Posted By Nazia Staff Editor Posted On

Google chrome updation;ഇനി കാര്യങ്ങൾ എളുപ്പത്തിൽ നടക്കും; ദിവസേനയുള്ള ആവശ്യങ്ങള്‍ ഈസിയാക്കാന്‍ ഗൂഗിള്‍ സഹായിക്കും, അപ്‌ഡേറ്റുകള്‍ ഇങ്ങനെ

Google chrome updationA; ദിവസേനയുള്ള കാര്യങ്ങള്‍ ഈസിയാക്കാന്‍ ഇനി ഗൂഗിള്‍ സഹായിക്കും. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ജീവിതം എളുപ്പമാക്കാന്‍ കമ്പനികള്‍ ടൂളുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.ഒരാള്‍ക്ക് നടക്കുമ്പോഴോ സെല്‍ഫി എടുക്കുമ്പോഴോ ഇന്റര്‍നെറ്റില്‍ വിവരങ്ങള്‍ സെര്‍ച്ച് ചെയ്യുമ്പോഴോ ദിശ കണ്ടെത്തല്‍ എളുപ്പമാക്കുന്നതാണ് പുതിയ ഫീച്ചര്‍.

ലെന്‍സ് ഇന്‍ മാപ്‌സില്‍ സ്‌ക്രീന്‍ റീഡര്‍

നേരത്തെ സെര്‍ച്ച് വിത്ത് ലൈവ് വ്യൂ എന്നറിയപ്പെട്ടിരുന്ന ലെന്‍സ് ഇന്‍ മാപ്‌സ് ഫീച്ചര്‍ ഉപയോക്താക്കളെ അപരിചിതമായ സ്ഥലങ്ങള്‍ സ്വയം പരിചയപ്പെടാനും സമീപത്തെ പുതിയ സ്ഥലങ്ങള്‍ കണ്ടെത്താനും സഹായിക്കുന്നു. നിര്‍മിത ബുദ്ധിയും ഓഗ്‌മെന്റഡ് റിയാലിറ്റിയും ഉപയോഗിച്ച് ഫോണ്‍ ക്യാമറകള്‍ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്. സമീപത്തെ എ.ടി.എമ്മുകള്‍, ട്രെയിന്‍ സ്‌റ്റേഷനുകള്‍, റെസ്‌റ്റോറന്റുകള്‍ തുടങ്ങിയവ കണ്ടെത്താന്‍ ഈ ഫീച്ചര്‍ ഉപയോക്താക്കളെ സഹായിക്കും.

കാഴ്ച വൈകല്യമോ കുറഞ്ഞ ദൃശ്യപരതയോ ഉള്ള ആളുകള്‍ക്ക് ഇത് കൂടുതല്‍ ഉപയോഗപ്രദമാക്കുന്നതിന് ലെന്‍സ് ഇന്‍ മാപ്‌സില്‍ സ്‌ക്രീന്‍ റീഡര്‍ ശേഷി കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഐ.ഒ.എസ് ഉപകരണങ്ങളില്‍ കമ്പനി ഈ ഫീച്ചര്‍ പുറത്തിറക്കിക്കഴിഞ്ഞെങ്കിലും വര്‍ഷാവസാനം ആന്‍ഡ്രോയിഡിലും അവതരിപ്പിച്ചേക്കും. ഇത് ഉപയോഗിക്കാന്‍ സെര്‍ച്ച് ബാറിലെ ക്യാമറ ഐക്കണില്‍ ടാപ് ചെയ്ത ശേഷം ഫോണ്‍ ഉയര്‍ത്തിയാല്‍ മതി. സ്‌ക്രീന്‍ റീഡര്‍ പ്രവര്‍ത്തന ക്ഷമമാക്കിയിട്ടുണ്ടെങ്കില്‍ ഉപയോക്താക്കള്‍ക്ക് ചുറ്റുമുള്ള സ്ഥലങ്ങള്‍ വിവരിക്കുന്ന ഓഡിയോ ഫീഡ്ബാക്ക് ലഭിക്കും. സ്ഥലത്തിന്റെ പേര്, വിഭാഗം, ദൂരം തുടങ്ങിയ വിവരങ്ങളായിരിക്കും ഇത്.

ഗൂഗിള്‍ മാപ്പില്‍ നടക്കാനുള്ള വഴികള്‍

മാപ്പില്‍ നിലവിലുള്ള വീല്‍ചെയര്‍ ആക്‌സസ് ചെയ്യാവുന്ന ട്രാന്‍സിറ്റ് നാവിഗേഷന്‍ ഓപ്ഷനിലാണ് വാക്കിംഗ് റൂട്ട്‌സ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാപ്‌സില്‍ നടക്കാനുള്ള വഴികള്‍ ചോദിച്ചാല്‍ ഗോവണി രഹിത റൂട്ടുകള്‍ കണ്ടെത്താന്‍ ഈ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് സഹായകമാകുന്നു. വീല്‍ചെയറുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇത് ഒരു മികച്ച ഫീച്ചറാകുന്നതോടൊപ്പം ഭാരമുള്ള ലഗേജുകളുമായോ സ്‌ട്രോളറുകളുമായോ യാത്ര ചെയ്യുന്നവര്‍ക്കും ഇത് ഉപയോഗപ്രദമാകും.

തങ്ങളുടെ ട്രാന്‍സിറ്റ് മുന്‍ഗണനകളില്‍ വീല്‍ചെയര്‍ ആക്‌സസ് ചെയ്യാവുന്ന ഓപ്ഷന്‍ തെരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് നടക്കാനുള്ള വഴികള്‍ സ്വയമേവ ലഭ്യമാകുമെന്ന് ഗൂഗിള്‍ പറഞ്ഞു. നടത്ത ദിശകള്‍ ചോദിക്കുമ്പോള്‍ സ്‌ക്രീനിന്റെ മുകളിലുള്ള മൂന്ന് ഡോട്ടുകള്‍ ടാപ് ചെയ്യുക. സ്‌റ്റെയര്‍ഫ്രീ ദിശകള്‍ ലഭിക്കുന്നതിന് റൂട്ട് ഓപ്ഷനുകള്‍ക്ക് കീഴില്‍ വീല്‍ചെയര്‍ ആക്‌സസ് ചെയ്യാവുന്നത് തെരഞ്ഞെടുക്കുക.

ക്രോം അഡ്രസ് ബാര്‍ ഉപയോഗിച്ച് വേഗത്തില്‍ സെര്‍ച്ച്

ക്രോം അഡ്രസ് ബാറില്‍ ഗൂഗിള്‍ പുതിയ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അക്ഷരത്തെറ്റുകള്‍ കണ്ടെത്തുകയും ഉപയോക്താവ് ഉദ്ദേശിച്ച വെബ്‌സൈറ്റുകള്‍ തന്നെ കാണിക്കുകയും ചെയ്യുന്നതാണ് ഈ ഫീച്ചര്‍. പുതിയ ഫീച്ചര്‍ ഇപ്പോള്‍ ആന്‍ഡ്രോയിഡിലും ഐ.ഒ.എസിലും ക്രോമില്‍ ലഭ്യമാണ്. ഭാഷ പഠിച്ചുവരുന്നവരെയും അക്ഷരത്തെറ്റുകള്‍ വരുത്തുന്നവരെയും ഈ ഫീച്ചര്‍ സഹായിക്കുമെന്നാണ് ഗൂഗിള്‍ അവകാശപ്പെടുന്നത്. നേരത്തെ ഇത് ഡെസ്‌ക്‌ടോപുകളിലെ ക്രോമില്‍ മാത്രമേ ലഭ്യമായിരുന്നുള്ളൂ.

വര്‍ധിപ്പിച്ച ക്യാമറ ശേഷി

കാഴ്ചക്കുറവുള്ള ഉപയോക്താക്കളെ സഹായിക്കാന്‍ ഗൂഗിള്‍ അതിന്റെ ക്യാമറ ശേഷി വര്‍ധിപ്പിച്ചിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് ഫിസിക്കല്‍ മാഗ്‌നിഫൈയിംഗ് ഗ്ലാസ് പോലെ എന്തും സൂം ഇന്‍ ചെയ്യാന്‍ അനുവദിക്കുന്നതാണ് മാഗ്‌നിഫയര്‍ ഫീച്ചര്‍. റോയല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബ്ലൈന്‍ഡ് പീപ്പിള്‍, നാഷണല്‍ ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് എന്നിവയുടെ സഹകരണത്തോടെയാണ് ആപ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇത് കാര്യങ്ങള്‍ വിശദമായി കാണാന്‍ ഉപയോക്താക്കളെ സഹായിക്കുന്നു. ഒരു മെനുവില്‍ നിന്നോ ഡോക്യുമെന്റില്‍ നിന്നോ വായിക്കുന്ന ടെക്സ്റ്റിന്റെ വ്യക്തത മെച്ചപ്പെടുത്താനും ആപ്പിന് കഴിയും. ഉപയോക്താക്കള്‍ക്ക് തെളിച്ചവും ദൃശ്യതീവ്രതയും ക്രമീകരിക്കാനും സാധിക്കും. നിലവില്‍, മാഗ്‌നിഫയര്‍ ആപ്പ് പിക്‌സല്‍ 5, പിക്‌സല്‍ ഫോള്‍ഡ് ഒഴികെയുള്ള സമീപകാല മോഡലുകള്‍ എന്നിവക്കായി ഗൂഗിള്‍ പ്ലേയില്‍ ലഭ്യമാണ്.

https://www.pravasiinformation.com/download-now-the-best-application-for-malayalam-to-english/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *