Posted By Ansa Staff Editor Posted On

Saudi accident death; സന്ദർശക വീസ പുതുക്കാൻ സൗദിയിൽ നിന്ന് പുറപ്പെട്ട ബസ് അപകടത്തിൽപെട്ടു: 14 പേർ മരണപ്പെട്ടു

സന്ദർശക വീസ പുതുക്കുന്നതിനായി സൗദിയിലെ യാംബുവിൽ നിന്നും ജോർദാനിലേക്ക് പോയ ബസ് അപകടത്തിൽപ്പെട്ടു. 14 പേർ മരിച്ചു. ശനിയാഴ്ച അർധരാത്രി ഉംലജിന്റെയും അൽ വജ്ഹിന്റെയും ഇടയിൽ വച്ച് ബസ് മറിഞ്ഞായിരുന്നു അപകടം.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GHSbYqrYiiH864uYNWL5ok

മരിച്ചവരെല്ലാം അറബ് വംശജരാണ്. ഈജിപ്ഷ്യൻ കുടുംബങ്ങളിലെ കുട്ടികൾ അടക്കമുള്ളവർ വാഹനത്തിലുണ്ടായിരുന്നു. മരിച്ചവരിൽ കൂടുതലും ഈജിപ്ത് സ്വദേശികളാണെന്നാണു റിപ്പോർട്ട്. ബസ് ഡ്രൈവർ ഉറങ്ങിയതാവാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

അപകടം നടന്ന ഉടനെ സിവിൽ ഡിഫൻസ്, റെഡ് ക്രസന്റ് സന്നദ്ധ പ്രവർത്തകർ സ്ഥലത്തെത്തി. പരുക്കേറ്റവരെ ഉടൻ ആശുപത്രികളിലേക്ക് മാറ്റിയതായി ബന്ധപ്പെട്ടവർ അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *