Posted By Ansa Staff Editor Posted On

Kerala airport update; ശ്രദ്ധിക്കുക… കേരളത്തിലെ ഈ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്ക് പ്രത്യേക അറിയിപ്പ്

നെടുമ്പാശേരി വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്ക് അറിയിപ്പുമായി വിമാനത്താവള അധികൃതർ. ആലുവ – മംഗലപ്പുഴ പാലത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ജൂൺ ആദ്യ ആഴ്ച വരെ വിമാനത്താവളത്തിലേക്ക് വരുന്നവർ യാത്ര അതിനനുസരിച്ച് ക്രമീകരിക്കണമെന്ന് നിർദേശം.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GHSbYqrYiiH864uYNWL5ok

എറണാകുളം ജില്ലയുടെ തെക്ക് ഭാഗത്തു നിന്ന് വിമാനത്താവളത്തിലേക്ക് വരുന്നവർ ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്തണമെന്ന് അധികൃതർ അറിയിച്ചു. അറ്റകുറ്റപണി നടക്കുന്നതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ കാലടിയിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. എംസി റോഡിൽ കാലടിയിലും മറ്റൂരിലും പലപ്പോഴും വാഹനങ്ങൾ വൻ ​ഗതാ​ഗതകുരുക്കിലകപ്പെട്ടിരുന്നു.

ഇതേ തുടർന്ന് എംസി റോഡിൽ വാഹനങ്ങളുടെ നിര കിലോമീറ്ററുകളോളം നീണ്ടു. മംഗലപ്പുഴ പാലം ബലപ്പെടുത്തൽ പ്രവർത്തനങ്ങൾ ആരംഭിച്ചതിനാൽ ഭാര വാഹനങ്ങൾ കാലടി, പെരുമ്പാവൂർ വഴി തിരിച്ചു വിടുകയാണ്. ഈ സാഹചര്യത്തിലാണ് വിമാനയാത്രക്കാർക്ക് വിമാനത്താവള അധികൃതർ അറിയിപ്പ് നൽകിയത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *