Posted By Ansa Staff Editor Posted On

SAUDI ARABIA; സൗദിയിൽ നിയന്ത്രണംവിട്ടു മറിഞ്ഞ ട്രെയിലറിന് തീപിടിച്ചു: ഡ്രൈവറിന് ദാരുണാന്ത്യം

സൗദി അറേബ്യയില്‍ നിയന്ത്രണം വിട്ടുമറി‌ഞ്ഞ ട്രെയിലറിന് തീപിടിച്ച് ഡ്രൈവര്‍ മരിച്ചു. അല്‍ലൈത്തിന് സമീപം ദഹബ് ഗ്രാമത്തില്‍ വച്ചാണ് സംഭവം. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു അപകടം ഉണ്ടായത്.സൗദിയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/DmVCrAo3mVc3tzah09y6ju

മരണപ്പെട്ടത് പാകിസ്ഥാന്‍ സ്വദേശിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മിനറല്‍ വാട്ടര്‍ കാര്‍ട്ടനുകളുമായി പോവുകയായിരുന്ന ട്രെയിലറാണ് വ്യാഴാഴ്ച നോമ്പ് തുറ സമയത്തിന് അല്‍പം മുമ്പ് അല്‍ മിറാര്‍ ചുരം റോഡിന്റെ അടിവാരത്തുവെച്ച് നിയന്ത്രണംവിട്ട് മറി‌ഞ്ഞത്. തുടര്‍ന്ന് വാഹനത്തില്‍ നിന്ന് ഇന്ധനചോര്‍ച്ച ഉണ്ടാവുകയും തീപിടിക്കുകയുമായിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *