09y6ju

കോഴിയിറച്ചി, മുട്ട, അരി, പഞ്ചസാര, വെജിറ്റബിൾ ഓയിൽ, ഫ്രഷ് പാൽ, മോര് (ലബൻ), തൈര്, കാപ്പി, കീമ (അരച്ച ഇറച്ചി), ചീസ്, തക്കാളി പേസ്റ്റ്, ബേബി ഫുഡ്, മക്‌റോണി, ഒലീവ് ഓയിൽ, സവാള, വെണ്ണ, ടിൻ ട്യൂന, ആട്ടിറച്ചി, ടിൻ ചീസ്, ബ്രഡ്, ഉപ്പ്, ഇറച്ചി, തക്കാളി, സേമിയ, വെളുത്തുള്ളി, ചെറുനാരങ്ങ, കക്കരി, ഉരുളക്കിഴങ്ങ്, മുളക് സോസ് (ശത്ത) തുടങ്ങി പ്രധാന അടിസ്ഥാന ഭക്ഷ്യവസ്തുക്കളെല്ലാം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ജ്യൂസുകൾ, പഴങ്ങളുടെ രുചികളിലുള്ള സാന്ദ്രീകൃത റമദാൻ പാനീയങ്ങൾ, സമ്മൂസ മാവ്, ഫ്രോസൻ പച്ചക്കറികൾ, കസ്റ്റാർഡ് പൗഡർ, കോൺ സ്റ്റാർച്ച്, ഇൻസ്റ്റന്റ് യീസ്റ്റ്, അലൂമിനിയം ഫോയിൽ, ടിഷ്യു പേപ്പറുകൾ, ശുചീകരണ വസ്തുക്കൾ എന്നിവയും പദ്ധതിയിൽ അടങ്ങിയിരിക്കുന്നു. രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലുമുള്ള “ഹൈപ്പർമാർക്കറ്റുകളുടെ” പ്രധാന ഔട്ട് ലറ്റുകളുടെ സഹകരണത്തോടെയാണ് ഈ സംരംഭം പ്രാവർത്തികമാകുകയെന്ന് ഫെഡറേഷൻ സ്ഥിരീകരിച്ചു.

ഭക്ഷ്യോത്പന്നങ്ങൾക്കായുള്ള ചെലവ് സ്വാഭാവികമായും വർദ്ധിക്കുന്ന റമളാൻ ഉപഭോക്താക്കൾക്ക് ഏറ്റവും ജനപ്രീതിയുള്ളതും ആവശ്യമുള്ളതുമായ സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് നൽകാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. സൗദിയിൽ സ്വദേശികൾക്കും വിദേശികൾക്കുമെല്ലാം ഈ തീരുമാനം വലിയ ഉപകാരം ചെയ്യും എന്നത് തീർച്ചയാണ്. അതേ സമയം അനധികൃതമായി വില വർദ്ധനവ് നടത്തുന്നത് തടയാനായി വാണിജ്യ മന്ത്രാലയം കടകളിൽ ശക്തമായ പരിശോധനകൾ നടത്തുന്നുണ്ട്.

https://www.expattechs.com/2023/03/15/cheapflights-flights-hotels/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *