beach നായകളോടൊപ്പം നീന്താം, വോളിബോളും ഫുട്ബോളും കളിക്കാം; ദുബെെയിൽ പുതിയ ബീച്ച് തുറന്നു

New beach opened in Dubai

 ജലാധിഷ്ഠിത വിനോദപ്രവർത്തനങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ദുബെെ ഐലൻഡ് ബീച്ച് സന്ദർശകർക്കായി തുറന്നു. നായകളോടൊപ്പം നീന്താൻ അനുവാദമുള്ള എമിറേറ്റിലെ ആദ്യത്തെ കുടുംബ സൗഹൃദ ബീച്ചാണിത്.

വോളിബോൾ, ഫുട്ബോൾ എന്നിവ കളിക്കാനും ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്. പാഡിൽ ബോർഡിങ്, കയാക്കിങ് എന്നിവയുൾപ്പടെ ഒട്ടേറെ വിനോദപ്രവർത്തനങ്ങൾ വരുംമാസങ്ങളിൽ സജീവമാകും.

അതോടെ ജലാധിഷ്ഠിത കായിക പ്രേമികളുടെ ഏറ്റവുംമികച്ച ലക്ഷ്യസ്ഥാനങ്ങളിലൊന്നായി പുതിയ ബീച്ച് മാറുമെന്നാണ് പ്രതീക്ഷ. ഈ വർഷാവസാനത്തോടെ ബീച്ച് പൂർണമായും പ്രവർത്തനക്ഷമമാകും.

Posted in: UAE

Leave a Reply

Your email address will not be published. Required fields are marked *