Google;ഹാപ്പി B’day ഗൂഗിൾ!!!തിരയുന്നതെന്തും കയ്യിലെത്തിക്കും;ഒരു സുഹൃത്തിനെ പോലെ കൂടെയുണ്ടാകും;ഗൂഗിളിന്റെ 25 വര്‍ഷങ്ങൾ നമ്മുടെ ‘ചരിത്രം’ കൂടിയാവുമ്പോള്‍

Google;എന്നും ഗൂഗിൾ മച്ചാൻ  പൊളി തന്നെയാണ്. തിരയുന്നതെന്തും കായിലെത്തിക്കുന്നതിൽ മന്നൻ, മിടുക്കൻ..ഗൂഗിൾ ഇന്ന് സമൂഹത്തിന് മുന്നിൽ വഹിച്ചിരിക്കുന്ന പങ്ക് എന്നത് വലുത് തന്നെയാണ്.. എന്തിനല്ല ചില മനുഷ്യരുടെ ജീവിതത്തിൽ ഒരു സുഹൃത്തിനെ പോലെ ഗൂഗിൾ ഒപ്പമുണ്ട്. ഴിഞ്ഞ 25 വര്‍ഷങ്ങൾ, ലോകം അടിമുടി മാറി മറിഞ്ഞത് ഇക്കാലത്തിനിടയ്ക്കാണെന്ന് പറയാതെ വയ്യ. അത്യാധുനിക കംപ്യൂട്ടര്‍, കമ്മ്യൂണിക്കേഷന്‍ സാങ്കേതിക വിദ്യകളുടെ തുടക്കവും വളര്‍ച്ചയും വ്യാപനവുമെല്ലാം ഈ രണ്ടര ദശാബ്ദക്കാലത്തിനിടയ്ക്കായിരുന്നു. ‘നയന്റീസ് കിഡ്‌സ്’ (90s Kids) എന്ന് വിളിക്കപ്പെടുന്ന ഒരു ജനതയുടെ ബാല്യ യൗവ്വനകാലങ്ങളിലൂടെയുള്ള ഒരു യാത്രയാണത്. അങ്ങനെ നോക്കുമ്പോള്‍ ഗൂഗിളും ഒരു ‘നയന്റീസ് കിഡ്’ തന്നെ. 2023 സെപ്റ്റംബര്‍ 27 ന് ജന്മദിനം ആഘോഷിക്കുകയാണ് ഗൂഗിള്‍. രണ്ട് കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളുടെ ഗവേഷണ പ്രൊജക്ട് എന്ന നിലയില്‍ തുടക്കമിട്ട ആ യാത്ര ഇന്ന് ഭൂഗോളമാകെ പടര്‍ന്നു പന്തലിച്ചിരിക്കുന്ന, ദൈനം ദിന ജീവിതത്തില്‍ മാറ്റി നിര്‍ത്താനാവാത്ത വലിയൊരു ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോമായി മാറിയിരിക്കുന്നു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/HXT64OHKGTt3xmfyR6j2rP
ഒരു സെര്‍ച്ച് എഞ്ചിന്‍ ഭീമന്റെ ജനനം

സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ ഒരേ ആശയവുമായെത്തിയ രണ്ട് ഗവേഷണ വിദ്യാര്‍ഥികള്‍ തമ്മില്‍ കണ്ടുമുട്ടിയത് മുതലാണ് ഗൂഗിളിന്റെ കഥയാരംഭിക്കുന്നത്. സോവിയറ്റ് യൂണിയനിൽ നിന്നെത്തിയ സെര്‍ഗെ ബ്രിന്‍ അമേരിക്കക്കാരനായ ലാരി പേജ് എന്നിവരായിരുന്നു ആ ഗവേഷണ വിദ്യാര്‍ഥികള്‍. ഇരുവരുടേയും റിസര്‍ച്ച് പ്രൊജക്ട് എന്ന നിലയിലാണ് ഗൂഗിളിന്‍റെ തുടക്കം. 1996 ലായിരുന്നു അത്. അന്ന് ഇരുവരെയും സഹായിക്കാന്‍ സ്‌കോട്ട് ഹസ്സന്‍ എന്നൊരു പ്രോഗ്രാമര്‍ കൂടിയുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ സഹായത്തോടെയാണ് ആദ്യ ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന്‍ വികസിപ്പിച്ചെടുത്തതെങ്കിലും 1998 ല്‍ ഗൂഗിള്‍ ഒരു കമ്പനിയായി മാറുന്നതിന് മുമ്പ് തന്നെ സ്‌കോട്ട് ഹസ്സന്‍ കമ്പനി വിട്ടിരുന്നു

