Malayalam cinema actor;അധികഠിനം ഈ കാഴ്ച്ച!!ഓർമ നശിച്ചു, ബന്ധുക്കൾ ഉപേക്ഷിച്ചു,എല്ലും തൊലിയുമായി ഒറ്റക്കായി;ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്ന ഈ നടനെ ഓർക്കുന്നുണ്ടോ

Malayalam cinema actor;പത്തനാപുരം: ചെറുതും വലുതുമായ വേഷങ്ങളിലൂടെ ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്ന നടനായിരുന്നു നടന്‍ ടി.പി മാധവന്‍.
600-ലധികം സിനിമകളില്‍ അഭിനയിച്ച മാധവൻ സിനിമകള്‍ക്കൊപ്പം ടെലി-സീരിയലുകളിലും സജീവ സാന്നിധ്യമായിരുന്നു. 2015ല്‍ ഹരിദ്വാര്‍ യാത്രക്കിടയിലുണ്ടായ പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയ്ക്കു ശേഷം നിലവില്‍ പത്തനാപുരം ഗാന്ധി ഭവനില്‍ വിശ്രമജീവിതത്തിലാണ് അദ്ദേഹം. ഉറ്റവരും ഉടയവരും ഉപേക്ഷിച്ച മാധവന്‍ ഇപ്പോള്‍ ഓര്‍മ പോലും നശിച്ച അവസ്ഥയിലാണ്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/K00sdUQdhiK3O9yzfeF2zV

ഗാന്ധിഭവനില്‍ എത്തിയിട്ട് എട്ടു വര്‍ഷമായെങ്കിലും ടി.പി. മാധവനെ കാണാൻ സുരേഷ് ഗോപി, ഗണേഷ് കുമാര്‍, ജയരാജ് വാര്യര്‍, നടി ചിപ്പി, ഭര്‍ത്താവും നിര്‍മാതാവുമായ എം.രഞ്ജിത്, മധുപാല്‍ തുടങ്ങി ചുരുക്കം ചില സഹപ്രവര്‍ത്തകര്‍ മാത്രമാണ് എത്തിയതെന്നും അദ്ദേഹത്തിന്‍റെ അവസാനകാലം വരെ ഗാന്ധിഭവൻ ശുശ്രൂഷ നല്‍കുമെന്നും ഗാന്ധിഭവൻ വൈസ് ചെയര്‍മാൻ അമല്‍ രാജ് പറഞ്ഞു.

”ഓണം വളരെ ഗംഭീരമായിരുന്നു. എന്റെ അച്ഛൻ എന്നെ കാണാൻ വന്നിരുന്നു. എന്നെ കണ്ട് സന്തോഷമായി തിരിച്ചുപോയി. ഓണസദ്യ ഒക്കെ ഗംഭീരമായിരുന്നു” എന്നാണ് ഓണത്തെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ ടി.പി. മാധവൻ പറഞ്ഞത്. ”സഹപ്രവര്‍ത്തകരെ ഒക്കെ പ്രതീക്ഷിക്കുന്നു, പക്ഷേ അവര്‍ക്കൊന്നും ഇങ്ങോട്ടു പോകാനുള്ള സമയവും വഴിയുമില്ല, റോഡുകളൊക്കെ ചീത്തയായി ഇരിക്കുകയല്ലേ, ഞാൻ എങ്ങും പോകുന്നില്ല” എന്നൊക്കെയാണ് ഓര്‍മകള്‍ നഷ്ടപ്പെട്ട അദ്ദേഹം പറയുന്നത്.

പ്രശസ്ത അധ്യാപകൻ പ്രഫ. എൻ.പി.പിള്ളയുടെ മകനാണ് ടി.പി. മാധവൻ. നടന്‍ മധുവാണ് മാധവന് സിനിമയില്‍ അവസരം നല്‍കുന്നത്. ബോളിവുഡിലെ പ്രശസ്ത സംവിധായകന്‍ രാജകൃഷ്ണ മേനോന്‍ മകനാണ്. തന്റെ ഇതുവരെയുള്ള ജീവിതത്തില്‍ താൻ അച്ഛനെ കണ്ടിട്ടുള്ളത് രണ്ടു തവണ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.സിനിമയാണ് തന്റെ ലക്ഷ്യമെന്ന് അറിഞ്ഞ അമ്മ അന്നത്തെ തങ്ങളുടെ ജീവിതാവസ്ഥ മോശമായിട്ടുപോലും തന്റെ ആഗ്രഹത്തെ എതിര്‍ത്തില്ലെന്നും പകരം അമ്മയുടെ വാക്കുകള്‍ നല്‍കിയ കരുത്തും ഊര്‍ജവുമാണ് തന്നെ ഇന്നത്തെ താനാക്കിയതെന്നും രാജകൃഷ്ണ മേനോന്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു

Comments (0)

Leave a Reply

Your email address will not be published. Required fields are marked *