Posted By Ansa Staff Editor Posted On

SAUDI ARABIA; നിരത്തിലിറങ്ങി റിയാദ് ബസുകൾ; രണ്ടു മണിക്കൂറിന് 4 റിയാൽ: സ്ത്രീകള്‍ക്ക് പ്രത്യേക ഇരിപ്പിടം; 60 കഴിഞ്ഞവര്‍ക്ക് കണ്‍സെഷന്‍ കാര്‍ഡ്

പൊതുഗതാഗത മേഖലയിൽ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് “റിയാദ് ബസുകൾ” നിരത്തിലിറങ്ങി.രണ്ടു മണിക്കൂറിന് നാലു റിയാലാണു ടിക്കറ്റ് ചാര്‍ജ്. ബസില്‍ കയറിയതു മുതലാണു മണിക്കൂര്‍ കണക്കാക്കുക. ഈ സമയത്തിനിടയില്‍ ബസുകള്‍ മാറിക്കയറിയാലും പുതിയ ടിക്കറ്റെടുക്കേണ്ടതില്ല. റിയാദ് ബസുകൾ 86 റൂട്ടുകളിലാണു സർവീസ് നടത്തുക. രാവിലെ മുതൽ ബസുകൾ സർവീസ് ആരംഭിച്ചു.സൗദിയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/DmVCrAo3mVc3tzah09y6ju

ഇന്ന് എല്ലാവർക്കും സൗജന്യ യാത്ര അനുവദിക്കും. നാളെ മുതൽ യാത്ര ടിക്കറ്റ് എടുക്കണം. കിങ് അബ്ദുൽ അസീസ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി. നഗരത്തിന്റെ യാത്രാ ആവശ്യങ്ങൾ നിറവേറ്റുന്നതിനും പൊതുഗതാഗത മേഖലയിൽ കുതിച്ചുചാട്ടം നടത്തുന്നതിനും പരസ്പരബന്ധം ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള തന്ത്രപ്രധാനമായ പദ്ധതികളിലൊന്നാണു “റിയാദ് ബസുകൾ”. റിയാദിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിന് ബസ് സർവീസ് പ്രധാന പങ്കുവഹിക്കും.

ഞായറാഴ്ച സര്‍വീസ് തുടങ്ങിയ റിയാദ് ബസ് സര്‍വീസില്‍ സ്ത്രീകള്‍ക്ക് പ്രത്യേക ഇരിപ്പിടമുണ്ടാകും. ചില പ്രത്യേക വിഭാഗക്കാര്‍ക്ക് പകുതി ചാര്‍ജ് നല്‍കാവുന്ന കണ്‍സെഷന്‍ കാര്‍ഡും അനുവദിക്കും.
18 വയസ്സില്‍ താഴെയുള്ളവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കാന്‍സര്‍ രോഗികള്‍ക്കും അറുപതും അതിന് മുകളിലും പ്രായമുള്ളവര്‍ക്കും രാജ്യത്തിന് വേണ്ടി രക്തസാക്ഷികളായ സൈനികരുടെ ഏറ്റവും അടുത്ത ബന്ധുക്കള്‍ക്കും കണ്‍സെഷന്‍ കാര്‍ഡ് നല്‍കും.

ആനുകൂല്യം ലഭിക്കണമെങ്കില്‍ അര്‍ഹത തെളിയിക്കണമെന്നുണ്ട്. അലി ബിന്‍ അബീതാലിബ് റോഡിലെ റിയാദ് ബസ് ഓഫീസില്‍ രേഖകള്‍ സമര്‍പ്പിച്ചാണ് കണ്‍സെഷന്‍ കാര്‍ഡ് എടുക്കേണ്ടത്. രാവിലെ 5.30 മുതല്‍
രാത്രി 11.30 വരെ എല്ലാ ദിവസവും ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്.
വളര്‍ത്തുമൃഗങ്ങളുമായി ബസില്‍ കയറാന്‍ അനുവദിക്കില്ല. തിന്നുകയും കുടിക്കുകയുമരുത്.

https://www.seekguidelines.com/2023/03/18/whatsapp-status-video-download/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *