Posted By Ansa Staff Editor Posted On

Kalamassery blast; ചികിത്സയിലായിരുന്ന തൊടുപുഴ സ്വദേശി മരിച്ചു; മരണ സംഖ്യ 2 ആയി: നിർണ്ണായക വഴിത്തിരിവ് :കീഴടങ്ങി കൊച്ചി സ്വദേശി വിശദാംശങ്ങൾ

Kalamassery blast; ചികിത്സയിലായിരുന്ന തൊടുപുഴ സ്വദേശി മരിച്ചു; മരണ സംഖ്യ 2 ആയി: നിർണ്ണായക വഴിത്തിരിവ് :കീഴടങ്ങി കൊച്ചി സ്വദേശി വിശദാംശങ്ങൾ

Kalamassery blast: കളമശ്ശേരി സ്ഫോടനത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരിച്ചു. തൊടുപുഴ സ്വദേശി കുമാരി (53) ആണ് മരിച്ചത്. ​ഇവർക്ക് ​ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഇതോടെ കളമശ്ശേരി സ്ഫോടന സംഭവത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി.

Manglish to English; കിടിലൻ തീമുകൾ :മനംകവരും ഡിസൈനുകൾ: നൊടിയിടയിൽ മലയാള ടൈപ്പ് ചെയ്യാനും സ്റ്റിക്കറുകൾ ഉണ്ടാക്കാനും ഇവനെ വെല്ലാൻ മറ്റൊരാളില്ല

ഇന്ന് രാവിലെ കളമശ്ശേരിയിലെ യഹോവ സാക്ഷി പ്രാർത്ഥനാ യോ​ഗത്തിലുണ്ടായ സ്ഫോടനത്തിൽ ഒരു സ്ത്രീ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. അതേ സമയം ഇവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല. സംഭവത്തിൽ 52 പേർക്ക് പരിക്കേറ്റിട്ടുണ്ട്. 90 ശതമാനത്തിലധികം പൊള്ളലേറ്റ പന്ത്രണ്ട് വയസ്സുകാരന്റെ നില ​ഗുരുതരമായി തുടരുകയാണ്.

കളമശേരിയിലെ ബോംബ് സ്ഫോടനത്തിൻെറ പശ്ചാത്തലത്തിൽ കീഴടങ്ങിയ ആൾ കൊച്ചി സ്വദേശിയാണെന്ന് വിവരം. 48 വയസ്സുള്ള മാർട്ടിനെന്നയാളാണ് പൊലീസിൽ കീഴടങ്ങിയത്. ഇയാളെ കൊടകര പൊലീസ് സ്റ്റേഷനിൽ നിന്ന് രഹസ്യ സങ്കേതത്തിലേക്ക് മാറ്റിയിരിക്കുകയാണ് പൊലീസ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രഹസ്യമായി ചോദ്യംചെയ്യാനാണ് നീക്കം.

ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. സംസ്ഥാന വ്യാപകമായി പരിശോധന നടത്തുകയാണ് പൊലീസ്. കണ്ണൂരിലും ഒരാളെ സംശയത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. റയിൽവേ സ്റ്റേഷനിലെ സുരക്ഷാ പരിശോധനക്കിടെയാണ് യാത്രക്കാരനെ കസ്റ്റഡിയിലെടുത്തത്. കളമശേരിയിലെ സ്ഫോടന അന്വേഷണത്തിന് ആക്ഷൻ പ്ലാൻ തയ്യാറാക്കുകയാണ് പൊലീസ്.

സ്റ്റേഷനുകളുടെ അതിർത്തി അടച്ചുള്ള പരിശോധനയ്ക്ക് പൊലീസ് മേധാവി നിർദേശം നല്‌‍കി. ജില്ല അതിർത്തികളും അടച്ച് പരിശോധന നടത്തും. സംസ്ഥാന അതിർത്തികളിൽ കൂടുതൽ സേന വിന്യാസം. മുഴുവൻ പോലീസ് സംവിധാനങ്ങളോടും ജാഗ്രത പുലർത്താൻ നിർദ്ദേശം നൽകി. മൊഴികളുടെ അടിസ്ഥാനത്തിൽ രേഖാ ചിത്രം തയ്യാറാക്കും. പോലീസ് മേധാവി ഹെലികോപ്റ്ററിൽ കളമശേരിയിൽ എത്തി.

രണ്ടായിരത്തിലധികം പേർ പങ്കെടുത്ത പരിപാടിക്കിടെയാണ് സ്‌ഫോടനമുണ്ടായത്. പ്രാർത്ഥന നടക്കുന്ന സമയത്ത് കൻവെൻഷൻ സെന്ററിനകത്ത് നാലിടങ്ങളിലായാണ് പൊട്ടിത്തെറിയുണ്ടായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. മൂന്ന് ദിവസത്തെ പ്രാർത്ഥനാ കൻവെൻഷൻ ഇന്ന് അവസാനിക്കാനിരിക്കെയാണ് സ്‌ഫോടനം. മൂന്ന് പൊട്ടിത്തെറികള്‍ ഉണ്ടായെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഹാളിന്‍റെ മുകള്‍ഭാഗം വരെ വലിയ തീയും പുകയും ഉയര്‍ന്നു. പരിഭ്രാന്തരായി ആളുകള്‍ ചിതറിയോടി. രണ്ടായിരത്തോളം പേര്‍ മൂന്നുദിവസത്തെ പരിപാടിയില്‍ പങ്കെടുത്തിയിരുന്നു.

കളമശേരിയേലേത് ബോംബ് സ്ഫോടനമെന്ന് സംസ്ഥാന പൊലീസ് മേധാവി. ബോംബ് വച്ചത് ടിഫിന്‍ ബോക്സിലാണ്. ഭീകരാക്രമണമെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്നും, അന്വേഷണത്തിന് പ്രത്യേകസംഘമെന്നും ഷേഖ്് ദര്‍വേശ് സാഹിബ് തിരുവനന്തപുരത്ത് പറഞ്ഞു. നാളെ രാവിലെ 10ന് മുഖ്യമന്ത്രി സര്‍വകക്ഷിയോഗവും വിളിച്ചിട്ടുണ്ട്. ക്ഷണിക്കപ്പെട്ടവര്‍ക്കായാണ് സമ്മേളനം സംഘടിപ്പിച്ചതെന്ന് യഹോവ സാക്ഷി പിആര്‍ഒ ശ്രീകുമാര്‍. കണ്‍വന്‍ഷനു മുന്‍പ് ഹാള്‍ പരിശോധിച്ച് വൃത്തിയാക്കിയതെന്നും പിആര്‍ഒ. ‘പ്രാര്‍ഥനയ്ക്കായി എല്ലാവരും കണ്ണടച്ചു നിന്നപ്പോഴാണ് സ്ഫോടനം ഉണ്ടായതെന്നും ശ്രീകുമാര്‍ പറഞ്ഞു

gochat etisalat; ഫ്രീ ഫ്രീ ഫ്രീ!!! ഇനി ഫോൺ ചെയ്യാൻ ഒട്ടും ബുദ്ധിമുട്ടേണ്ട… വോയ്സ്, വീഡിയോ കോളുകള്‍ക്കായി സൗജന്യ ആപ്പ് പുറത്തിറക്കി ഇത്തിസലാത്ത്

Comments (0)

Leave a Reply

Your email address will not be published. Required fields are marked *