വേള്‍ഡ് വൈഡ് വെബ്ബില്‍ ലഭ്യമായ അസംഖ്യം വിവരങ്ങളെ ആളുകള്‍ക്ക് എളുപ്പം കണ്ടെത്താനും ഉപയോഗിക്കാനും സാധിക്കും വിധത്തില്‍ ക്രമീകരിക്കുന്ന ഒരു സെര്‍ച്ച് എഞ്ചിന്‍ പ്ലാറ്റ്‌ഫോം ഒരുക്കാനായിരുന്നു ലാരി പേജിന്റേയും സെര്‍ഗെ ബ്രിന്നിന്റേയും പദ്ധതി. അക്കാലത്തുണ്ടായിരുന്ന മറ്റ് സെര്‍ച്ച് എഞ്ചിനുകള്‍ സെര്‍ച്ച് റിസര്‍ട്ട് ഉള്ളടക്കത്തെ എത്രതവണ സെര്‍ച്ച് ചെയ്തു എന്നതിന്റെ അടിസ്ഥാനത്തില്‍ ക്രമീകരിച്ചപ്പോള്‍ ‘പേജ് റാങ്ക്’ എന്ന അല്‍ഗൊരിതം അടിസ്ഥാനമാക്കിയാണ് ഗൂഗിള്‍ നിര്‍മിക്കപ്പെട്ടത്. ഇതില്‍ വെബ്‌സൈറ്റുകളെ അവ തമ്മിലുള്ള പരസ്പര ബന്ധത്തിന്റെയും ഉള്ളടക്കത്തിന്റെ പ്രധാന്യത്തേയും, ഗുണമേന്മയേയും അടിസ്ഥാനമാക്കി ക്രമീകരിച്ചു. വരെ ലളിതമായ രൂപകല്‍പനയില്‍ ഒരുക്കിയ വെബ് പേജായിരുന്നു ആദ്യകാലത്ത്.
ഏതൊരു സ്റ്റാര്‍ട്ട് അപ്പിനെയും പോലെ പരിമിതമായ സൗകര്യങ്ങളില്‍ നിന്നുകൊണ്ടായിരുന്നു ഗൂഗിളിന്റേയും തുടക്കം. വാടകയ്‌ക്കെടുത്ത ഒരു ഗാരേജിലാണ് ഗൂഗിളിന്റെ ആദ്യ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്.

ജന്മദിനത്തിലെ കണ്‍ഫ്യൂഷന്‍

സെപ്റ്റംബര്‍ മാസമാണെങ്കിലും ഗൂഗിളിന്റെ പിറന്നാള്‍ തീയതികള്‍ പലതവണ മാറിയിട്ടുണ്ട്. കമ്പനിയുമായി ബന്ധപ്പെട്ട ഏത് സംഭവം ഒരു തുടക്കമായി കണക്കാക്കണം എന്നതില്‍ ഗൂഗിളിനുള്ളില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു എന്നതാണ് രസകരമായ കാര്യം.

2005 വരെ സെപ്റ്റംബര്‍ ഏഴിനാണ് ഗൂഗിള്‍ ജന്മദിനം ആഘോഷിച്ചിരുന്നത്.ഗൂഗിള്‍ ഒരു കോര്‍പ്പറേറ്റ് കമ്പനിയായി രൂപപ്പെട്ട തീയ്യതിയായി കണക്കാക്കിയായിരുന്നു ഇത്.എന്നാല്‍ 1998 സെപ്റ്റംബര്‍ നാലിനാണ് അതിനുള്ള രേഖകള്‍ കമ്പനി സമര്‍പ്പിച്ചത്. എന്നാല്‍ ഈ തീയ്യതി ജന്മദിനമായി കണക്കാക്കാറില്ല.

2005 മുതല്‍ സെപ്റ്റംബര്‍ എട്ടിനും പിന്നിട് സെപ്റ്റംബര്‍ 26 നും അടുത്തകാലത്തായി സെപ്റ്റംബര്‍ 27 നും ഗൂഗിള്‍ ജന്മദിനമായി ആഘോഷിച്ചു. ഇപ്പോള്‍, ഈ ആശയക്കുഴപ്പത്തിന് വിരാമമിട്ട് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സെപ്റ്റംബര്‍ 27 ന് തന്നെ ജന്മദിനം ആഘോഷിച്ചുവരികയാണ് കമ്പനി. 25ാം വാര്‍ഷികത്തോടനുബന്ധിച്ച് പങ്കിട്ട ഡൂഡിളിനൊപ്പം നല്‍കിയ കുറിപ്പില്‍ ഗൂഗിളിന്റെ ഔദ്യോഗിക ജന്മദിനം എന്നാണ് സെപ്റ്റംബര്‍ 27 നെ ഗൂഗിള്‍ വിശേഷിപ്പിക്കുന്നത്.

ഒരു യുഗത്തിന്റെ തുടക്കം

ഗൂഗിളിന്റെ വരവോടെ ലോകജനതയുടെ അതുവരെയുണ്ടായിരുന്ന ജീവിതരീതികളില്‍ വിപ്ലവകരമായ മാറ്റങ്ങളാണുണ്ടായത്. ഒരു സെര്‍ച്ച് എഞ്ചിന്‍ എന്നതിലുപരി മുഴുവന്‍ അനുബന്ധ സേവനങ്ങളേയും ഉള്‍ക്കൊള്ളുന്ന വലിയൊരു കമ്പനി എന്ന നിലയിലാണ് ഗൂഗിളിനെ കണക്കാക്കേണ്ടത്. വലിയ ലൈബ്രറികളും എന്‍സൈക്ലോപീഡിയകളും റഫറന്‍സ് ബുക്കുകളും ദിവസങ്ങളോളം തിരഞ്ഞ് വിവരങ്ങള്‍ കണ്ടുപിടിച്ചിരുന്നതില്‍ നിന്ന് മാറി ഒറ്റ ക്ലിക്കില്‍ അനേകായിരം വിവരങ്ങള്‍ അറിയാന്‍ സാധിക്കും വിധം ‘ഡിജിറ്റല്‍ വിവര വിപ്ലവം’ തന്നെ ഗൂഗിള്‍ സൃഷ്ടിച്ചു. ഗൂഗിളിന്റെ സവിശേഷമായ അല്‍ഗൊരിതം ആളുകള്‍ അന്വേഷിക്കുന്നതിനുമപ്പുറമുള്ള വിവരങ്ങള്‍ പോലും ഫലപ്രദമായി കാണിച്ചുകൊടുത്തു. ഇന്ന് ഗൂഗിള്‍ നമ്മുടെയെല്ലാം ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിരിക്കുന്നു.

google 25 anniversary ,history, impact on daily life

https://www.pravasivarthakal.com/2023/09/27/watsapp-new-features-3/
https://www.pravasivarthakal.com/2023/09/27/spicejet-airline/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *