Posted By Ansa Staff Editor Posted On

India flights;വിമാനക്കമ്പനികൾക്ക് കൊളളയടിക്കാൻ പ്രവാസികളെ എറിഞ്ഞു കൊടുത്ത് കേന്ദ്രം

India flights; വിമാനക്കമ്പനികൾക്ക് കൊളളയടിക്കാൻ പ്രവാസികളെ എറിഞ്ഞു കൊടുത്ത് കേന്ദ്രം

India flights; വിമാനക്കമ്പനികൾക്ക് കൊളളയടിക്കാൻ പ്രവാസികളെ എറിഞ്ഞുകൊടുക്കുന്ന കേന്ദ്ര സമീപനമാണ് സീസൺ കൊള്ള തടയാനാവില്ലെന്ന കേന്ദ്രത്തിന്റെ കോർപ്പറേറ്റ് പ്രീണന സമീപനത്തിലൂടെ വ്യക്തമാവുന്നതെന്ന് പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന കമ്മിറ്റി യോഗം.യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/K00sdUQdhiK3O9yzfeF2zV

കമ്മിറ്റി കേന്ദ്ര സർക്കാരിന്റെ സമീപനത്തോട് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും കോർപ്പറേറ്റ് പ്രീണന സമീപനത്തിൽ മാറ്റം വേണമെന്ന് ശക്തമായി ആശ്യമുന്നയിക്കുകയും ചെയ്തു. ‘‘നാടിന് വലിയ സംഭാവനകൾ നൽകിവരുന്ന പ്രവാസികൾക്കുളള കനത്ത പ്രഹരമാണ് ഈ സമീപനം. ജനജീവിതത്തിന്റെ താളം തെറ്റിക്കുന്ന ധാരാളം ബില്ലുകൾ ചുട്ടെടുക്കുന്ന കേന്ദ്ര സർക്കാരിന് കോർപ്പറേറ്റ് കൊള്ളകൾ നിയന്ത്രിക്കാൻ കഴിയില്ലെന്ന് പറയുന്നത് വഞ്ചനയാണ്.

വില നിയന്ത്രണ സംവിധാനങ്ങളൊക്കെയും എടുത്ത് കളഞ്ഞ് ലാഭക്കൊള്ള നിയമ വിധേയമാക്കിക്കൊടുക്കുകയാണ് സർക്കാർ. റിസർവ് ബാങ്ക് കണക്കുകൾ പ്രകാരം പ്രവാസികൾ 2021ൽ ഇന്ത്യയിൽ 21 ബില്യൻ ഡോളറിന്റെ പണം നാട്ടിലേക്ക് അയയ്ച്ചിട്ടുണ്ട്. 60 ബില്യൻ ഡോളറിന്റെ നിക്ഷേപവും നടത്തി. പ്രവാസികളുടെ നൈപുണ്യവും വിജ്ഞാനവും രാജ്യത്ത് പ്രത്യുൽപാദനപരമാക്കാൻ അനുയോജ്യമായ സാഹചര്യവും സൗകര്യങ്ങളും ഉണ്ടാക്കാൻ നമ്മുടെ ഭരണ സംവിധാനങ്ങൾ നീതിപൂർവം ശ്രമിക്കുന്നില്ല. രാജ്യത്ത് ഉണ്ടെന്ന് പറയുന്നതാകട്ടെ വളരെ പരിമിതവും സങ്കീർണവുമാണ്. അതിന് ശാസ്ത്രീയമായ പരിഹാരമുണ്ടാക്കിയാൽ രാജ്യത്തിന്റെ അഭിവൃദ്ധിക്ക് തന്നെ വലിയ മുതൽക്കൂട്ടാവും.

എംപിമാർ പ്രവാസി വിഷയങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ കേന്ദ്രത്തിൽ ശക്തമായ സമ്മർദം സൃഷ്ടിക്കണം’’– യോഗം ആവശ്യപ്പെട്ടു.

സംസ്ഥാന കമ്മിറ്റി യോഗം വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ ഉദ്ഘാടനം ചെയ്തു. എം. കെ. ഷാജഹാൻ, നസീർ അലിയാർ എന്നിവർ സംസാരിച്ചു. പ്രവാസി വെൽഫെയർ ഫോറം പ്രസിഡന്റ് അസ്ലം ചെറുവാടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജാബിർ വടക്കാങ്ങര സ്വാഗതവും ട്രഷറർ കുഞ്ഞിപ്പ നന്ദിയും പറഞ്ഞു.

https://www.seekofferings.com/2023/08/14/independence-day-photo-frame-now-you-can-make-independence-day-greetings-posters-with-your-own-photo-that-too-in-just-a-few-seconds-with-a-single-click/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *