Posted By Ansa Staff Editor Posted On

SAUDI ARABIA; ശ്രദ്ധിക്കുക…ഇനി ആംബുലന്‍സുകളെ പിന്തുടര്‍ന്നാലൊ വഴി തടസ്സപ്പെടുത്തിയാലൊ പണികിട്ടും

ആംബുലന്‍സുകളെ പിന്തുടരുന്നതും വഴി തടസ്സപ്പെടുത്തുന്നതും നിയമലംഘനമായി കണക്കാക്കി പിഴ ഈടാക്കാനുള്ള നടപടികള്‍ക്ക് തുടക്കമായി. ട്രാഫിക് വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പിഴ നടപടികള്‍ ഇന്ന് (ഞായര്‍) മുതല്‍ ആരംഭിച്ചതായി റെഡ്ക്രസന്റ് അറിയിച്ചു.സൗദിയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/DmVCrAo3mVc3tzah09y6ju

മനുഷ്യജീവന് സംരക്ഷണം നല്‍കുക, ട്രാഫിക് സുരക്ഷ വര്‍ധിപ്പിക്കുക, ഡ്രൈവര്‍മാര്‍ നിര്‍ദ്ദിഷ്ട പാതകള്‍ പാലിക്കുന്നതിന്റെ ശതമാനം വര്‍ധിപ്പിക്കുക, ആംബുലന്‍സ് സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും വര്‍ധിപ്പിക്കുക തുടങ്ങിയവയാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ‘വഴിയൊരുക്കുക’യെന്ന പേരില്‍ റെഡ് ക്രസന്റ് ഇത് സംബന്ധിച്ച് പ്രത്യേക ബോധവത്കരണ കാമ്പയിന്‍ ആരംഭിച്ചത്.

ആംബുലന്‍സുകള്‍ക്ക് വഴി തടസ്സപ്പെടുത്തുന്നതും അവയെ പിന്തുടരുന്നതും നിയമലംഘനമായി കണക്കാക്കും. ഓട്ടോമാറ്റിക് സംവിധാനങ്ങള്‍ വഴിയാണ് ഇത്തരം വാഹനങ്ങളുടെ നിയമലംഘനം നിരീക്ഷിക്കുകയെന്ന് റെഡ് ക്രസന്റ് അറിയിച്ചു.

https://www.seekguidelines.com/2023/03/27/money-manager-expense-budget/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *