Norka Roots; പ്രവാസികളെ ഇത് നിങ്ങൾക്കുള്ള വേദി… നോർക്ക റൂട്ട്സ് നിങ്ങൾക്കായൊരുക്കുന്നു പ്രവാസി സംഗമം: എങ്ങനെ രജിസ്റ്റർ ചെയ്യാം?

Norka Roots; പ്രവാസികളെ ഇത് നിങ്ങൾക്കുള്ള വേദി… നോർക്ക റൂട്ട്സ് നിങ്ങൾക്കായൊരുക്കുന്നു പ്രവാസി സംഗമം: എങ്ങനെ രജിസ്റ്റർ ചെയ്യാം?

Norka Roots; ‘പ്രവാസി നിക്ഷേപ സംഗമം 2023’നവംബറില്‍ എറണാകുളത്ത് വച്ച് സംഘടിപ്പിക്കുന്നു. പ്രവാസി സംരംഭകര്‍ക്കായുളള നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (NBFC)ആഭിമുഖ്യത്തിൽ ആണ് ഇത് സംഘടിപ്പിക്കുന്നത്. യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/HXT64OHKGTt3xmfyR6j2rP

https://www.expattechs.com/2023/09/23/milad-un-nabi-photo-frame/

തീയതിയും വേദിയും പിന്നീട് അറിയിക്കുന്നതാണ്. കേരളത്തിൽ നിക്ഷേപം നടത്തുന്നതിന് താല്പര്യമുള്ള പ്രവാസി കേരളീയര്‍ക്ക് ഒരു വേദി ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് നിക്ഷേപ സംഗമം. നിലവിൽ സംരഭങ്ങൾ ആരംഭിച്ചവര്‍ക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ അവസരമുണ്ടാകും. ആവശ്യമായ നിക്ഷേപം ലഭ്യമാകാത്തതിനാൽ സംരഭങ്ങൾ ആരംഭിക്കാൻ കഴിയാത്തവര്‍ക്ക് തങ്ങളുടെ ബിസിനസ്സ് ആശയം നിക്ഷേപകർക്ക് മുൻപാകെ അവതരിപ്പിക്കാനും വേദിയുണ്ട്.

പങ്കെടുക്കാൻ താല്പര്യമുള്ള നിക്ഷേപകരും, സംരഭകരും 2023 ഒക്ടോബര്‍ 15 നു മുൻപായി NBFC യിൽ രജിസ്റ്റർ ചെയ്യേണ്ടതാണ് . ഇതിനായി 04712770534, 8592958677 എന്നീ നമ്പറുകളിലോ, [email protected], [email protected] ഇമെയിലുകളിലോ ബന്ധപ്പെടാവുന്നതാണ്. ‌പ്രവാസി സംരംഭങ്ങള്‍ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം നോര്‍ക്ക സെന്ററിലാണ് നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്റര്‍ (NBFC) പ്രവര്‍ത്തിച്ചു വരുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

https://www.expattechs.com/2023/09/23/pravasi-pension-online/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *