Posted By Nazia Staff Editor Posted On

Saudi visa; സൗദിയിലേക്കുള്ള വീസ സ്റ്റാമ്പ് ചെയ്യുന്നതിന് പുതിയ നിബന്ധന: നിർദേശവുമായി എംബസി

തൊഴിൽ വീസയും ഫാമിലി റെസിഡന്റ് വീസയും സ്റ്റാമ്പ് ചെയ്യുന്നതിന് പാസ്‍പോർട്ടുകൾ സമർപ്പിക്കാൻ ഇന്ത്യയിലെ സൗദി റോയൽ എംബസി, അംഗീകൃത റിക്രൂട്മെന്റ് ഏജൻസികൾക്ക് സർക്കുലർ.യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/H2WlsWJkA6B3c12OhqZE9h

സ്റ്റാമ്പിങ്ങിന് വിഎഫ്എസ് കേന്ദ്രം വഴി അപേക്ഷകരുടെ വിരലടയാളം നിർബന്ധമാണെന്ന നിർദേശത്തെ തുടർന്ന് വീസ പതിക്കാൻ താൽകാലികമായി തടസ്സം നേരിട്ടിരുന്നു. എന്നാൽ തൊഴിൽ വീസയ്ക്ക് ബലി പെരുന്നാൾ അവധി വരെ വിരലടയാളം ആവശ്യമില്ലെന്ന ഉത്തരവ് വന്നതോടെ പ്രതിസന്ധിക്ക് താൽകാലിക പരിഹാരമായെങ്കിലും ഏജൻസികൾക്ക് പാസ്സ്‌പോർട്ട് സമർപ്പിക്കാൻ നിർദേശം കിട്ടിയിരുന്നില്ല.

ഇതിനു പിന്നാലെയാണ് ജൂൺ അഞ്ചിന് തിങ്കളാഴ്ച രാവിലെ ഒമ്പത് മണി മുതൽ വിസ സ്റ്റാമ്പിങ്ങിനുള്ള പാസ്‌പോർട്ടുകൾ സമർപ്പിക്കാമെന്ന് എംബസി ഏജൻസികൾക്ക് അറിയിപ്പ് നൽകി. പുതിയ സർക്കുലർ അനുസരിച്ച് ഏജൻസികൾക്ക് ഡൽഹി എംബസിയിലും മുബൈ കോൺസുലേറ്റിലും നേരിട്ട് പാസ്‌പോർട്ടുകൾ സമർപ്പിക്കാനാകും.

https://www.seekguidelines.com/2023/05/04/dual-video-recorder/
https://www.expattechs.com/2023/06/01/uae-job-vacancy-lincoln-holdings-dubai-latest-jobs-2023/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *