Posted By Ansa Staff Editor Posted On

SAUDI ARABIA; ജി​ദ്ദ​യി​ൽ പേ ​പാ​ർ​ക്കി​ങ് സൗ​ജ​ന്യം: വിശദാംശങ്ങൾ ചുവടെ

റ​മ​ദാ​നി​ലെ ഇ​ഫ്താ​ർ സ​മ​യ​ത്ത് ജി​ദ്ദ ന​ഗ​ര​സ​ഭ​ക്ക് കീ​ഴി​ലു​ള്ള വാ​ഹ​ന പേ ​പാ​ർ​ക്കി​ങ് സൗ​ജ​ന്യ​മാ​യി​രി​ക്കും. റ​മ​ദാ​നി​ലെ പേ ​പാ​ർ​ക്കി​ങ് സ​മ​യം പു​നഃ​ക്ര​മീ​ക​രി​ച്ചു​കൊ​ണ്ടു​ള്ള പ്ര​ഖ്യാ​പ​നം ന​ഗ​ര​സ​ഭ പു​റ​ത്തി​റ​ക്കി.സൗദിയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/DmVCrAo3mVc3tzah09y6ju

വൈ​കീ​ട്ട് ആ​റ് മു​ത​ൽ രാ​ത്രി ഒ​മ്പ​ത് വ​രെ​യാ​ണ് സൗ​ജ​ന്യ പാ​ർ​ക്കി​ങ് അ​നു​വ​ദി​ക്കു​ക. പു​ല​ർ​ച്ചെ മൂ​ന്ന് മു​ത​ൽ രാ​വി​ലെ ഒ​മ്പ​ത് വ​രെ​യും പാ​ർ​ക്കി​ങ് സൗ​ജ​ന്യ​മാ​യി​രി​ക്കും. രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ വൈ​കീ​ട്ട് ആ​റ് വ​രെ​യും രാ​ത്രി ഒ​മ്പ​ത് മു​ത​ൽ പു​ല​ർ​ച്ചെ മൂ​ന്ന് വ​രെ​യു​മാ​ണ് പാ​ർ​ക്കി​ങ് ഫീ ​അ​ട​ക്കേ​ണ്ട​ത്. മ​ണി​ക്കൂ​റി​ന് മൂ​ന്ന് റി​യാ​ലും വാ​റ്റു​മാ​ണ് ഫീ. ​വെ​ള്ളി​യാ​ഴ്ച പൂ​ർ​ണ​മാ​യും പാ​ർ​ക്കി​ങ് ഫീ ​സൗ​ജ​ന്യ​മാ​ണ്.

https://www.seekguidelines.com/2023/03/18/pdf-scanner-cam-scan-kaagaz/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *