India-Gulf;ടിക്കറ്റ് കാശ് വാങ്ങി! പക്ഷെ കുട്ടിയല്ലേ മടിയിലിരുന്നാൽ മതിയെന്ന് വിമാന ജീവനക്കാര്‍, കേരളത്തിൽനിന്ന് ഗൾഫിലേക്ക് പരന്ന വിമാനത്തിനെതിരെ യുവതിയുടെ പരാതി

India-Gulf; ടിക്കറ്റ് കാശ് വാങ്ങി! പക്ഷെ കുട്ടിയല്ലേ മടിയിലിരുന്നാൽ മതിയെന്ന് വിമാന ജീവനക്കാര്‍, കേരളത്തിൽനിന്ന് ഗൾഫിലേക്ക് പരന്ന വിമാനത്തിനെതിരെ യുവതിയുടെ പരാതി

India-Gulf; മുതിര്‍ന്ന യാത്രക്കാര്‍ക്ക് ഈടാക്കുന്ന തുക വാങ്ങിയിട്ടും കുട്ടിക്ക് വിമാനത്തില്‍ സീറ്റ് നല്‍കിയില്ലെന്ന് പരാതിയുമായി യുവതി. കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് സര്‍വീസ് നടത്തിയ സ്‌പൈസ്‌ജെറ്റ് വിമാനത്തിലെ യാത്രക്കാരിയാണ് പരാതി നല്‍കിയത്.യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/HXT64OHKGTt3xmfyR6j2rP

സെപ്തംബര്‍ 12ന് കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് സര്‍വീസ് നടത്തിയ സ്‌പൈസ്‌ജെറ്റിന്റെ എസ് ജി 35 വിമാനത്തിലാണ് യാത്രക്കാരിക്ക് വിമാന ജീവനക്കാരില്‍ നിന്ന് ദുരനുഭവം നേരിട്ടത്. ഉംറ വിസയില്‍ മാതാവിനൊപ്പം യാത്ര ചെയ്ത സൈഹ എന്ന രണ്ടു വയസ്സുകാരിക്ക് സീറ്റ് നല്‍കിയില്ലെന്നാണ് പരാതി. രണ്ട് വയസ്സ് കഴിഞ്ഞത് കൊണ്ട് തന്നെ മുതിര്‍ന്ന യാത്രക്കാര്‍ക്ക് ഈടാക്കുന്ന തുക വാങ്ങുകയും ബോര്‍ഡിങ് പാസില്‍ സീറ്റ് നമ്പര്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

https://www.expattechs.com/2023/07/18/gochat-messenger/

എന്നാല്‍ നിശ്ചിത സീറ്റില്‍ കുട്ടിയെ ഇരുത്താന്‍ ജീവനക്കാര്‍ അനുവദിച്ചില്ല. ഇരുത്തിയ സീറ്റില്‍ നിന്ന് കുട്ടിയെ എടുക്കാന്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടെന്നാണ് പരാതി. ബോര്‍ഡിങ് പാസ് കാണിച്ച് സീറ്റ് വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ കുട്ടിയായതിനാല്‍ മടിയില്‍ ഇരുത്തിയാല്‍ മതിയെന്നാണ് വിമാന ജീവനക്കാര്‍ മറുപടി നല്‍കിയത്. കുട്ടിക്ക് സീറ്റിന് അര്‍ഹതയുണ്ടെന്നും സീറ്റില്‍ ഇരിക്കാന്‍ കുട്ടിക്ക് പ്രയാസമില്ലെന്നും അറിയിച്ചിട്ടും ജീവനക്കാര്‍ പരിഗണിച്ചില്ലെന്ന് കുട്ടിയുടെ മാതാവ് പറയുന്നു.

വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോഴും ലാന്‍ഡ് ചെയ്യുമ്പോഴും ഉള്‍പ്പെടെ കുട്ടിയെ മടിയില്‍ ഇരുത്തേണ്ടി വന്നു. ഇത് തെളിയിക്കുന്ന വീഡിയോയും ചിത്രങ്ങളും ഉള്‍പ്പെടെ യുവതി സ്‌പൈസ്‌ജെറ്റിന് പരാതി അയച്ചിട്ടുണ്ട്. പരാതിയുടെ കോപ്പി സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റിക്കും അയച്ചു. ടിക്കറ്റ് നിരക്ക് റീഫണ്ട് ചെയ്യണമെന്നാവശ്യപ്പെട്ടാണ് പരാതി.

https://www.expattechs.com/2023/07/11/computer-guru/
https://www.pravasivarthakal.com/2023/09/15/the-plane-skidded-and-caught-fire-at-the-airport-flight-from-dubai-diverted-3-seriously-injured/
https://www.pravasivarthakal.com/2023/09/15/kuwait-job-vacancy-2/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *