Posted By Nazia Staff Editor Posted On

Google flights new updation;കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ബുക്കിങ്;ടിക്കറ്റ് വില കുറയുന്ന സമയം ഇനി ഗൂഗിള്‍ അറിയിക്കും; വിമാന യാത്രക്കാര്‍ക്ക് ആശ്വാസമായി ഗൂഗിള്‍ ഫ്‌ളൈറ്റ്‌സിന്റെ പുതിയ ഫീച്ചര്‍…

Google flight new updation;വിമാന ടിക്കറ്റ് നിരക്കിൽ യാത്രക്കാർക്ക് പണം ലാഭിക്കുന്നതിനായി പ്രത്യേക സംവിധാനം അവതരിപ്പിച്ച് ഗൂഗിൾ ഫ്ലൈറ്റ്സ്. ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനായി ഏറ്റവും കുറഞ്ഞ നിരക്കുള്ള സമയങ്ങളെക്കുറിച്ചടക്കം മാർഗനിർദേശങ്ങൾ നൽകുന്നതാണ് പുതിയ സംവിധാനം. തിങ്കളാഴ്ച രാവിലെ ബ്ലോഗിലൂടെയാണ് പുത്തൻ ഫീച്ചർ ഗൂഗിൾ അവതരിപ്പിച്ചത്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/K00sdUQdhiK3O9yzfeF2zV
ഉദാഹരണത്തിന്, ബുക്ക് ചെയ്യുമ്പോൾ ഏറ്റവും കുറഞ്ഞ നിരക്ക് ഏത് സമയത്താണ് ലഭിക്കുക എന്ന നിർദേശം ഗൂഗിൾ ഫ്ലൈറ്റ്സ് വഴി ലഭിക്കും. അത് ഒരു പക്ഷേ ബുക്ക് ചെയ്യാനുദ്ദേശിക്കുന്നതിന്റെ രണ്ട് മാസം മുമ്പായിരിക്കാം. അല്ലെങ്കിൽ, ടേക്ക്ഓഫിന് മുമ്പ് നിരക്ക് കുറയുന്ന മറ്റേതെങ്കിലും സാഹചര്യത്തിലാകാം.

ഇത്തരത്തിൽ ടിക്കറ്റ് എടുക്കുന്നതിന് മുമ്പായി ആവശ്യമായ സ്ഥിതിവിവരക്കണക്കുകൾ ഗൂഗിൾ ഫ്ലൈറ്റ്സ് ഉപയോക്താവിന് മുന്നിൽ വയ്ക്കുന്നു. ഇതുവരെയുള്ള ബുക്കിങ,് നിരക്ക് വിവരങ്ങൾ പരിശോധിച്ചാണ്് ഇത്തരം വിലയിരുത്തൽ സാധ്യമാകുന്നതെന്നാണ് റിപ്പോർട്ടുകൾ.

ഈ രീതിയിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ യാത്രക്കാരന് മറ്റൊരു ആനുകൂല്യം കൂടെ ലഭ്യമാകുന്നുണ്ട്. ഇതിൽ കുറഞ്ഞ നിരക്കിൽ ഇനി ടിക്കറ്റ് ലഭിക്കില്ല എന്ന് ഗൂഗിൾ നിങ്ങളെ ഓർമ്മപ്പെടുത്തും. അതനുസരിച്ച് ടിക്കറ്റ് എടുത്ത് കഴിഞ്ഞാൽ പിന്നീടങ്ങോട്ട് ടേക്ക്ഓഫിന് മുമ്പ് വരെയുള്ള ദിവസങ്ങളിലെ നിരക്ക് ഗൂഗിൾ നിരീക്ഷിക്കും. നേരത്ത പറഞ്ഞതിലും വില കുറയുന്ന സാഹചര്യമുണ്ടായാൽ ഉപയോക്താവിനുണ്ടാകുന്ന നഷ്ടം കമ്പനി ഗൂഗിൾ പേ വഴി തിരികെ നൽകും.

ഇത്തരത്തിൽ വിലയുമായി ബന്ധപ്പെട്ട ഗ്യാരണ്ടി യു.എസിൽ നിന്നും പുറപ്പെടുന്ന തിരഞ്ഞെടുത്ത യാത്രകൾക്ക് നൽകുന്ന പദ്ധതി പരീക്ഷണ അടിസ്ഥാനത്തിൽ ഗൂഗിൾ അവതരിപ്പിച്ചിട്ടുണ്ട്.

അടുത്തതായി രാജ്യത്ത് വിമാനയാത്രയിൽ തിരക്കുണ്ടാകാൻ സാധ്യതയുള്ളത് ക്രിസ്മസ് അവധിക്കാലത്തായിരിക്കും. ഇക്കാലയളവിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭിക്കുന്നതിന് ഒക്ടോബർ ആദ്യം ബുക്ക് ചെയ്യണമെന്നാണ് ഗൂഗിളിന്റെ കണ്ടെത്തൽ. ശരാശരിയായി ടേക്കോഫിന് 71 ദിവസം മുമ്പ് ടിക്കറ്റ് നിരക്ക് കുറവായിരിക്കുമെന്നും ഗൂഗിൾ പറയുന്നു

https://www.kuwaitofferings.com/2023/08/30/uae-job-vacancy-ferrari-world-abu-dhabi-careers-2023-multiple-vacancies/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *