Posted By Nazia Staff Editor Posted On

Google map updation; ഇനി വഴി തെറ്റാൻ ഒരു വഴിയും ഇല്ല!!ഗൂഗിള്‍ മാപ്പ് ഇനി കൂടുതല്‍ ഈസിയാകും: പുതിയ ഫീച്ചര്‍ കൂടി എത്തിയിരിക്കുന്നു

Google map updation;


അറിയാത്ത സ്ഥലങ്ങള്‍ തേടി യാത്ര ചെയ്യാനുള്ള ടെന്‍ഷന്‍ മാറിയത് ഒരു പരിധിവരെ ഗൂഗിള്‍ മാപ്പിന്റെ കടന്നുവരവോടുകൂടിയാണ്. ഇപ്പോഴിതാ യാത്ര കൂടുതല്‍ ഈസിയാക്കാന്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിള്‍. എഐ സപ്പോര്‍ട്ടോടെയുള്ള പുതിയ ഫീച്ചറാണ് ഗൂഗിള്‍ മാപ്പ് അവതരിപ്പിച്ചിരിക്കുകയാണ്. എളുപ്പത്തില്‍ പിന്തുടരാവുന്ന ഡ്രൈവിംഗ് ദിശകള്‍, മാപ്‌സിലെ ഗൂഗിള്‍ ലെന്‍സ്, ഇവി ചാര്‍ജിംഗ് സ്റ്റേഷന്‍ ലഭ്യത എന്നിവയുള്‍പ്പെടെ നിരവധി എഐ സവിശേഷതകള്‍ക്കൊപ്പം തിരഞ്ഞെടുത്ത നഗരങ്ങളിലെ റൂട്ടുകള്‍ക്കായി ഇമ്മേഴ്‌സീവ് വ്യൂവും പുറത്തിറക്കാന്‍ തുടങ്ങുന്നതായി ഗൂഗിള്‍ അതിന്റെ ഔദ്യോഗിക ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു.

യാത്രകള്‍ പ്ലാന്‍ ചെയ്യാനും നാവിഗേറ്റ് ചെയ്യാനും അവരുടെ യാത്രകള്‍ക്കായി സുസ്ഥിരമായ തിരഞ്ഞെടുപ്പുകള്‍ നടത്താനും ഈ സേവനം ഉപയോക്താക്കളെ സഹായിക്കും. ഈ വര്‍ഷത്തെ I/O കോണ്‍ഫറന്‍സില്‍ വെച്ചാണ് ഗൂഗിള്‍ ആദ്യമായി റൂട്ടുകള്‍ക്കായി ഇമ്മേഴ്‌സീവ് വ്യൂ പ്രഖ്യാപിച്ചത്. ഇപ്പോള്‍, ആംസ്റ്റര്‍ഡാം, ബാഴ്‌സലോണ, ഡബ്ലിന്‍, ഫ്‌ലോറന്‍സ്, ലാസ് വെഗാസ്, ലണ്ടന്‍, ലോസ് ഏഞ്ചല്‍സ്, മിയാമി, ന്യൂയോര്‍ക്ക്, പാരീസ്, സാന്‍ ഫ്രാന്‍സിസ്‌കോ, സാന്‍ ജോസ്, സിയാറ്റില്‍, ടോക്കിയോ, വെനീസ് എന്നിവയുള്‍പ്പെടെ വിവിധ നഗരങ്ങളിലേക്ക് ഈ സവിശേഷത വ്യാപിപ്പിക്കും.

ആന്‍ഡ്രോയിഡ്, ഐഒഎസ് എന്നിവയിലാണ് ഈ സേവനങ്ങള്‍ ലഭ്യമാകുക. ഒരു ലൊക്കേഷന്‍ നേരിട്ട് സന്ദര്‍ശിക്കുന്നതിന് മുമ്പ് അതിന്റെ 3ഡി മോഡല്‍ കാണാന്‍ ഈ ഫീച്ചര്‍ ഉപയോക്താക്കളെ അനുവദിക്കും. കോടിക്കണക്കിന് ഏരിയല്‍, സ്ട്രീറ്റ് വ്യൂ ഇമേജുകള്‍ സംയോജിപ്പിച്ച് ലോകത്തിന്റെ ഒരു ഡിജിറ്റല്‍ മോഡല്‍ സൃഷ്ടിക്കാനും ഇത് ഉപയോഗിക്കുന്നു.

ഗൂഗിള്‍ അതിന്റെ സെര്‍ച്ച് ലെന്‍സ് ഫീച്ചര്‍ മാപ്‌സിലേക്ക് എഐ ഉള്‍പ്പെടുത്തുന്നുണ്ട്. മാപ്‌സിലെ ഗൂഗിള്‍ ലെന്‍സ്, ഉപയോക്താക്കള്‍ക്ക് അവരുടെ ചുറ്റുപാടുകള്‍ മനസ്സിലാക്കാനും സമീപത്തുള്ള സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താനുമായി എഐയും ഓഗ്മെന്റഡ് റിയാലിറ്റിയും പ്രയോജനപ്പെടുത്തും. ലോകമെമ്പാടുമുള്ള 50ലധികം നഗരങ്ങളില്‍ നിലവില്‍ ലെന്‍സ് ഇന്‍ മാപ്‌സ് ലഭ്യമാണ്.

വരും മാസങ്ങളില്‍ ഇത് കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ഗൂഗിള്‍ പദ്ധതിയിടുന്നത്. മാപ്‌സില്‍ ലെന്‍സ് ഉപയോഗിക്കാന്‍, ഗൂഗിള്‍ മാപ്‌സ് ആപ്പ് തുറന്ന് സെര്‍ച്ച് ബാറിലെ ലെന്‍സ് ഐക്കണില്‍ ടാപ്പ് ചെയ്യണം. തുടര്‍ന്ന്, നിങ്ങളുടെ ഫോണ്‍ ഉയര്‍ത്തി നിങ്ങള്‍ക്ക് താല്‍പ്പര്യമുള്ള സ്ഥലത്തേക്ക് ചൂണ്ടിക്കാണിക്കുക.

ഫോണിന്റെ സ്‌ക്രീനില്‍ അടുത്തുള്ള എടിഎമ്മുകള്‍, ട്രാന്‍സിറ്റ് സ്റ്റേഷനുകള്‍, റെസ്റ്റോറന്റുകള്‍, കോഫി ഷോപ്പുകള്‍, സ്റ്റോറുകള്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ ലെന്‍സ് ഓവര്‍ലേ ചെയ്യും.പുതിയ നിറങ്ങള്‍ റോഡുകള്‍, വെള്ളം, സസ്യങ്ങള്‍ എന്നിങ്ങനെ വ്യത്യസ്ത തരം സവിശേഷതകള്‍ തമ്മില്‍ വേര്‍തിരിച്ചറിയാന്‍ ഇത് സഹായിക്കും.

ആന്‍ഡ്രോയിഡ്, ഐഒഎസ്, ഗൂഗിള്‍ ബില്‍റ്റ്ഇന്‍ തുടങ്ങിയവയുള്ള കാറുകള്‍ എന്നിവയില്‍ ഈ ഫീച്ചര്‍ വരും മാസങ്ങളില്‍ ലഭ്യമാകും. യുഎസ്, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി എന്നിവയുള്‍പ്പെടെ 12 രാജ്യങ്ങളിലാണ് ആദ്യം ഇത് ലഭ്യമാകുക.

https://www.pravasiinformation.com/document-scanneramazing-indian-app-to-scan-your-documents/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *