Posted By Nazia Staff Editor Posted On

Jobs in uk;ബിരുദം പോലുമില്ല; വാര്‍ഷിക ശമ്പളം രണ്ട് കോടി: അറിയാമോ ഈ യുവാവിന്റെ ജോലി

Jobs in uk; യു കെയില്‍ കെന്‍സിംഗ്ടണില്‍ പ്ലംബറായി ജോലി ചെയ്യുന്ന സ്റ്റീഫന്‍ ഫ്രൈ എന്ന യുവാവിനെ കുറിച്ചുള്ള കഥയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കാരണം, മറ്റൊന്നുമല്ല, പ്ലംബറായി ജോലി നോക്കുന്ന ഇദ്ദേഹം ലണ്ടനിലെ ഏറ്റവും വിലയുള്ള സ്ഥലത്താണ് താമസിക്കുന്നത്. കൂടാതെ വര്‍ഷത്തില്‍ ആഡംബര ടൂറിസ്റ്റ് സ്‌പോട്ടായ മാലദ്വീപില്‍ ഇദ്ദേഹമെത്തി അവധി ആഘോഷിക്കുകയും ചെയ്യും.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/H2WlsWJkA6B3c12OhqZE9h
ഇതൊക്കെ ഇത്ര വലിയ സംഭവമാണോ എന്നാണ് നിങ്ങള്‍ ആലോചിക്കുന്നതെങ്കില്‍, അദ്ദേഹത്തിന്റെ വാര്‍ഷിക വരുമാനം കേട്ടാല്‍ നിങ്ങള്‍ ശരിക്കുമൊന്ന് ഞെട്ടും. വര്‍ഷത്തില്‍ 2.15 കോടിയാണ് ഇദ്ദേഹം ഈ ജോലി കൊണ്ട് സമ്പാദിക്കുന്നത്. ഒരു ബിരുദം പോലുമില്ലെന്നതാണ് ഇദ്ദേഹത്തിന്റെ മറ്റൊരു പ്രത്യേകത.

യു കെയിലെ ഒരു പ്രദേശിക തൊഴില്‍ കേന്ദ്രത്തില്‍ നിന്നുമാണ് ഇദ്ദേഹം പ്ലംബിംഗ് ജോലിയില്‍ അപ്രന്റീസ്ഷിപ്പ് ജോലി നേടിയാണ് ഇദ്ദേഹം ഈ ജോലിയില്‍ പ്രവേശിച്ചത്. തന്റെ 20ാം വയസില്‍ അദ്ദേഹം സ്വന്തമായി ബിസിനസ് ആരംഭിക്കുകയും ചെയ്തു. പിന്നീട്, പത്ത് വര്‍ഷം മുമ്പ് പിംലിക്കോ പ്ലംബേഴ്‌സില്‍ ജോലിക്ക് ചേരുകയും ചെയ്തു. ഇന്ന് ഈ കമ്പനിയുടെ ഏറ്റവും ഉയര്‍ന്ന വരുമാനമുള്ള വ്യക്തികളില്‍ ഒരാളാണ് സ്റ്റീഫന്‍ ഫ്രൈ.
രാവിലെ എട്ട് മണി മുതല്‍ വൈകീട്ട് ആറ് വരെയാണ് ജോലി സമയം. എന്നാല്‍ അടിയന്തര സേവനങ്ങള്‍ക്ക് ആര് വിളിച്ചാലും രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഫ്രൈ കസ്റ്റമറുടെ വീട്ടില്‍ എത്തിയിരിക്കും. തന്റെ ജോലി ഭാരം കാരണം, തനിക്ക് പലപ്പോഴും പലപ്പോഴും ക്ഷീണം അനുഭവപ്പെടാറുണ്ടെന്ന് ഫ്രൈ പറയുന്നു.

തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ പൈപ്പ് ലീക്കുമായി ബന്ധപ്പെട്ട പ്രശ്‌നത്തിലാണ് വിളിക്കാറുള്ളത്. ഇങ്ങനെയുള്ള ജോലി ചെയ്യുന്ന ആളുകളെ കിട്ടാത്തതാണ് ഈ തൊഴില്‍ മേഖലയിലെ ഉയര്‍ന്ന വരുമാന കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് ഫ്രൈ പറയുന്നു.

അതേസമയം, ഈ വര്‍ഷമാദ്യം, എംപ്ലോയ്മെന്റ് പ്ലാറ്റ്ഫോമായ അഡ്സുന, യൂണിവേഴ്സിറ്റി ബിരുദം ആവശ്യമില്ലാതെ, ശരാശരി 33,000 പൗണ്ട് (ഏകദേശം 33 ലക്ഷം രൂപ) ശമ്പളം വാഗ്ദാനം ചെയ്യുന്ന 20 തൊഴിലുകളുടെ പട്ടിക പുറത്തിറക്കിയിരുന്നു.കംപ്യൂട്ടര്‍ സയന്‍സ് യോഗ്യത ആവശ്യമില്ലാത്ത ഐ ടി മേഖലയില്‍ മികച്ച ശമ്പളം വാഗ്ദാനം ചെയ്യുന്ന തസ്തികകളെ കുറിച്ച് അഡ്സുന ഒരു ഗവേഷണം നടത്തിയിരുന്നു.

https://www.seekofferings.com/2023/06/04/today-gold-rate-in-uae-buy-and-sell-gold-online/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *