ഇനി ആശ്വസിക്കാം, സമ്മര്‍ദ്ദം അകന്നു, അനധികൃതമായി വിദേശത്ത് തമാസിച്ച മലയാളികള്‍ ഉള്‍പ്പടെയുളളവര്‍ക്ക് മടക്ക യാത്ര,saudi return

saudi return, അസീർ മേഖലയിലെ വിവിധ ഗവർണറേറ്റുകളിൽ നിന്ന് കഴിഞ്ഞ രണ്ടുമാസത്തിനുള്ളിൽ പൊലീസ് പരിശോധയിൽ പിടിക്കപ്പെട്ട ഇന്ത്യക്കാർക്കാണ് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെ ഇടപെടലിനെ തുടർന്നു മടക്കയാത്ര സാധ്യമായത്. മുൻപ് വാർത്തകളിൽ ഇടംപിടിച്ചതിനെ തുടർന്ന് ഇന്ത്യൻ പ്രവാസി സമൂഹത്തിനിടയിൽ ഏറെ ചർച്ചയായതാണ് ഇവരിൽ ചിലരുടെ ദുരിത ജീവിതം. മതിയായ താമസ രേഖകളോ, ജോലിയോ, താമസ സൗകര്യങ്ങളോ  ഇല്ലാതെ ഖമ്മീസിലെ തെരുവുകളിലും വൃത്തിഹീനമായ പൊളിഞ്ഞ വീഴാറായ കെട്ടിടങ്ങളിലും താമസിച്ചിരുന്ന 5 തമിഴ്നാട് സ്വദേശികളും സംഘത്തിൽ ഉൾപ്പെടുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ ഈ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക
https://chat.whatsapp.com/FSMplZnS3TQHzV9eKXoRq8

4 മലയാളികളെ കൂടാതെ, യുപി, പശ്ചിമ ബംഗാൾ, ബീഹാർ, കാശ്മീർ, തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമുള്ളവരാണ് മറ്റുള്ളവർ

തമിഴ്നാട് സ്വദേശികളെക്കുറിച്ചുള്ള വാർത്തയെ തുടർന്നു കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം കോൺസലർ വിഭാഗം കോൺസൽ ദീപക് യാദവിനെ അബഹയിലേക്ക് നേരിട്ട് അയച്ച് ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പുവരുത്തുകയായിരുന്നു. മാർച്ച് 23 നു അബഹയിൽ നിന്ന് ഇവരെ ബസിൽ ജിദ്ദ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ചു. അവിടെ നിന്ന് ഇന്ന് ഡൽഹിയിലേക്ക് തിരിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ ഈ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക
https://chat.whatsapp.com/FSMplZnS3TQHzV9eKXoRq8

Comments (0)

Leave a Reply

Your email address will not be published. Required fields are marked *